പുനലൂര്‍: ഐക്കരക്കോണം ക്ഷേത്രക്കുളക്കടവില്‍ പതിനാലു വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വാളക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ആണ് മരിച്ചത്. പുനലൂര്‍ ഐക്കരക്കോണം നടുവിലഴികത്ത് വീട്ടില്‍ രാജീവ്‌രാജ്, രജനി ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ ഫുട്‌ബോള്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ ആദര്‍ശും കൂട്ടുകാരും ഏകദേശം പതിനൊന്നോടെ ആറാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതാണ്. കടവിലെ സംരക്ഷണവേലി മറികടന്ന് ഒഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവ് ആദര്‍ശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൃതദേഹം ഉച്ചയ്ക്ക് ഒന്നോടെ കടവിലെ പാറക്കൂട്ടത്തില്‍ നിന്ന് ലഭിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read:





























