കൊല്ലത്ത് വൻ അഗ്നിബാധയിൽ 10 ബോട്ടുകൾ കത്തി നശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപമാണ് സംഭവം. കായലിൽ നങ്കൂരമിട്ടിയിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. 9 പരമ്പരാഗത ബോട്ടുകളും ഒരു ഫൈബർ ബോട്ടുമാണ് കത്തിനശിച്ചത്. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
































