മസ്‌കത്ത്: കേരളത്തില്‍നിന്നും ജീവനുള്ള പക്ഷികളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചുകൊണ്ട് ഒമാന്‍ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയങ്ങള്‍ തീരുമാനം പുറപ്പെടുവിച്ചു. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ നടപടി. വെറ്ററിനറി ക്വാറന്റൈന്‍ നിയമം, വെറ്ററിനറി അധികാരികളുടെ ശുപാര്‍ശകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തീരുമാനം.
വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് പുറപ്പെടുവിച്ച ടെറസ്ട്രിയല്‍ അനിമല്‍ ഹെല്‍ത്ത് കോഡ് അനുസരിച്ച് ചൂട് ചികിത്സ നടത്തിയതോ പ്രോസസ്സ് ചെയ്തതോ ആയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
ബന്ധപ്പെട്ട എല്ലാ അധികാരികളും അവരുടെ അധികാരപരിധിക്കുള്ളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.




























