ഗൾഫ് രാജ്യങ്ങളോടൊപ്പം കേരളത്തിലും നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്യാഴാഴ്ച ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.
also read:
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെത്തുടർന്ന് 20ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കും ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലാണ് ഇത്തവണ പെരുന്നാൾ ആഘോഷങ്ങള്‍.




























