27.4 C
Kollam
Thursday 25th December, 2025 | 05:29:27 PM
Home Blog Page 941

മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് നിഗമനം

പത്തനംതിട്ട. മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം..
തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിൻറെ മരണകാരണം എന്നെ ഡോക്ടർമാർ.. പെൺകുട്ടി ശുചിമുറിയിൽ തലകറങ്ങി വീണു ഇതിനിടയിൽ കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന് നിഗമനം.. പെൺകുട്ടിയെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ്..

മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം അല്ല എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്..തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിൻറെ മരണകാരണം എന്നെ ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന വിവരം.ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തു..ഇതിനിടെ ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു.ഈ വീഴ്ചയിൽ കുഞ്ഞിൻറെ തല നിലത്തടിച്ചത് ആകാമെന്ന് നിഗമനം.കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യിലും അന്വേഷണവും ആവശ്യമാന്ന് പോലീസ് പറയുന്നു.. 21കാരുടെ ആരോഗ്യനില തൃപ്തികരമായാൽ വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് പോലിസ് തീരുമാനം.. മറ്റാരുടെയും സഹായമില്ലാതെ പെൺകുട്ടിക്ക് എങ്ങനെ പ്രസവിക്കാൻ സാധിച്ചു ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം പോലീസിന് കണ്ടെത്തേണ്ടതുണ്ട്.. നിയമവിധത്തിലുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കും അസ്വാഭാവിക മരണത്തിനടുത്ത് കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക

ക്രൈംനന്ദകുമാറിന് ഇടക്കാലജാമ്യം.

ന്യൂഡെല്‍ഹി.സ്ത്രീത്വത്തെ അപമാനിച്ച കേസിൽ മാധ്യമപ്രവര്‍ത്തകന്‍ ടി.പി.നന്ദകുമാറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. ജാമ്യവ്യവസ്ഥ വിചാരണക്കോടതി ജഡ്ജിക്ക് തീരുമാനിക്കാം.അന്വേഷണവുമായി നന്ദകുമാര്‍ സഹകരിക്കണമെന്നും സുപ്രീംകോടതി.

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 145 വർഷം കഠിന തടവ് ശിക്ഷ

മലപ്പുറം. അരീക്കോട് കാവനൂർ സ്വദേശി പള്ളിയാളിതൊടി കൃഷ്ണൻ (60) ന് എതിരെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.തടവിന് പുറമെ 8.77 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.അശ്ലീല വീഡിയോ കാണിച്ചു ഗുരുതര പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയത്.2022 മുതൽ 2023 വരെ ഒരു വർഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്

അനാഥവയോധികനെ ഏറ്റെടുത്തു

ഐവർകാല. പുത്തനമ്പലം എട്ടാം വാർഡിൽകഴിഞ്ഞ രണ്ടു ദിവസമായി അലഞ്ഞുതിരിഞ്ഞ നടന്ന അപരിചിതനായ വ്യക്തിയെ ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ആയ അനീഷ്യയുടെ നേതൃത്വത്തിൽ
സാന്ത്വനംമാതൃ സേവാ കേന്ദ്രം ജോയിൻ സെക്രട്ടറി
സി ആർ അരവിന്ദാക്ഷൻ ഏറ്റുവാങ്ങി. കമ്മിറ്റിയംഗം അനിൽകുമാർ, മാനേജർ ഗിരീഷ് കുമാർ വാർഡൻ
അനീഷ് എന്നിവർ സന്നിഹിതരായി

ഐവർകാല കിഴക്ക് സുധീഷ് ഭവനത്തിൽ സജീവ് നിര്യാതനായി

കുന്നത്തൂർ:ഐവർകാല കിഴക്ക് സുധീഷ് ഭവനത്തിൽ സജീവ് (51,ലാലു) നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് ശേഷം വീട്ടുവളപ്പിൽ

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി

മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇ എം മുഹമ്മദിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ട് പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് മണിയാറംകുടി പാറയില്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (25)ആണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മിനിസ്‌ട്രേറ്റ് കോടതിയില്‍ ബുധന്‍ പകല്‍ പന്ത്രണ്ടോടെ അഭിഭാഷകനൊപ്പം കീഴടങ്ങിയത്.

പ്രതിയെ ജൂലൈ രണ്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു. കല്ലൂര്‍ക്കാട് പൊലീസും കോടതിയില്‍ എത്തിയിരുന്നു. രണ്ടാം പ്രതി തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് ഭാഗം മാളിയേക്കല്‍ വീട്ടില്‍ ആസിഫ് (24) നെ പിടികൂടാനുള്ള അന്വേഷണം പാെലീസ് തുടരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊടുപുഴയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശികളായ കണിയാന്‍കുന്ന് വീട്ടില്‍ ഷാഹിദ് (27), കാരക്കോട് വീട്ടില്‍ റഫ്‌സല്‍ (24) എന്നിവരെ വിട്ടിരുന്നു. കഴിഞ്ഞ 14ന് വൈകിട്ട് നാലരയോടെ കല്ലൂര്‍ക്കാട് തൊടുപുഴ റൂട്ടില്‍ നാഗപ്പുഴ വഴിയാഞ്ചിറയാണ് സംഭവം.

പാെലീസ് വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതുവഴി കാറില്‍ എത്തിയ ഷെരീഫും ആസിഫും എസ് ഐ മുഹമ്മദിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. ഷെരീഫ് ആണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ തൊടുപുഴ വെങ്ങല്ലൂരിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്ന് പിറ്റേന്ന് പാെലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധന വിഭാഗം എത്തി കാര്‍ പരിശോധിച്ചു. സംഭവത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതികള്‍ ഒളിവിലായിരുന്നു. മുമ്പ് അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനത്തിന്റെ നിയമനടപടികള്‍ക്കായി കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം ഇരുവരും തിരികെ പോകുന്നതിനിടെയാണ് സംഭവം.

കാര്‍ നിര്‍ത്താതെ വേഗത്തില്‍ പൊലീസിനെ വെട്ടിച്ച് കടന്നു പോകുമ്പോഴാണ് എസ് ഐ യെ ഇടിച്ചിട്ടത്. വലതുകാലിലൂടെ കാര്‍ കയറിയിറങ്ങിയതിനാല്‍ പാദത്തിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന എസ് ഐ മുഹമ്മദ് ആശുപത്രി വിട്ടു. മുഹമ്മദ് ഷെരീഫ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ആസിഫ് ഡ്രൈവറാണ്.ഒന്നാം പ്രതി ആസിഫ് ഉടന്‍ പടിയിലാകുമെന്ന് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മറ്റു വിവരങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.
എടിഎമ്മുകളില്‍ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയപരിധി നല്‍കിയത്. സെപ്റ്റംബര്‍ 30നകം എല്ലാ ബാങ്കുകളും എടിഎമ്മില്‍ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാര്‍ച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം. എടിഎമ്മുകളില്‍ പണം വെക്കുന്ന ‘കസറ്റു’കളില്‍ ഒന്നില്‍ വീതമെങ്കിലും പൂര്‍ണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.
ഇതോടെ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 30 ആകാന്‍ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും 100, 200 നോട്ട് എത്തിയതായാണ് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

നാളെ KSU വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട .കെഎസ്‍യു സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി മെബിൻ നിരവേൽ ഉൾപ്പെടെയുള്ള കെഎസ്‍യു നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ചു നാളെ 19/06/2025 വ്യാഴം ജില്ലയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെഎസ് യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അറിയിച്ചു



രാജ്യത്ത് ഹൈവേ യാത്രകൾക്കായി പുതിയ വാർഷിക പാസ്, നടപടി ഇങ്ങനെ

ന്യൂഡെല്‍ഹി. രാജ്യത്ത് ഹൈവേ യാത്രകൾക്കായി പുതിയ വാർഷിക പാസ് പ്രഖ്യാപിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 3000 രൂപയാണ് ഫാസ്റ്റ് ടാഗ് അതിഷ്ഠിത പാസിന് നൽക്കേണ്ടത്.
2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ വരും.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ ദേശീയ പാതകളിലൂടെയുള്ള ചെലവ് കുറഞ്ഞതും തടസ്സരഹിതവുമായ യാത്രയാണ് വാർഷിക പാസിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും, സമയ നഷ്ടവും ഒഴിവാക്കാം. വാർഷിക പാസ് എടുക്കുന്നവർക്ക് ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 സൗജന്യ യാത്രകൾ എന്നതാകും കാലാവധി. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കൂ.
ഇന്ത്യയിലുടനീളമുള്ള എല്ലാ ദേശീയ പാതകളിലും വാർഷിക പാസ് ഉപയോഗിച്ച് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കാമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്‍കരി അവകാശപ്പെട്ടു.
രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് എന്നിവയിലെ ലിങ്ക് വഴി പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും കഴിയും. 60 കിലോമീറ്റർ ഇടവിട്ട് ടോൾ പ്ലാസകളിൽ നിർത്തി പണം നൽകേണ്ടിയും വരില്ല. ഈ വർഷം ഓഗസ്റ്റ് 15 മുതലാകും പാസ് പ്രാബല്യത്തിൽ വരിക.

കാസർഗോഡ് ജില്ലയിൽ രണ്ടുപേർ മുങ്ങി മരിച്ചു

കാസർഗോഡ്. ജില്ലയിൽ രണ്ടുപേർ മുങ്ങി മരിച്ചു. മാലിക് ദിനാറിൽ തീർത്ഥയാത്രയ്ക്ക് എത്തിയ ബംഗളൂരു ഡിജെഹള്ളി സ്വദേശി മുജാഹിദീന്റെ മകൻ ഫൈസാൻ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ സഹോദരൻ സക്ലീൻ കാൽതെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഫൈസാൻ മരിച്ചത്. പരുക്കേറ്റ സക്ളീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിളിയലം നരിക്കുന്നിൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കിളിയലം പാലത്തിന് സമീപം തോട്ടിൽ മരത്തിൽ തടഞ്ഞ നിലയിൽ ആയിരുന്നു 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം മീഞ്ചയിൽ വീട്ടുമതിലിടിഞ്ഞു. മിയപദവ് സ്വദേശി ബാബുവിന്റെ വീട്ടുമതിലാണ് ഇടിഞ്ഞത്. പറമ്പ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. പറമ്പ സ്വദേശി ശ്യാം കമലിനെതിരെയാണ് കേസെടുത്തത്. വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി 6 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.