രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 274 റണ്‍സ് പടുത്തുയര്‍ത്തി ഇന്ത്യ. കെഎല്‍ രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. പുറത്താകാതെ നിന്ന് 93 ബോളില്‍ 112 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടോസ് വിജയിച്ച ന്യൂസിലാന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിനായി ക്രിസ് ക്ലാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പേസര്‍ കൈലി ജേംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറില്‍ തന്നെ മൂന്ന് മെയ്ഡന്‍ ഓവറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് താളം കണ്ടെത്തിയ ശുഭ്മന്‍ ഗില്‍ അര്‍ധസെഞ്ച്വറി നേടി. 53 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രോഹിത് ശര്‍മ 12-ാം ഓവറില്‍ പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞു. 38 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. പിന്നാലെ ശുഭ്മന്‍ ?ഗില്ലും പുറത്തേക്ക് ലെഗ് സൈഡിലേക്ക് പുള്‍ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരി മിച്ചല്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യര്‍ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാര്‍ക്കാണ്.
പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയാണ്. രവീന്ദ്ര ജഡേജ 44 പന്തില്‍ 27, ഹര്‍ഷിത് റാണ നാല് പന്തില്‍ രണ്ട് റണ്‍സ് എന്നിങ്ങനെ നേടി. മുഹമ്മദ് സിറാജ് രണ്ട് റണ്‍സ് നേടി പുറത്താവാതെ നിന്നു. ന്യൂസിലാന്‍ഡനായി ക്രിസ് ക്ലാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് 22 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിട്ടുണ്ട്. വില്‍ യങ്, ഡിരിയല്‍ മിച്ചല്‍ എന്നിവരാണ് ക്രീസില്‍


































