പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം

Advertisement

പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. ജയിലില്‍ കഴിയുന്ന നേതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. അഡിയാലയിലെ ജയിലില്‍ ഇമ്രാന്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 മുതല്‍ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലില്‍ തടവിലാണ്.
മൂന്ന് ആഴ്ചയോളമായി സഹോദരനെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് ഇമ്രാന്റെ സഹോദരിമാര്‍ പറയുന്നത്. ഈ ആഴ്ച റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇമ്രാനെ കാണാന്‍ സഹോദരിമാരായ നൊരീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ എത്തിയത്. എന്നാല്‍ ജയിലില്‍ സന്ദര്‍ശനം അനുവദിക്കാതെ പ്രവര്‍ത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നു. അതേസമയം ഇമ്രാന്‍ ഖാന്റെ മരണത്തിന് പിന്നില്‍ അസിം മുനീറാണെന്ന് ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റിലുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് നിരവധി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement