Home News Breaking News വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷപ്രകടനം…. സഞ്ജുവിന് സെമി നഷ്ടമാകുമോ…?

വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷപ്രകടനം…. സഞ്ജുവിന് സെമി നഷ്ടമാകുമോ…?

Advertisement

കൊല്‍ക്കത്ത: വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യയെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ എത്തിച്ച മലയാളി താരം സഞ്ജു സാംസണിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷപ്രകടനം താരത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞ്, മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞിരുന്നു. സഞ്ജുവിന്റെ ആഘോഷം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഹെല്‍മറ്റി ഊരിയെറിഞ്ഞ ആഘോഷം ഐസിസി പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടാമെന്നാണ് വിലയിരുത്തല്‍.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. ഹെല്‍മറ്റ് മൈതാനത്ത് എറിഞ്ഞത് ലെവല്‍ 1 കുറ്റമായി കണക്കാക്കാം. ലെവല്‍ 1 ലംഘനങ്ങള്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയോ, ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ചുമത്താം. സഞ്ജുവിനെതിരെ ഇത്തരം പരാതികള്‍ നേരത്തെ ഇല്ലാത്തതിനാല്‍ സെമി ഫൈനലില്‍ വിലക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here