ടെമ്പോ ട്രാവലർ നിർത്തിയിട്ട ട്രക്കിലിടിച്ച് 15 പേർ മരിച്ചു

Advertisement

ജയ്പൂർ: രാജസ്ഥാനിൽ ടെമ്പോ ട്രാവലർ നിർത്തിയിട്ട ട്രക്കിലിടിച്ച് 15 പേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. ജയ്പൂരിൽ നിന്നും 400 കിലോമീറ്റർ അകലെ ഫാലോടി ജില്ലയിലെ ഭാരത് മാല ദേശീയ പാതയിലെ മറ്റോഡ ഗ്രാമത്തിലാണ് സംഭവം.


ബിക്കാനിറിലെ കോലായത്ത് ക്ഷേത്രം സന്ദർശിച്ച് വരുന്ന വഴിയായിരുന്നു അപകടം. ജയ്പൂരിലെ സർസഗർ‌ പ്രദേശത്തെ താമസക്കാരാണിവർ. 15 പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 2 സ്ത്രീകൾക്ക് ഗുരുതര പരിക്കുണ്ട്.


പരിക്കേറ്റവരെ ആദ്യം ഓസിയാൻ ആശുപത്രിയിലേക്കും പിന്നീട് ജയ്പൂരിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു- ജോദ്പൂർ പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് പറഞ്ഞു.

Advertisement