ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയിരുന്ന പ്രതികൾ പിടിയിൽ

Advertisement

കൊച്ചി: എറണാകുളം നഗരത്തിന്റെ ഇടവഴികളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ലൈംഗിക അക്രമം നടത്തുന്ന യുവാക്കള്‍ പിടിയില്‍. വടുതല അരൂക്കുറ്റി ഷെഫീക്ക് മന്‍സില്‍ മുഹമ്മദ് അന്‍ഷാദ് (19), പുല്ലേപടി സി.പി ഉമ്മര്‍ റോഡില്‍ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്.
നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ അതിക്രമങ്ങള്‍. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് കടന്നു പിടിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതി. നാണക്കേടും ഭയവും മൂലം ഇരകളായവര്‍ പരാതി പറയാതെ പോകുന്നതാണ് ഇവര്‍ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കാന്‍ മുതിര്‍ന്നതാണ് പ്രതികളെ കുടുക്കിയത്.
പരാതിക്കാരി നല്‍കിയ സൂചനകള്‍ പ്രകാരം കലൂര്‍ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ പ്രമോദ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here