വയനാട്. മുത്തങ്ങ ആനപന്തിയിലെ വളർത്താന അമ്മു ചരിഞ്ഞു.. ഏറെ നാളായി ചികിത്സയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് വനം വകുപ്പിന് ആനക്കുട്ടിയെ കിട്ടിയത്. കുങ്കിയാനയാക്കാനുള്ള പരിശീലനം നൽകി വരികയായിരുന്നു. ഇതിനിടയിൽ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.