ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കുതിക്കുന്നു. ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ 200 പിന്നിട്ടു. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ 90 പന്തില്‍ 105 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പിന്നാലെ ഗില്ലും സെഞ്ച്വറി കണ്ടെത്തി. 93 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറിയുമായി കുതിക്കുന്നത്.
ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര സ്വന്തമാക്കാനാകും. ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇരുടീമിനും ഈ പരമ്പര.