സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയർന്നു . പവന് 680 രൂപ വര്‍ധിച്ച് 1,19,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 14,970 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 520 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 1,35,688 രൂപയോളം ചെലവാക്കേണ്ടി വരും. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും സഹിതമാണ് ഈ തുക. ആഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ച് വില യും കൂടും. കട്ടികുറഞ്ഞ 18 കാരറ്റ് പവന് 98400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12300 രൂപയായി.





























