Home News Breaking News കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു,അക്രമി സ്ത്രീ

കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു,അക്രമി സ്ത്രീ

Advertisement

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 25-ലധികം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ സ്ത്രീയും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പുറത്തു വിട്ടിട്ടില്ല. ആക്രമണം നടന്ന സ്‌കൂളിനും സമീപത്തുള്ള ഒരു വീട്ടിലും രണ്ടു പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. സ്‌കൂളിനുള്ളില്‍ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പ്രദേശം വളയുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും യഥാര്‍ത്ഥ കണക്കുകളും ആരോഗ്യനിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കനേഡിയന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ പൂര്‍ണമായും അടച്ചിട്ടു. നൂറോളം കുട്ടികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ വളരെ ശാന്തമായ പട്ടണമാണ് ടംബ്ലര്‍ റിഡ്ജ്. ഈ സംഭവം പ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ ഇത്തരം സ്‌കൂള്‍ വെടിവെപ്പുകള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. അതിനാല്‍ തന്നെ വലിയ നടുക്കത്തോടെയാണ് രാജ്യം ഈ സംഭവം കേട്ടത്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തത ലഭിച്ചിട്ടില്ല.

Advertisement