ഗസ്സയിൽ സേവനം ചെയ്യാ൯ ആരോഗ്യപ്രവർത്തകർക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

Advertisement

ദുബൈ: ഗസ്സയിൽ പരിക്കേറ്റ ഫലസ്തീനിക ളെ ചികിത്സിക്കുന്നതിന് താൽപര്യമുള്ള ആ രോഗ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ ആരം ഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയ തായി വെള്ളിയാഴ്ച ആരോഗ്യവകുപ്പാണ് പ്ര സ്താവനയിൽ അറിയിച്ചത്. യു.എ.ഇ പ്രസി ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3 ഓപ റേഷന്റെ ഭാഗമായി യു.എ.ഇ ഗസ്സയിൽ ഫീ ൽഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതി ന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്ക് സേവനത്തിന് സാഹചര്യമൊരുക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും അധികൃതർ രജി സ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.പേര്, ഫോൺനമ്പർ, എമിറേറ്റ്സ് ഐ.ഡി എ ന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രജി സ്റ്റർ ചെയ്യുമ്പോൾ നൽകണം. ഇതോടൊപ്പം ഗസ്സയിലാണോ ഈജിപ്തിലാണോ, അല്ലെ ങ്കിൽ രണ്ടിടങ്ങളിലുമാണോ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
‘ഗാലന്റ് നൈറ്റ്-3’ ഓപറേഷനു കീഴിൽ എമി റേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാ നിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുൾപ്പെ ടെയുള്ള മാനുഷിക സംഘടനകളുമായി ചേ ർന്നാണ് ആശുപത്രി പ്രവർത്തിപ്പിക്കുക.

Advertisement