26.2 C
Kollam
Saturday 20th December, 2025 | 06:41:32 PM
Home Blog Page 894

ക്വീൻ അലക്സാണ്ട്ര ഹോസ്പിറ്റലിലെ പൂന്തോട്ടത്തിൽ കണ്ണീർ പൂക്കളർപ്പിച്ച് സഹപ്രവർത്തകർ; രഞ്ജിതയ്ക്ക് ആദരം

ലണ്ടൻ: അഹമ്മദാബാദിൽ വിമാന അപകടത്തിൽപ്പെട്ട് മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരം അർപ്പിച്ച് സഹപ്രവർത്തകർ. ലണ്ടനിലെ പോർട്‌സ്മൗത്തിലുള്ള ക്വീൻ അലക്സാണ്ട്ര എൻ.എച്ച്.എസ്. ആശുപത്രിയിലെ സഹപ്രവർത്തകരാണ് ഹൃദയ സ്പർശിയായ അനുസ്മരണം അർപ്പിച്ചു. ആശുപത്രിയുടെ പൂന്തോട്ടത്തിൽ നടന്ന ചടങ്ങിൽ, കാർഡിയാക് മെഡിസിൻ യൂണിറ്റ് മാനേജർ മാർത്ത മഗേറ്റ്സി മുഗൈഷി അധ്യക്ഷനായി.

ലോക സംഗീത ദിനമായ ഇന്നലെ രഞ്ജിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങൾ സങ്കടത്തോടെ സഹപ്രവർത്തകർ ഏറ്റുപാടി. രഞ്ജിതയുടെ ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ച സഹപ്രവർത്തകർ, നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് അനുശോചന കുറിപ്പുകളും തയ്യാറാക്കി. മലയാളികളും വിദേശികളുമടക്കം മുന്നൂറിലധികം പേർ ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. രഞ്ജിതയോടുള്ള ആദരവും സ്നേഹവും വെളിവാക്കുന്നതായിരുന്നു ചടങ്ങ്.

അതേസമയം, രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം ഉടൻ ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോകും.

രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ സംസ്കരം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.

നിലവിൽ ആരോഗ്യ നില തൃപ്തികരമാണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചു.

‘ശാന്തത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂ‍ഡൽഹി: അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ജാഗ്രത പാലിക്കാൻ നിർദേശം. ‘‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നു. ശാന്തത പാലിക്കുക, വീട്ടിനുള്ളിൽ തന്നെ തുടരുക, ഖത്തരി അധികാരികൾ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുക. ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യും’’– ദോഹയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ താമസിക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ദോഹയിലെ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആണ് ഇറാൻ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തേ നിർദേശമുണ്ടായിരുന്നു.

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആ‍ർ അനിൽ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അ‍ർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

ഇറാന്‍റെ ഖത്തര്‍ ആക്രമണം; വ്യോമഗതാഗതം പ്രതിസന്ധിയില്‍, സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ, വലഞ്ഞ് യാത്രക്കാർ

ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായി വ്യോമഗതാഗതം. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിവയ്ക്കുകയും ചെയതതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി എട്ട് വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള സർവീസ് നിർത്തിവച്ചത്. നിരവധി യാത്രക്കാരാണ് വിമാനസർവീസുകൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്.

ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നതോടെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ പുനരാരംഭിച്ചു.. തിരുവനന്തപുരം-ദുബൈ എമിറേറ്റ്സ് വിമാനവും തിരുവനന്തപുരം-അബുദബി ഇത്തിഹാദും തിരുവനന്തപുരം-ഷാർജ എയർ അറേബ്യയും പതിവ് സർവീസ് നടത്തി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമ്മാം, ദുബായ് സര്‍വീസുകള്‍, ഖത്തർ എയർവേയ്‌സിന്‍റെ ദോഹയിലേക്കുള്ള വിമാനം, കുവൈത്ത് എയർവേയ്‌സിന്‍റെ കുവൈറ്റിലേക്കുള്ള സര്‍വീസ്, ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും ഇന്ന് രാവിലെ റദ്ദാക്കി.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ പശ്ചിമേഷ്യലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിയതും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കേരളത്തിലെ നിരവധി യാത്രക്കാരെയാണ് വലച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി എട്ട് വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള സർവീസ് നിർത്തിവച്ചത്. രാത്രി 10 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം – ബഹറിൻ ഗൾഫ് എയർ വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചു വിളിച്ചു. കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനവും വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിം​ഗ് നടത്തി.

അഹമ്മദാബാദ് ആകാശദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ്, രഞ്ജിതയുടെ മൃതദേഹം ഇന്നെത്തിക്കും; നാടൊന്നാകെ യാത്രാമൊഴിയേകും

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് മൃതദേഹം ഏറ്റുവാങ്ങും. രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സ‍ർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രയുടെ ഉദ്ദേശ്യം. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്.

ഗോപകുമാരന്‍ നായര്‍ – തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിൻറെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടുന്നത്. ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിൻറെ പോസ്റ്റ്. എന്നാൽ, ട്രംപിൻറെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഖത്തറിലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണത്തോടെ അമേരിക്കയോടുള്ള സൈനിക പ്രതികരണം തൽക്കാലത്തേക്ക് ഇറാൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നും അമേരിക്ക പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കൻ പ്രസിഡൻറാകട്ടെ, ആക്രമണം അവഗണിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. ഇതോടെ വലിയ ആശങ്കയാണ് തൽക്കാലത്തേക്കെങ്കിലും ഗൾഫ് മേഖലയിൽ നിന്ന് ഒഴിയുന്നത്. അതേസമയം, സമാധാനം പുലരുന്നതിൽ ഇസ്രയേൽ നിലപാട് നിർണായകമാണ്. ആശങ്ക സമാധാനത്തിലേക്ക് വഴിമാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഖത്തർ വ്യോമപാത തുറന്നു

ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാൻറെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ. വിമാന സർവ്വീസ് പുനരാരംഭിച്ചതായും ഖത്തർ അറിയിച്ചു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു.

നിലമ്പൂർ വിജയം കോൺഗ്രസ്സ്ആഹ്ലാദ പ്രകടനംനടത്തി

ശാസ്താംകോട്ട: നിലമ്പൂർ ഉപതെരെത്തെടുപ്പിലെതിളക്കമാർന്നവിജയത്തി ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്കമ്മിറ്റിയുടെനേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, കടപുഴ മാധവൻ പിള്ള , ഗോപൻ പെരുവേലിക്കര, സൈറസ് പോൾ, സിജു കോശി വൈദ്യൻ,
വൈ.നജിം ,അബ്ദുൽ സലാം പോരുവഴി , റഷീദ് ശാസ്താംകോട്ട,ജയശ്രീരമണൻ ,എം.എസ്. വിനോദ്,
പി.ആർ.ബിജു,സ്റ്റാലിൻ രാജഗിരി, കെ.സാവിത്രി, സ്റ്റാൻലിആഞ്ഞിലിമൂട് , കെ.പി.ജലാൽ,എസ്. ബീന കുമാരി , എസ്.എ.നിസാർ , എ.പി. ഷാഹുദീൽ,എം.എ. സമീർ,ജീ.ഗീവർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി

അപരിഷ്കൃത നിയമങ്ങൾക്കുംഅനാചാരങ്ങൾക്കുമെതിരെ മഹാത്മാ അയ്യൻകാളിപട പൊരുതി പി.രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: അപരിഷ്കൃതനിയമങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെപടപൊരുതിയസാമൂഹ്യ പരിഷ്കർത്താവാണ് മഹാത്മാഅയ്യൻകാളിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. അന്നത്തെ അയിത്തആചാരനിയമപ്രകാരംപിന്നോക്ക, പട്ടികജാതി ജനവിഭാഗങ്ങളുടെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചും കല്ല്മാലകഴുത്തിൽഅണിഞ്ഞും മാറ് മറക്കാതെയും അരക്ക്മുകളിലും മുട്ടിന് താഴെയും വസ്ത്രം ധരിക്കാതെയുംനടക്കണമെന്നകിരാതനിയമങ്ങൾക്കെതിരെ വില്ല് വണ്ടി സമരവും കല്ല്മാല സമരവും പാടത്ത് പണിക്കിറങ്ങാതെയുള്ള പണിമുടക്ക് സമരവും നടത്തി വിജയം കണ്ടത് ചരിത്രത്തിന്റെ ഭാഗമാണന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ അയ്യൻകാളിയുടെ 84-)മത് ചരമദിനത്തിന്റെ ഭാഗമായികോൺഗ്രസ്സ് കുന്നത്തൂർനിയോജകമണ്ഡലംകമ്മിറ്റിനടത്തിയ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട ബ്ലോക്ക് പ്രസിസന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ,കല്ലട വിജയൻ, കെ.സുകുമാരപിള്ള, തുണ്ടിൽനൗഷാദ്, പി.കെ.രവി , പി.നൂർദീൻ കുട്ടി, കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, ജയശ്രീ രമണൻ ,വർഗ്ഗീസ് തരകൻ,പി.എം.സെയ്ദ്,എം.വൈ. നിസാർ , ആർ.ഡി.പ്രകാശ്, ആർ.നളിനളിനാക്ഷൻ, കടപുഴ മാധവൻപിള്ള, വിനോദ് വില്ല്യത്ത്,സൈമൺ വർഗ്ഗീസ്,ഷിബു മൺറോ, കിടങ്ങയം ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം

തൊടുപുഴ. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടാന ആക്രമണം പതിവാവുകയാണ്. തട്ടേക്കാട് ഭൂതത്താൻകെട്ട് ഭാഗത്തോട് ചേർന്ന് കിടക്കുന്ന തുണ്ടം റേഞ്ച് തടിക്കുളം എന്നീ ഭാഗങ്ങളിൽ നിന്നാണ് കാട്ടാനകൾ ജനവാസ മേഖലപ്പെടുത്തുന്നത്. ഇതുവരെ കാട്ടാന എട്ടാത്ത ഇടങ്ങളിൽ പോലും വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാന വിലസുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നുണ്ട്.
വടക്കുംഭാഗം കീരംപാറ നേര്യമംഗലം മാമലക്കണ്ടം മേഖലകളിൽ ദിനംപ്രതിയോളം എന്ന രീതിയിലാണ് ഇപ്പോൾ കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിളി രണ്ടാം തവണയാണ് കീരംപാറ ചീക്കാട് മേഖലയിൽ ആന ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കാട്ടാനശല്യം കേട്ടുകേൾവി പോലുമില്ലാത്ത മേഖലയാണ് ഇവിടം. കഴിഞ്ഞദിവസം നീണ്ട പാറയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്നലെ കീരംപാറ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പൈനാപ്പിൾ കൃഷിയാണ് ആക്രമിച്ചത്.
തടിക്കുളം പരിധിയിലെ വനമേഖലയോട് ചേർന്ന് ആന മാച്ചന്മാർ ഇല്ലാത്തതും പ്രശ്നത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തെക്കുറിച്ച് ജനങ്ങൾക്ക് യാതൊരു വിവരവും കിട്ടുന്നുമില്ല

ഇതുവരെ കാട്ടാനക്കൂട്ടം എത്താത്ത മേഖലയിൽ ആനകൾ ഇറങ്ങിയതോടെ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്ന് നാട്ടുകാരുടെ ആവശ്യം