28.2 C
Kollam
Saturday 28th February, 2026 | 07:15:12 PM
Home News Breaking News ‘ഭയങ്കരരും ദ്രോഹികളുമായ ആളുകള്‍, ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകരുത്,ട്രംപ്

‘ഭയങ്കരരും ദ്രോഹികളുമായ ആളുകള്‍, ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകരുത്,ട്രംപ്

Advertisement

വാഷിംഗ്ടണ്‍: ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണം അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയ്ക്ക് പ്രതിരോധം തീര്‍ക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വിഡിയോയില്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വിഡിയോയിലാണ് ട്രംപിന്റെ പ്രതികരണം.

‘ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാണ് ഇറാന്‍, പതിനായിരക്കണക്കിന് സ്വന്തം പൗരന്മാരെ തെരുവില്‍ കൊന്നൊടുക്കി. ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വിഡിയോ സന്ദേശത്തില്‍ പറയുന്നു. ഇറാനെ ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

‘ഭയങ്കരരും ദ്രോഹികളുമായ ആളുകള്‍. ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകരുത്. ഒരിക്കലും. അമേരിക്കന്‍ സൈനിക ശക്തിയെ വെല്ലുവിളിക്കരുതെന്ന് ഈ ഭരണകൂടം പഠിക്കും… ഞങ്ങള്‍ അവരുടെ മിസൈലുകള്‍ നശിപ്പിക്കുകയും അവരുടെ മിസൈല്‍ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അത് പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടും. നമ്മള്‍ അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാന്‍ പോകുന്നു.’ ട്രംപ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here