അഞ്ചൽ-ആയൂര്‍ റോഡില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു മറിഞ്ഞു… ടെമ്പോ ഡ്രൈവർ മരിച്ചു…നിരവധിപേര്‍ക്ക് പരിക്ക്

2424
Advertisement

അഞ്ചല്‍: അഞ്ചൽ-ആയൂര്‍ റോഡില്‍ കൈപ്പള്ളിമുക്കില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു മറിഞ്ഞു. അപകടത്തിൽ ടെമ്പോ ഡ്രൈവർ വെളിയം സ്വദേശി ഷിബു മരിച്ചു. ടെമ്പോയിൽ ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന
നിരവധിപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മല്ലപ്പള്ളി-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസും വെളിയത്ത് നിന്ന് റബ്ബർ തൈകളുമായി എത്തിയ ടെമ്പോയും കൂട്ടി ഇടിക്കുകയായിരുന്നു
.

Advertisement