24.6 C
Kollam
Saturday 27th December, 2025 | 01:09:35 AM
Home Blog Page 958

മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ച് പടരുന്ന ഓഫീസിന് മുന്നില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിംഗ്…. ‘എത്ര സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അറിയില്ല’….

ഇസ്രയേല്‍ ആക്രമിച്ച ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനലിൻ്റെ ആസ്ഥാനത്തിന് മുന്നില്‍ നിന്നും തത്സമയം റിപ്പോര്‍ട്ട് ചെയ്ത് മാധ്യമ പ്രവര്‍ത്തകന്‍. മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ച് പടരുന്ന ഓഫീസിന് മുന്നില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിംഗ്. ആക്രമണത്തില്‍ തന്റെ എത്ര സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നതില്‍ വ്യക്തതയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.



തത്സമയ സംപ്രേഷണത്തിനിടെയാണ് സ്ഥാപനത്തിന് നേരെ ഇസ്രയേല്‍ മിസൈല്‍ വര്‍ഷിച്ചത്. ഔദ്യോഗിക വാര്‍ത്താ മാധ്യമം അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത്. തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തിവെച്ചെങ്കിലും വൈകാതെ പുനഃസ്ഥാപിച്ചു. മറ്റൊരു സ്റ്റുഡിയിയോയില്‍ നിന്നാണ് സംപ്രേഷണം പുനഃരാരംഭിച്ചത്.

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: പ്രതിയെ യെ അഞ്ചൽ പോലീസ് പിടികൂടി

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതിൽ പ്രധാനിയെ അഞ്ചൽ പോലീസ് പിടികൂടി.
കോതമംഗലം സ്വദേശി ബേബി വർക്കിയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.

ഈ കേസിൽ രണ്ടുപേരെ മുൻപ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരിന്നു.
നഴ്സിംഗ് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ  പ്രധാനിയാണ് ബേബി വർക്കി.

14  ലക്ഷം രൂപ വീതമാണ് ഓരോ ആളുകളിൽ നിന്നും ജോലി വാഗ്ദാനം നൽകി ഇവർ കൈക്കലാക്കി തട്ടിപ്പ് നടത്തിയത്. പിടിയിലായ ബേബി വർക്കിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നര കോടിയിലധികം രൂപ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു.

അഞ്ചൽ സ്വദേശികളിൽ നിന്നും ഇവർ 27 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.

സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾക്ക് ‘ആക്ട്സ് ‘ യാത്രയയപ്പ് നൽകി

തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ വെസ്റ്റേൺ ടെറിട്ടറിയുടെ (IWT ) സംസ്ഥാനാ നേതാക്കളായി പോകുന്ന കേണൽ ജോൺ വില്യം പൊളിമെറ്റ്ലയ്ക്കും കേണൽ രത്നസുന്ദരി പൊളിമെറ്റ്ലയ്ക്കും അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസ് (ACTS) ൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.കവടിയാർ ബിലീവേഴ്സ് ഈസ് റ്റേൺ ചർച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത വികാർ ജനറൽ റവ.ഡോ.ജോൺ തെക്കേക്കര അധ്യക്ഷനായി. പാളയം ജുമാ മസ്ജിത് ചീഫ് ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ബിലിവേഴ്സ് ഈസ് റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് റവ.ഡോ.മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ആക്ടസ് സെക്രട്ടറി പ്രമീള, വൈസ് പ്രസിഡൻ്റ് പ്രൊഫ.ഡോ.ഷേർളി സ്റ്റുവർട്ട്, റവ.ഫാ.ബിനു മോൻ ബി.റസൂൽ, റവ.ഫാ.ജോസ് കരിക്കം തുടങ്ങിയവർ പ്രസംഗിച്ചു.

പന്നിയെ പിടികൂടാൻ വച്ച വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം

ആലപ്പുഴ. ചാരുംമൂട് താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള(63) യാണ് മരിച്ചത്. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 7.15 ഓടെയാണ് കൃഷിയിടത്തിൽ വെച്ച് സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പയിൽ നിന്നും ശിവൻകുട്ടി പിള്ളയ്ക്ക് ഷോക്കേറ്റത്. പന്നിയെ തുരത്താനായി സ്ഥാപിച്ചതായിരുന്നു വേലി.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സോളാർ വേലി സ്ഥാപിക്കാൻ പഞ്ചായത്തിൽ നിന്നും സബ്സിഡി അനുവദിച്ചങ്കിലും സ്വകാര്യ വ്യക്തി ഇത് സ്ഥാപിക്കാൻ തയാറായില്ലെന്ന് വാർഡ് മെമ്പർ.

സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.സംഭവത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി മാവേലിക്കര തഹസിൽദാർ ഗീതാകുമാരി പറഞ്ഞു.

അതേസമയം, പന്നിയെ തുരത്താൻ താമരക്കുളം ഗ്രാമപഞ്ചായത്ത് കാര്യക്ഷമമായി ഇടപെടുന്നില്ലന്ന് സിപിഎം ആരോപിച്ചു.

പൊലീസും ജില്ലാ ഇലക്ട്രിക്കൽ ഓഫീസർ ഉൾപെടെയുള്ള കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.

റിക്രൂട്ട്‌മെന്റ്: വെയില്‍സില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം, അഭിമുഖം ജൂലായിൽ

യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സ് എന്‍.എച്ച്.എസിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇ.എന്‍.ടി (ENT), പീഡിയാട്രിക്‌സ് വിഭാഗങ്ങളില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റര്‍നാഷണല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി, സൈക്യാട്രി (ജനറല്‍ അഡള്‍ട്, ഓള്‍ഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകള്‍.

സ്‌പെഷ്യാലിറ്റി ഡോക്ടര്‍ (£59,727 – £95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വര്‍ഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയവും വേണം. ഇന്റര്‍നാഷണല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടര്‍ (£96,990 – £107,155) തസ്തികയിലേയ്ക്ക് മെഡിക്കല്‍ പഠനത്തിനുശേഷം 12 വര്‍ഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് ആറു വര്‍ഷത്തെ പരിചയവും ഉളളവരാകണം. PLAB ആവശ്യമില്ല. ഉദ്യോഗാര്‍ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 2025 ജൂണ്‍ 30-നകം അപേക്ഷ നല്‍കേണ്ടതാണ്. ഇതിനായുളള അഭിമുഖം ജൂലായ് എട്ടുമുതല്‍ പത്തുവരെ കൊച്ചിയില്‍ നടക്കും. മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം.

ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള ജി എംസി രജിസ്‌ട്രേഷന്‍ സ്പോണ്‍സര്‍ഷിപ്പ്, ഐഇഎല്‍ടിഎസ്/ഒഇടി, വിസ, ഇ-പോര്‍ട്ട്‌ഫോളിയോ ആക്‌സസ് ഫീസ് റീഇംബേഴ്‌സ്‌മെന്റ്, £650 ഗ്രാറ്റുവിറ്റി പേയ്മെന്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും.

വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 566 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്

നിലമ്പൂർ ഉപതിഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

നിലമ്പൂർ. ഉപതിഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. സർവ്വസന്നാഹങ്ങളുമായി കലാശക്കൊട്ട് കേമമാക്കാൻ മുന്നണികൾ ഒരുങ്ങി കഴിഞ്ഞു. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് സ്ഥാനാർത്ഥികളും നേതാക്കളും. പിവി അൻവറിന്റെ റോഡ് ഷോയിലെ ആൾബലത്തെ ചൊല്ലി ഇരുമുന്നണിയിലും ചർച്ചകൾ സജീവം.

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്റെ മൂന്നാഴ്ചകൾ . പലതവണ പെരുമഴ പെയ്തിട്ടും ഉപതെരഞ്ഞെടുപ്പിന്റെ ചൂട് തണുത്തില്ല. ഒന്നിൽ നിന്ന് അടുത്തതിലേക്ക് എന്നപോലെ വിവാദങ്ങളുടെ ചങ്ങലക്കണ്ണി. നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് മുന്നണി നേതാക്കളെല്ലാം.

ഇന്നും റോഡ് ഷോകളും ആയി എൽഡിഎഫും യുഡിഎഫും കളം നിറഞ്ഞു. ദേശരക്ഷാ സദസ്സുമായി എൻഡിഎ . വാഹന പ്രചാരണ യാത്രയയിരുന്നു അൻവറിന്

പിവി അൻവർ പിടിക്കുന്ന വോട്ടുകൾ ഏതു മുന്നണിയെ ബാധിക്കും എന്നത് നേതാക്കളും സ്ഥാനാർത്ഥികളും തലപുകയ്ക്കുന്നുണ്ട്.

അംഗനവാടിക്കുള്ളിൽ പാമ്പ്

മണ്ണാർക്കാട്. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാർഡ് അംഗനവാടിക്കുള്ളിൽ പാമ്പ്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. മഴ അവധി നൽകിയതിനാൽ കുട്ടികൾ ഇല്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി . അംഗൻവാടിക്ക് മുകളിലേക്ക് കൊമ്പുകൾ ചാഞ്ഞു നിൽക്കുന്നുണ്ട്. ഇതിലൂടെ ഇഴജന്തുക്കൾ വരാനും മഴക്കാലത്ത് പൊട്ടിവീഴാനുമുള്ള സാധ്യതകൾ ഉണ്ട് ഇത് വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഗ്രാമസഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അംഗൻവാടി ജീവനക്കാർ പഞ്ചായത്തിലെ രേഖാമൂലം പരാതി നൽകിയിരുന്നു. പക്ഷേ വെട്ടി മാറ്റിയില്ല. കുട്ടികൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്

എം.എ മലയാളം ഒഴിവ്

പന്മന.ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ എം.എ മലയാള വിഭാഗത്തിൽ ഒഴിവുകളുണ്ട്. അർഹരായ വിദ്യാർത്ഥികൾ ഉടൻ ബന്ധപ്പെടുക നമ്പർ 9496711836
944627l911

വിറ്റാമിൻ ബിയുടെ കുറവ്; ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിൻ ബി എന്നത് വിറ്റാമിനുകളുടെ ഒരു കൂട്ടമാണ്. ഇവ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ബയോട്ടിൻ (ബി7), ഫോളിക് ആസിഡ് (ബി9), തയാമിൻ (ബി1), നിയാസിൻ (ബി3), വിറ്റാമിന്‍ ബി12 തുടങ്ങി നിരവധി വിറ്റാമിനുകളുടെ കൂട്ടമാണിത്. ഇവയൊക്കെ ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുകയും ഊർജ്ജ ഉപാപചയത്തിനും ചർമ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.

അമിതമായ ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച, കൈ കാലുകളില്‍ മരവിപ്പ്, വായ്പ്പുണ്ണ്, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ചര്‍മ്മത്തിലെ മഞ്ഞനിറം, വിഷാദം, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ , മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, ദഹന പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ വിറ്റാമിൻ ബി അഭാവത്തിന്‍റെ സൂചനകളാണ്.

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി12 അഭാവം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍:

പാല്‍, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാൽമൺ, ചൂര, ചീസ്, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, ഇലക്കറികള്‍, പയറുവർഗങ്ങൾ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശേരി. താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിൽ , അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി

മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു