തിരുവനന്തപുരം. മോദി ഇന്ന് തിരുവനന്തപുരത്ത്
.രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കും.തുടർന്ന് പുത്തരിക്കണ്ടം
മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നാലു പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതുള്ളപ്പടെ
വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
പരിപാടിയിൽ അതിവേഗ റെയിൽവേ പാത ഉൾപ്പെടെ
പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
തുടർന്ന് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തുന്ന സമയം പ്രധാനമന്ത്രി കിഴക്കേകോട്ടയിൽ
റോഡ് ഷോ നടത്തും.12 40 ഓടെ അദ്ദേഹം മടങ്ങും.പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

































