Home News International ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഡോണാൾഡ് ട്രംപ്

ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഡോണാൾഡ് ട്രംപ്

Advertisement

വാഷിങ്ടൺ: ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. ഇതുവരെ നടന്നതിൽ ഏറ്റവും വലുതാകും ആക്രമണമെന്നും മുന്നറിയിപ്പ്. ഇതിനിടെ വെടിനിർത്തലിന് ട്രംപ് പിൻവാതിൽ വഴി ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങൾ തുടരുന്നതിനിടെ സൗദിയിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം.

സൈനിക പ്രതിനിധി, സഹായി, മിഷൻ സ്റ്റാഫിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവരോടാണ് നിർദേശം. ഇവരെ രാജ്യത്ത് തുടരാൻ അർഹതയില്ലാത്തവരായി പ്രഖ്യാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ഇന്നലെ രാത്രി മുതൽ സൗദിയിലേക്കെത്തിയത് ഇരുപതോളം ഡ്രോണുകളാണ്.


“ഈ നിമിഷം മുതൽ 48 മണിക്കൂറിനകം ഇറാൻ ഹോർമുസ് കടലിടുക്ക് യാതൊരുവിധ ഭീഷണികളുമില്ലാതെ പൂർണ്ണമായി തുറന്നുനൽകിയില്ലെങ്കിൽ, അമേരിക്കൻ ഇറാന്‍റെ വിവിധ വൈദ്യുത നിലയങ്ങളെ ആക്രമിച്ചു നാമാവശേഷമാക്കും. അതിൽ ഏറ്റവും വലിയ പവർ പ്ലാൻ്റിൽ നിന്നായിരിക്കും തുടക്കം” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here