23.6 C
Kollam
Saturday 27th December, 2025 | 03:10:41 AM
Home Blog Page 959

സെൻസസ് നടപടികൾ 2027ൽ, നടക്കുക രണ്ട് ഘട്ടമായി, വിജ്ഞാപനം പുറത്ത്

ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.

രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ സെൻസസ് അടുത്തവർഷം ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും.

സെൻസസ് നടപടികൾ ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ 16-ാമത്തെയും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്. ഇനിയുള്ള സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെയാണു നടത്തുക. കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു സ്വയംഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും. 2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും നടപടികളും അടുത്തടുത്ത വർഷമായിരിക്കും. പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ് മഹാമാരിയേ തുടർന്നാണ് മാറ്റിവച്ചത്.

പാറശ്ശാലയിൽ   കഞ്ചാവ് വേട്ട

പാറശാല.  കെഎസ്ആർടിസി ബസ്സിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് കഞ്ചാവ് കടത്തിയത്.  നിറമൺകര സ്വദേശിയായ സിനോജ്,
 നേമം കൈമനം സ്വദേശി വിഷ്ണുരാജ് എന്നിവർ പിടിയിൽ. ഡാൻസാഫ് സംഘവും പാറശ്ശാല പോലീസും സംയുക്തമായി ആണ് കഞ്ചാവ് പിടികൂടിയത്.  ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ വീണ്ടും

തിരുവവനന്തപുരം. രാജ്ഭവനിൽ ആര്‍എസ്എസ് നേതാക്കളായ MS ഗോൾവാൾക്കറുടെയും, KB ഹെഡ്‌കെവാറിൻ്റെയും ചിത്രം വെച്ചതിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. രാജ്ഭവൻ മതിലിൽ മഹാത്മാഗാന്ധി, ഡോ ബി ആർ അംബേദ്കർ തുടങ്ങിയ രാഷ്ട്രശില്പികളുടെ ചിത്രം പതിപ്പിച്ച് പ്രതിഷേധിക്കാൻ ആയിരുന്നു എസ്എഫ്ഐയുടെ നീക്കം. എന്നാൽ രാജ്ഭവൻ പരിസരത്ത് കനത്ത ബന്തവസ്സ് തീർത്ത പോലീസ് ശ്രമം വിഫലമാക്കി. ചിത്രങ്ങളുമായി ഓടിയെടുത്ത പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഭരണഘടന സ്ഥാപനമായ രാജ്ഭവൻ ആര്‍എസ്എസ് വൽക്കരിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു..

അഹമ്മദാബാദ് വിമാനാപകടം: രക്ഷപ്പെട്ട ഏക യാത്രികനായ വിശ്വാസ് കുമാർ രമേശ് രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന ദൃശ്യങ്ങൾ പുറത്ത്

അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏക യാത്രികനായ വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും.. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. കേന്ദ്രസർക്കാർ കേരളത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യമാണെന്നും, പെൻഷൻ നൽകാൻ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ എടുക്കുന്നതെന്നും ധനമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.. ഇനി രണ്ട് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്..

മൂലമറ്റം ത്രിവേണിയില്‍ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി.മുങ്ങിമരിച്ചു. മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു. മൂലമറ്റം ത്രിവേണിയിലാണ് സംഭവം. മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് (19)മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിതീഷ് രാജേഷിനെ അഗ്രക്ഷേന രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു

അതുലിനെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സമൂഹമാധ്യമത്തിൽ കെഎസ്ആര്‍ടിസി യെ അപമാനിച്ചു,ഡ്രൈവറുടെ പണി തെറിച്ചു

കാസര്‍ഗോഡ്.സമൂഹമാധ്യമത്തിൽ കെഎസ്ആര്‍ടിസി യെ അപമാനിച്ചു. ഡ്രൈവറെ സർവീസിൽ നിന്ന് നീക്കി. പിരിച്ചുവിട്ടത്
കാസർഗോഡ് യൂണിറ്റിലെ ഡ്രൈവറെ. ഹരിദാസ് വി.വിയുടേത് ഗുരുതര അച്ചടക്കലംഘനം എന്ന് റിപ്പോര്‍ട്ട്. സ്വഭാവദൂഷ്യമുള്ളയാളെന്നും ഉത്തരവിൽ.

ഹരിദാസിനെ പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. നടപടിക്ക് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെയുള്ള വീഡിയോ. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി.തന്നെ പിരിച്ചുവിട്ടത് നിയമവിധേയമായിട്ടല്ലെന്ന് KSRTC ഡ്രൈവർ വി വി ഹരിദാസ്.. കെഎസ്ആർടിസി വെൽഫെയർ യൂണിയൻ എന്ന സ്വതന്ത്ര സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് താൻ.. സംഘടനാ നേതാവ് എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ അഴിമതികളെക്കുറിച്ച് പറഞ്ഞത്.. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്നും ഹരിദാസ് പറഞ്ഞു ..

വെള്ളറട വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടതിന് പിന്നിൽ സാമ്പത്തിക തർക്കം തന്നെയെന്ന് പ്രതി

തിരുവനന്തപുരം. വെള്ളറട പനച്ചമൂട് വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടതിന് പിന്നിൽ സാമ്പത്തിക തർക്കം തന്നെയെന്ന് പ്രതി. ബലമായി വീട്ടിൽ കയറ്റി പ്രിയംവദയെ കഴുത്ത് കൊലപ്പെടുത്തിയെന്നും പ്രതി വിനോദ് മൊഴി നൽകി. സഹോദരൻ സന്തോഷ് മണ്ണ് വെട്ടിയിടാൻ മാത്രമാണ് സഹായിച്ചത് എന്നാണ് പൊലീസ് നിഗമനം.

പനച്ചുമൂട് പ്രിയംവദ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാട് അല്ല എന്നാണ് പ്രിയംവദയുടെ ബന്ധുക്കളുടെ ആരോപണം. എന്നാൽ സാമ്പത്തിക ഇടപാട് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. പ്രിയംവദ പാൽ വാങ്ങാൻ പോയപ്പോൾ ബലമായി വീട്ടിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. മുഖത്തടിച്ചപ്പോൾ ബോധം പോയി. പിന്നാലെ ബോധം തെളിഞ്ഞു വിളിച്ചു കൂവാൻ തുടങ്ങിയപ്പോൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി എന്നാണ് വിനോദിന്റെ മൊഴി. മണ്ണ് വെട്ടിയിടാൻ മാത്രമാണ് താൻ സഹായിച്ചത് എന്നാണ് സന്തോഷിന്റെ മൊഴി. മണ്ണ് വെട്ടി ഇടുന്നതിന് മുകളിൽ മൃതദേഹം ഉണ്ടെന്ന് സന്തോഷ് അറിഞ്ഞിരുന്നില്ല. പ്രിയംവദയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം അതിനുമുകളിൽ കൂടുതൽ മണ്ണിടാൻ മാത്രമാണ് സന്തോഷിനോട് പ്രതി പറഞ്ഞത്. ശേഷം ഇരുവരും ചേർന്ന് വീട് കഴുകി വൃത്തിയാക്കി എന്നും പോലീസ് പറയുന്നു.

സാമ്പത്തിക ഇടപാട് മാത്രമാണെന്ന പ്രതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രിയംവദയുടെയും വിനോദിന്റെയും ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കും. ഫോൺ രേഖകളും പൊലീസ് ശേഖരിക്കും. കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ പൊലീസ് അപേക്ഷ നൽകും. പ്രിയംവദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്ന ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക.

പിഴ 53,500 രൂപ, ബൈക്കിന്‍റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി പോയ യുവാവിന്‍റെ വീഡിയോ വൈറൽ

ന്യൂഡൽഹി: നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ബൈക്കിന്‍റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി റൈഡ് നടത്തിയ യുവാവിന് നോയിഡ ട്രാഫിക് പോലീസ് വക പിഴ 53,500 രൂപ. ബൈക്ക് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ ഒരു എക്സ്പ്രസ് ഹൈവേയിൽ ഒരു യുവാവ് ബൈക്ക് ഓടിച്ച് പോകുന്നത് തൊട്ട് പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ചിത്രീകരിച്ചത്.

വീഡിയോയില്‍ യുവാവിന് അഭിമുഖമായി ബൈക്കില്‍ പുറം തിരിഞ്ഞ് ഇരുന്ന യുവതി യുവാവിന്‍റെ തോളിലൂടെ കൈയിട്ട് തല യുവാവിന്‍റെ ചുമലില്‍ വച്ചായിരുന്നു ഇരുന്നിരുന്നത്. ഇത്തരമൊരു ഇരിപ്പ് ബൈക്ക് ഓടിക്കാന്‍ അല്പം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെങ്കിലും യുവതിയുടെ കൈയില്‍ ഒരു ഹെല്‍മറ്റ് കാണാം

നോയിഡ എക്സ്പ്രസ് വേയിലെ സിസിടിവി ക്യാമറകളിലും ഇരുവരുടെയും വീഡിയോ പതിഞ്ഞു. എന്നാല്‍, ട്രാഫിക്ക് പൊലീസിന്‍റെ നടപടി വരുന്നതിന് മുമ്പ് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 53,500 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്ന് നോയിഡ ട്രാഫിക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലകൻ സിംഗ് യാദവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ ഡ്രൈവിംഗ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ, അധികാരികളുടെ നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയ്ക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എലിസബത്തിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ, ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

കൽപ്പറ്റ : നമ്പ്യാർകുന്നിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേലത്തേതിൽ എലിസബത്തിന്റേത് കൊലപാതകം. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിൽ തുടരുകയാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് തോമസ് വർഗീസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യും. കൊലപാതകത്തിന് കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.