ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു ഇന്നലെ 84,872 പേർ മല ചവിട്ടി. ഇന്ന് വൈകിട്ട് വരെ 60,000ത്തിനു മുകളിൽ ഭക്തരാണ് സന്നിധാനത്ത് എത്തിയത് . തിരക്ക് നിയന്ത്രണവിധേയം ആയതോടെ കൂടുതൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നുണ്ട്. ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക . എന്ന് മുതൽ കൊടുക്കുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ ജയകുമാർ പറഞ്ഞു
ശബരിമലയിൽ പ്രതിദിനം 80,000ത്തിനു മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്. വൈകിട്ട് അഞ്ചുമണിവരെ 60000 മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. ഇതും നാളെയും സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റാൻ അനുവദിക്കില്ല. പോലീസിന് പുറമേ എൻഡിആർഎഫ് ന്റെയും ആർഎഫിന്റെയും പ്രത്യേകസംഘം നിരീക്ഷണത്തിനുണ്ട്
അതിനിടെ, ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞും ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക
സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചാകും നിലയ്ക്കലിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുക.
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി.ലൈംഗിക പീഡന -ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ഹർജിയിൽ പറയുന്നു. രാഹുലിനായി പ്രത്യേക അന്വേഷണസംഘം തമിഴ്നാട്,കർണാടക അതിർത്തികളിൽ പരിശോധന നടത്തി
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും,പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും രാഹുലിന്റെ ഹർജിയിൽ പറയുന്നു. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത് .കീഴടങ്ങും മുൻപ് രാഹുലിനെ പിടികൂടാനുള്ള ഊർജിതശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇതിനിടെ ഒളിവിൽ പോയ രാഹുലിനായി തമിഴ്നാട് കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന. ഇതിനിടെ രാഹുലിൻറെ സഹായിയെയും ഡ്രൈവറേയും എസ്‌ഐടി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ദൃശ്യം മാതൃകയിൽ മൊബൈൽ ഫോൺ കൈമാറിയതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ,ഇ പി ജയരാജൻ
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ
കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചു
കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേന
താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി
രാഹുലിന് ഒളിക്കാൻ കർണാടകയിലെ കോൺഗ്രസിൽ നിന്ന് സഹായം കിട്ടി
ശബരിമലയിൽ പേർഫെക്റ്റ് അന്വേഷണം
ഒന്നും മറച്ചുവയ്ക്കാനില്ല
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും എന്നും ഇ.പി ജയരാജൻ
🗓️ ** പ്രധാന വാർത്തകൾ ഇന്ന് ഇതുവരെ ** | 2025 ഡിസംബർ 5 | വെള്ളി
ഇന്ത്യ & അന്താരാഷ്ട്രം
ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്: പുടിനെ അറിയിച്ച് മോദി; നിർണായക കരാറുകൾ ഉടൻ
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രൈൻ സംഘർഷത്തിൽ **ഇന്ത്യ സമാധാനപരമായ പരിഹാരത്തിന്** വേണ്ടി നിലകൊള്ളുമെന്ന് മോദി അറിയിച്ചു. ഇരു നേതാക്കളും വ്യവസായികളെ കാണും. സൈനിക സഹകരണം, എണ്ണ ഇറക്കുമതി, ബഹിരാകാശ, എഐ മേഖലകളിലെ സഹകരണത്തിനായുള്ള നിരവധി കരാറുകളിൽ വൈകാതെ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
ഇൻഡിഗോ വിമാനങ്ങൾ കൂട്ടമായി റദ്ദാക്കി; രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞു
**ക്രൂ ഡ്യൂട്ടി ടൈം ചട്ടം** നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. വിമാന സർവീസ് പ്രതിസന്ധി കേന്ദ്രസർക്കാരിന്റെ കുത്തക വൽക്കരണത്തിന്റെ ഫലമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
ഹിന്ദി അറിയില്ലെന്ന കാരണത്താൽ ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്: സുപ്രീം കോടതി
കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവെ, ഹിന്ദി അറിയില്ലെന്ന കാരണത്താൽ **ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുതെന്ന്** സുപ്രീം കോടതി ജഡ്ജി ബി.വി. നാഗരത്‌ന വ്യക്തമാക്കി. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കേരളം
വി.സി നിയമന കേസ്: സമവായം ഉണ്ടായില്ലെങ്കിൽ നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി
കേരളത്തിലെ വിസി നിയമന കേസിൽ **സുപ്രീംകോടതി കടുത്ത അതൃപ്തി** അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം **ഏറ്റെടുക്കുമെന്ന്** കോടതി മുന്നറിയിപ്പ് നൽകി. വിസി നിയമനത്തിൽ തർക്കം തുടരുന്നതിൽ ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അതൃപ്തി അറിയിച്ചു.
ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ **ഹൈക്കോടതിയെ സമീപിച്ചു**. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുലിനെ എതിർത്താൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം: സർക്കാർ
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി. പദ്ധതിയുടെ പേരിൽ പലയിടത്തും വിതരണം ചെയ്തത് **വ്യാജ അപേക്ഷകളാണ്** എന്നും സർക്കാർ വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം സെക്രട്ടറി അടക്കമുള്ളവർ കീഴടങ്ങണമെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി **ജയശ്രീയും** മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ **എസ്. ശ്രീകുമാറും** അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതി പരാമർശങ്ങൾ ഗൗരവതരമെന്ന് അഭിപ്രായപ്പെട്ടു.
കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി; അട്ടിമറി ശ്രമമെന്ന് സംശയം
കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ കൊച്ചുവേളി എക്‌സ്‌പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രെയിൻ **അട്ടിമറി ശ്രമമാണോ** എന്ന് സംശയിക്കുന്നു.
ബിസിനസ് & സമ്പദ്‌വ്യവസ്ഥ
റിപ്പോ നിരക്ക് കുറച്ചു: 0.25% കുറവ് വരുത്തി റിസർവ് ബാങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അടിസ്ഥാന പലിശനിരക്കായ **റിപ്പോ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ്** വരുത്തി. ഇതോടെ റിപ്പോ നിരക്ക് **5.25 ശതമാനമായി**. ഭവന, വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകാൻ ഇത് സഹായകമാകും. ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.80% ൽ നിന്ന് 7.30% ആയി ഉയർത്തി.
ചിപ്പ് ക്ഷാമം: സ്മാർട്ട് ഫോണുകളുടെ വില വർധിച്ചു
മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില വർധിച്ചതോടെ ഇന്ത്യയിൽ **സ്മാർട്ട് ഫോണുകളുടെ വില 500 രൂപ മുതൽ 2,000 രൂപ വരെ** വർധിപ്പിച്ചു. വ്യവസായ ആവശ്യങ്ങൾക്കും എ.ഐ. ഗവേഷണങ്ങൾക്കും ചിപ്പ് നിർമ്മാതാക്കൾ പ്രാധാന്യം നൽകുന്നതാണ് വില വർധനവിന് കാരണമായതെന്നാണ് സൂചന.
ആരോഗ്യം
കാൽ വിരലുകളിലെ രോമവളർച്ച ഹൃദയാരോഗ്യ സൂചന: ഡോക്ടർ
കാൽ വിരലുകളിൽ കാണപ്പെടുന്ന രോമങ്ങളുടെ ഡെൻസിറ്റി **ആരോഗ്യകരമായ രക്തയോട്ടത്തിന്റെ** സൂചനയാണെന്ന് ഡോ. ശ്രദ്ധേയ് കത്യാർ അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണിത്. രക്തചംക്രമണം കുറയുമ്പോൾ കാൽവിരലിലെ രോമം കനംകുറഞ്ഞതായി മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യാം.
സിനിമ & വിനോദം
രജനികാന്ത് ചിത്രം ‘പടയപ്പ’ ഡിസംബർ 12ന് റീ-റിലീസിനൊരുങ്ങുന്നു
രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ‘**പടയപ്പ**’ ഡിസംബർ 12ന് പുത്തൻ സാങ്കേതിക മികവിൽ വീണ്ടും തിയറ്ററുകളിലെത്തും. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ-റിലീസ്.
ഇളയരാജയുടെ പാട്ട് കേസ് ഒത്തുതീർപ്പായി; നിർമാതാക്കൾ 50 ലക്ഷം രൂപ നൽകും
‘ഡ്യൂഡ്’ സിനിമയിൽ തന്റെ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിച്ചു എന്നതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഇളയരാജ നൽകിയ പരാതി **ഒത്തുതീർപ്പായി**. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നൽകാൻ സമ്മതിച്ചു.
കറൻസി വിനിമയ നിരക്ക്
| കറൻസി | വിനിമയ നിരക്ക് (₹) |
|---|---|
| ഡോളർ | 90.03 |
| പൗണ്ട് | 120.27 |
| യൂറോ | 104.97 |
| സൗദി റിയാൽ | 23.99 |
| യു.എ.ഇ ദിർഹം | 24.47 |
| കുവൈത്ത് ദിനാർ | 293.45 |
കേരള ബാങ്കില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ (കേരള ബാങ്ക്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചൊഴിവുണ്ട്. കരാര്‍ വ്യവസ്ഥയിലാണ് നിയമനം.
ക്രെഡിറ്റ് എക്‌സ്‌പേര്‍ട്ട് (വിരമിച്ചവര്‍
)
ഒഴിവ്-3, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ദേശസാത്കൃത ബാങ്കില്‍ സ്‌കെയില്‍ മൂന്ന് റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്ന് വിരമിച്ചവരാകണം.
പ്രായം: 60-65
ചീഫ് ടെക്‌നോളജി ഓഫീസര്‍
ഒഴിവ്-1. യോഗ്യത: എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്/ബി.ടെക് (ഐ.ടി)/എം.സി.എ. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മാനേജ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ക്ലൗഡ് മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാവണം.
പ്രായം: 65 കവിയരുത്.
ചീഫ് കംപൈലന്‍സ് ഓഫീസര്‍
ഒഴിവ്-1, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബാങ്കിങ് മേഖലയില്‍ 15 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം.
പ്രായം: 65 കവിയരുത്.
അപേക്ഷ: വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15.
വിശദവിവരങ്ങള്‍ക്ക് kerala.bank.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധിക്കണം. ഇതിനായി വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.
കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ട
കോളിൻ അടങ്ങിയ മുട്ട കഴിക്കുന്നത് കുട്ടികളിൽ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബെറി പഴങ്ങൾ
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ കുട്ടികളുടെ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വാൾനട്സ്
വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആൻറിഓക്സിഡൻറുകളും, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാൾനട്സ് കുട്ടികൾ കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ചീര
വിറ്റാമിൻ കെ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മത്തങ്ങാ വിത്തുകൾ
സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
വിശാഖപട്ടണത്ത് മത്സരം പൊടിമാറും… ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ
ടെസ്റ്റ് ക്രിക്കറ്റിലെ തകർച്ചയിൽ നിന്ന് കരകയറാൻ ഇന്ത്യയും ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പരകൂടി നേടി ചരിത്രം സൃഷ്ടിക്കാൻ ദക്ഷിണാഫ്രിക്കയും കച്ചകെട്ടുമ്പോൾ നാളെ വിശാഖപട്ടണത്തെ മത്സരം പൊടിമാറും. മൂന്ന് മത്സര പരമ്പരയിൽ ഒരോ ജയം വീതം നേടിയ ഇരു ടീമുകളും നാളെ കളത്തിലിറങ്ങുന്നത് പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയാണ്. വിശാഖപട്ടണത്ത് ഉച്ചക്ക് 1.30നാണ് മത്സരം.
രണ്ട് ഏകദിനത്തിലും സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. മുൻ നായകൻ മികച്ച ഫോമിലേക്ക് ഉയർന്നതോടെ മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകൾ എല്ലാം ഇതിനോടകം വിറ്റുതീർന്നു. പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് 118.50 ശരാശരിയിൽ 237 റൺസുമായി കോഹ്‍ലിയാണ് റൺവേട്ടയിൽ ഒന്നാമൻ. വിശാഖപട്ടണത്ത് മുമ്പ് ഏഴ് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും കോഹലി സെഞ്ചുറി നേടിയിരുന്നു. ഒരു തവണ 99 റൺസിനും പുറത്തായി.
രണ്ടു മത്സരത്തിലും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്‌ക്ക്‌വാദും ഫോമിലാണ്. ഓപ്പണറായി ഇറങ്ങി രോഹിതും അതിവേഗം സ്കോർ ചലിപ്പിക്കുന്നു. രണ്ട് മത്സരത്തിലും ഇന്ത്യൻ സ്കോർ മുന്നൂറ് കടന്നെങ്കിലും വലിയ സ്‌കോറുകൾ വരെ പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്ക് കഴിയുന്നില്ല. ആദ്യ മത്സരത്തിൽ 349 റൺസ് അടിച്ചെങ്കിലും 17 റൺസിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം ഏകദിനത്തിൽ 358 റൺസ് നേടിയിട്ടും ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ ലക്ഷ്യം മറികടന്നു.
ടെസ്‌റ്റ് പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ഉൗർജം. ആദ്യ കളിയിൽ പൊരുതി വീണ ടീം രണ്ടാം മത്സരത്തിൽ കരുത്ത് കാട്ടി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ഓപ്പണർ എയ്‌ദൻ മാർക്രം, രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബോളിങ് നിരയെ അടിച്ചു പറത്തിയ കോർബിൻ ബോഷ് ഉൾപ്പടെയുള്ളവർ ഫോമിൽ തുടരുന്നത് ടീമിന് വിജയപ്രതീക്ഷ നൽകുന്നു. ക്യാപ്‌റ്റൻ ടെംബ ബവുമയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടുമൊരു പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
മലയാളികളുടെ പ്രിയ നായിക ഭാനുപ്രിയയ്ക്ക് മറവി രോഗം, താരം കടന്നു പോകുന്നത് അതീവ ഗുരുതര അവസ്ഥയിലൂടെ
90 കളിലെ സിനിമാ ആസ്വാദകർക്ക് മറക്കാൻ പറ്റാത്ത ചില ചിത്രങ്ങളാണ് കൊച്ചു കൊച്ചു സന്തോഷങ്ങളും അഴകിയ രാവണനും. രണ്ടിലെയും നൃത്ത രംഗങ്ങൾക്ക് ഇന്നും ആരാധകർ ഏറെ. കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമിയ്ക്കൊപ്പം അരങ്ങുതകർത്ത താരം, പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ എന്ന ഗാനത്തിലെ സൗന്ദര്യം, ഭാനുപ്രിയ എന്ന മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഇന്ന് മറവി രോഗത്തിന്റെ പിടിയിലാണ്.
സൂപ്പർ താരങ്ങളുടെ നായിക
ആന്ധ്ര സ്വദേശിയാണെങ്കിലും മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. 1992-ൽ രാജശില്പി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ഭാനുപ്രിയ മലയാളത്തിൽ തുടക്കം കുറിച്ചു. ഇതിനൊപ്പം തമിഴും തെലുങ്കും കന്നടയിലും അവസരങ്ങൾ തേടിയെത്തിയ ഭാനുപ്രിയ പിന്നീട് മലയാളത്തിലേക്ക് എത്തിയത് 1995 ൽ സുരേഷ് ഗോപിയുടെ ഹൈവേ എന്ന ചിത്രത്തിൽ.
തൊട്ടടുത്ത വർഷം ഭാനുപ്രിയ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ൽ അവർ അഭിനയിച്ചു. കുട്ടിശങ്കരൻ എന്ന നായക കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്ന അനുരാധ എന്ന കഥാപാത്രം. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘കുല’ത്തിലും സുരേഷ് ഗോപിയുടെ നായികയായി. 2000 ത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങളിലെ മായ വർഷഎന്ന കഥാപത്രം ജയറാമിനൊപ്പം അവതരിപ്പിച്ചു. മഞ്ഞുപോലൊരു പെൺകുട്ടി, ഹൃദയത്തിൽ സൂക്ഷിക്കാൻ, രാത്രി മഴ എന്നിവയാണ് ഭാനുപ്രിയ പിന്നീട് മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ.
വിവാഹ ജീവിതം
1998 ല്‍ ആദര്‍ശ് കൗശാലുമായി ഭാനുപ്രിയ വിവാഹം നടന്നു. വിവാഹ ശേഷവും ഭാനുപ്രിയ അഭിനയം തുടര്‍ന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടി, തെലുങ്ക് ചിത്രമായ ‘ലഹരി ലഹരി ലഹരിലോ’, തമിഴിൽ ‘നൈന’, കന്നഡയിൽ ‘കദംബ’ എന്നി ചിത്രങ്ങളില്‍ ഇക്കാലയളവില്‍ ഭാനുപ്രിയ അഭിനയിച്ചവയാണ്. 2005 ല്‍ ഭാനുപ്രിയ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ അഭിനയ എന്നൊരു മകളുണ്ട്. 2018 ല്‍ മുന്‍ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതോടെ ഭാനുപ്രിയയുടെ ജീവിതത്തില്‍ പ്രതിസന്ധികളും ആരംഭിച്ചു.
മറവിയിലേക്ക്
താമസിയാതെ, ഭാനുപ്രിയ ഓർമ്മക്കുറവിലേക്ക് എത്തി. ദൈനംദിന ജീവിതത്തെയും ഇഷ്ടങ്ങളെയും ബാധിക്കാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചലച്ചിത്രമേഖലയിലും പൊതുജീവിതത്തിലും സ്വന്തമായി ഒരിടം കണ്ടെത്തിയ ഭാനുപ്രിയയ്ക്ക് പിന്നീട് ഇവയില്‍ താത്പര്യം നഷ്ടപ്പെട്ടു.
”എനിക്ക് സുഖം തോന്നുന്നില്ല. മറവിയുടെ പ്രശ്നമുണ്ട്. പഠിച്ച കാര്യങ്ങള്‍ മറുന്നു പോകുന്നു. ഡാന്‍സില്‍ താല്‍പര്യമില്ല. വീട്ടില്‍ പോലും ഇപ്പോള്‍ നൃത്തം പരിശീലിക്കാറില്ല”, രണ്ടു വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞു. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടായതായും ഭാനുമതി പറയുന്നു. “‘സില നേരങ്ങളിൽ സില മനിതർകൾ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഡയറക്ടർ ‘ആക്ഷൻ’ എന്ന് പറയുമ്പോൾ എന്റെ സംഭാഷണങ്ങൾ ഞാൻ മറന്നുപോയി” ഭാനുപ്രിയ വെളിപ്പെടുത്തി.
അവസാനമായി ശിവകാർത്തികേയന്റെ ‘അയലാൻ’ (2024) എന്ന സിനിമയിലാണ് ഭാനുപ്രിയ അഭിനയിച്ചത്.
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലൈനായി
ഇന്ത്യയിലെമ്പാടുമുള്ള വിമാന യാത്രക്കാരുടെ യാത്ര പദ്ധതികളെ അടിമുടി അട്ടിമറിച്ച് ഇന്‍ഡിഗോ. ഏതാണ്ട് 700 ഓളം വിമാനങ്ങളാണ് ഇന്‍ഡിഗോ ഒറ്റയടിക്ക് റദ്ദാക്കിയത്. പ്രത്യേകിച്ച് കാരണം പറയാതെ അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയതോടെ ഭരണ പ്രതിപക്ഷ കക്ഷികൾ പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.
ഇതിനിടെ യാത്രക്കാര്‍ പലരും പല തരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ ചിലർ തങ്ങളുടെ ജോലി പോകുമോയെന്ന ആശങ്കയിലാണ്. ഇതിനിടെയാണ് കർണാടകയിലെ ഒരു വിവാഹ സത്കാരത്തിന് അതിഥികളെ ഓണ്‍ലൈനായി ദമ്പതികൾ സ്വീകരിച്ചുവെന്ന ഒരു വീഡിയോ വൈറലായത്.
കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ വച്ചായിരുന്നു വിവാഹ സത്കാരം. വരനും വധുനും ഭുവനേശ്വറിൽ നിന്നും സത്കാരത്തിന്‍റെ സമയത്ത് എത്തിച്ചേരുമെന്നാണ് അതിഥികളോട് അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി റദ്ദാക്കിയ ഇന്‍ഡിഗോ വിമാനറങ്ങളിലൊന്ന് നവദമ്പതികൾക്ക് പോകേണ്ടതായിരുന്നു. ഇതോടെ ഇരുവരുടെയും യാത്ര മുടങ്ങി. ഒടുവിൽ നവദമ്പതികൾ ഓണ്‍ലൈനായി അതിഥികളെ സ്വീകരിച്ചു. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്ന ഇരുവരും നവംബർ 23 ന് ഭുവനേശ്വറിൽ വച്ചാണ് വിവാഹിതരായത്. വധുവിന്‍റെ നാട്ടിൽ ഡിസംബർ 3 ന് അവരുടെ ഔപചാരിക വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. വിമാനം റദ്ദാക്കപ്പെട്ടു.
ഓണ്‍ലൈൻ സ്വീകരണം
ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കുമുള്ള വിമാന ടിക്കറ്റുകൾ ദമ്പതികൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ബുധനാഴ്ച പുലർച്ചെ വരെ വിമാനം വൈകി. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഡിസംബർ 3 ന് വിമാനം റദ്ദാക്കി. വിവാഹ ആഘോഷത്തിനെത്തേണ്ടിയിരുന്ന പലരും പല വഴി കുടുങ്ങി. ഇതോടെയാടെ എത്തിചേർന്ന അതിഥികളെ സ്വീകരിക്കാനായി നവദമ്പതികൾ ഓണ്‍ലൈനായി എത്തുകയായിരുന്നു. വേദിക്ക് അരികിലായി പ്രത്യേകമായി ഒരുക്കിയ വലിയൊരു സ്‌ക്രീനിലൂടെ ഇരുവരും അതിഥികളെ സ്വീകരിച്ചു. വീഡിയോയ്ക്ക് താഴെ ഇന്‍ഡിഗോയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നിറഞ്ഞത്.







































