ഇറാനിൽ പ്രതിഷേധങ്ങൾ അടങ്ങുന്നു

Advertisement

ഇറാനിൽ പ്രതിഷേധങ്ങൾ അടങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 

800 വധശിക്ഷകൾ റദ്ദാക്കിയതിൽ ഇറാൻ ഭരണകൂടത്തിന് നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

പ്രക്ഷോഭകർക്കെതിരെയുള്ള ഇറാൻ സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ കുറഞ്ഞുവെന്നും തലസ്ഥാനമായ ടെഹ്‌റാൻ താരതമ്യേന ശാന്തമെന്നും റിപ്പോർട്ടുകൾ.

ഇന്നലെ കാര്യമായ പ്രതിഷേധപ്രകടനങ്ങൾ ഉണ്ടായില്ല. അതിനിടെ ഇറാനിലെ പൗരോഹിത്യ ഭരണം അട്ടിമറിക്കാൻ പ്രക്ഷോഭകരെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് മുൻ  ഷാ ഭരണാധികാരിയുടെ മകൻ റേസ പഹ് ലവി

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതുവരെ 2700 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായും ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. മധ്യസ്ഥശ്രമങ്ങൾക്ക് പുടിൻ സന്നദ്ധത അറിയിച്ചതായി റഷ്യ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here