25.6 C
Kollam
Thursday 18th December, 2025 | 03:13:34 AM
Home Blog Page 883

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിൻറെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടുന്നത്. ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിൻറെ പോസ്റ്റ്. എന്നാൽ, ട്രംപിൻറെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഖത്തറിലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണത്തോടെ അമേരിക്കയോടുള്ള സൈനിക പ്രതികരണം തൽക്കാലത്തേക്ക് ഇറാൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നും അമേരിക്ക പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കൻ പ്രസിഡൻറാകട്ടെ, ആക്രമണം അവഗണിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. ഇതോടെ വലിയ ആശങ്കയാണ് തൽക്കാലത്തേക്കെങ്കിലും ഗൾഫ് മേഖലയിൽ നിന്ന് ഒഴിയുന്നത്. അതേസമയം, സമാധാനം പുലരുന്നതിൽ ഇസ്രയേൽ നിലപാട് നിർണായകമാണ്. ആശങ്ക സമാധാനത്തിലേക്ക് വഴിമാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഖത്തർ വ്യോമപാത തുറന്നു

ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാൻറെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ. വിമാന സർവ്വീസ് പുനരാരംഭിച്ചതായും ഖത്തർ അറിയിച്ചു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു.

നിലമ്പൂർ വിജയം കോൺഗ്രസ്സ്ആഹ്ലാദ പ്രകടനംനടത്തി

ശാസ്താംകോട്ട: നിലമ്പൂർ ഉപതെരെത്തെടുപ്പിലെതിളക്കമാർന്നവിജയത്തി ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്കമ്മിറ്റിയുടെനേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, കടപുഴ മാധവൻ പിള്ള , ഗോപൻ പെരുവേലിക്കര, സൈറസ് പോൾ, സിജു കോശി വൈദ്യൻ,
വൈ.നജിം ,അബ്ദുൽ സലാം പോരുവഴി , റഷീദ് ശാസ്താംകോട്ട,ജയശ്രീരമണൻ ,എം.എസ്. വിനോദ്,
പി.ആർ.ബിജു,സ്റ്റാലിൻ രാജഗിരി, കെ.സാവിത്രി, സ്റ്റാൻലിആഞ്ഞിലിമൂട് , കെ.പി.ജലാൽ,എസ്. ബീന കുമാരി , എസ്.എ.നിസാർ , എ.പി. ഷാഹുദീൽ,എം.എ. സമീർ,ജീ.ഗീവർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി

അപരിഷ്കൃത നിയമങ്ങൾക്കുംഅനാചാരങ്ങൾക്കുമെതിരെ മഹാത്മാ അയ്യൻകാളിപട പൊരുതി പി.രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: അപരിഷ്കൃതനിയമങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെപടപൊരുതിയസാമൂഹ്യ പരിഷ്കർത്താവാണ് മഹാത്മാഅയ്യൻകാളിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. അന്നത്തെ അയിത്തആചാരനിയമപ്രകാരംപിന്നോക്ക, പട്ടികജാതി ജനവിഭാഗങ്ങളുടെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചും കല്ല്മാലകഴുത്തിൽഅണിഞ്ഞും മാറ് മറക്കാതെയും അരക്ക്മുകളിലും മുട്ടിന് താഴെയും വസ്ത്രം ധരിക്കാതെയുംനടക്കണമെന്നകിരാതനിയമങ്ങൾക്കെതിരെ വില്ല് വണ്ടി സമരവും കല്ല്മാല സമരവും പാടത്ത് പണിക്കിറങ്ങാതെയുള്ള പണിമുടക്ക് സമരവും നടത്തി വിജയം കണ്ടത് ചരിത്രത്തിന്റെ ഭാഗമാണന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ അയ്യൻകാളിയുടെ 84-)മത് ചരമദിനത്തിന്റെ ഭാഗമായികോൺഗ്രസ്സ് കുന്നത്തൂർനിയോജകമണ്ഡലംകമ്മിറ്റിനടത്തിയ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട ബ്ലോക്ക് പ്രസിസന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ,കല്ലട വിജയൻ, കെ.സുകുമാരപിള്ള, തുണ്ടിൽനൗഷാദ്, പി.കെ.രവി , പി.നൂർദീൻ കുട്ടി, കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, ജയശ്രീ രമണൻ ,വർഗ്ഗീസ് തരകൻ,പി.എം.സെയ്ദ്,എം.വൈ. നിസാർ , ആർ.ഡി.പ്രകാശ്, ആർ.നളിനളിനാക്ഷൻ, കടപുഴ മാധവൻപിള്ള, വിനോദ് വില്ല്യത്ത്,സൈമൺ വർഗ്ഗീസ്,ഷിബു മൺറോ, കിടങ്ങയം ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം

തൊടുപുഴ. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടാന ആക്രമണം പതിവാവുകയാണ്. തട്ടേക്കാട് ഭൂതത്താൻകെട്ട് ഭാഗത്തോട് ചേർന്ന് കിടക്കുന്ന തുണ്ടം റേഞ്ച് തടിക്കുളം എന്നീ ഭാഗങ്ങളിൽ നിന്നാണ് കാട്ടാനകൾ ജനവാസ മേഖലപ്പെടുത്തുന്നത്. ഇതുവരെ കാട്ടാന എട്ടാത്ത ഇടങ്ങളിൽ പോലും വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാന വിലസുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നുണ്ട്.
വടക്കുംഭാഗം കീരംപാറ നേര്യമംഗലം മാമലക്കണ്ടം മേഖലകളിൽ ദിനംപ്രതിയോളം എന്ന രീതിയിലാണ് ഇപ്പോൾ കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിളി രണ്ടാം തവണയാണ് കീരംപാറ ചീക്കാട് മേഖലയിൽ ആന ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കാട്ടാനശല്യം കേട്ടുകേൾവി പോലുമില്ലാത്ത മേഖലയാണ് ഇവിടം. കഴിഞ്ഞദിവസം നീണ്ട പാറയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്നലെ കീരംപാറ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പൈനാപ്പിൾ കൃഷിയാണ് ആക്രമിച്ചത്.
തടിക്കുളം പരിധിയിലെ വനമേഖലയോട് ചേർന്ന് ആന മാച്ചന്മാർ ഇല്ലാത്തതും പ്രശ്നത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തെക്കുറിച്ച് ജനങ്ങൾക്ക് യാതൊരു വിവരവും കിട്ടുന്നുമില്ല

ഇതുവരെ കാട്ടാനക്കൂട്ടം എത്താത്ത മേഖലയിൽ ആനകൾ ഇറങ്ങിയതോടെ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്ന് നാട്ടുകാരുടെ ആവശ്യം

കടല വണ്ടിക്ക് തീപിടിച്ച് കത്തിനശിച്ചു

ഈരാറ്റുപേട്ട നഗരസമധ്യത്തിൽ കടല വണ്ടിക്ക് തീപിടിച്ച് കത്തിനശിച്ചു. റഹീമിന്റെ ഉടമസ്ഥതയിലുള്ള കടല വണ്ടിയാണ് തിങ്കളാഴ്ച നാലുമണിയോടെ ഈരാര്‌റുപേട്ട സെൻട്രൽ ജങ്ഷനിലാണ് കത്തിനശിച്ചത്. ഓടിയെത്തിയ വ്യാപാരികൾ വെള്ളമൊഴിച്ച് തീകെടുത്തി. സ്‌കൂൾ വിട്ട സമയമായതിനാൽ വിദ്യാർഥികളും മറ്റുയാത്രക്കാരും ട്ട സെൻട്രൽ ജങ്ഷനിലെ ബസ്റ്റോപ്പിൽ ഉണ്ടായിരുന്നു. കടല വറുക്കുവാള്ള ഗ്യാസ് സ്റ്റൗവിലെ ചോർച്ചയാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു.
അണയ്ക്കാൻ ശ്രമിക്കവേ റഹീമിന്റെ കൈക്ക് പൊള്ളലേറ്റു. വർഷങ്ങളായി കടല കച്ചവടം നടത്തുന്ന റഹീമിന്റെ ഏക വരുമാന മാർഗമായിരുന്നു ഇത്.

പോക്സോ കേസിൽ ലാബ് ഉടമ അറസ്റ്റിൽ

പത്തനംതിട്ട. പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും, മൊബൈൽ ഫോണിൽ അശ്ലീലവീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്ത ലാബ് ഉടമ പിടിയിൽ. ഓമല്ലൂർ ആറ്റരികം ചെറിയമംഗലത്ത് വീട്ടിൽ അജിത് സി കോശി (57) ആണ് അറസ്റ്റിലായത്.

പ്രതിയുടെ അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവച്ചതിന് മാതാപിതാക്കളെ കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈമാസം 17 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.

വിവരം പെൺകുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതോടെയാണ് പുറത്തായത്

വനിതാ പോലീസിനെ ഫോൺ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം. വനിതാ പോലീസിനെ ഫോൺ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35)ആണ് പിടിയിലായത്. ഇന്റർനെറ്റിൽ നിന്നും നമ്പർ ശേഖരിച്ച് ഫോൺ വിളിച്ച് അശ്ലീലം പറയുന്നതാണ് രീതി. ഐജി മുതൽ സി പി ഓ വരെയുള്ള വനിത ഉദ്യോഗസ്ഥരെ ഇയാൾ അശ്ലീലം പറഞ്ഞിട്ടുണ്ട്.

ഒടുവിൽ പിടിയിലായത് വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ്. കഴക്കൂട്ടം പോലീസ് ജോസിനെ പിടികൂടിയത് എറണാകുളത്തുനിന്ന്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ജോസ് ഇത്തരത്തിലുള്ള 20 ഓളം കേസുകളിൽ പ്രതിയാണ്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടും ഇയാൾ ഹോബി മാറ്റിയില്ല. എറണാകുളത്തും തിരുവനന്തപുരത്തും മോഷണ കേസുകളും ഇയാൾക്കെതിരെയുണ്ട്

രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിനും കേസുണ്ട്. ഒടുവിൽ കഴക്കൂട്ടത്ത് പിടിയിലായപ്പോഴും യാതൊരു ഭാവ വ്യത്യാസമില്ലാതെയാണ് ജോസിന്റെ നിൽപ്പ്. ജയിൽ വാസം കഴിഞ്ഞ് വീണ്ടും പുറത്തിറങ്ങിയാലും ഇതേ ഹോബി തുടരുന്ന ജോസിനെ എങ്ങനെ നേരെയാക്കുമെന്നറിയാതെ വലയുകയാണ് പൊലീസ്.

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

സെഞ്ച്വറി നേട്ടവുമായി രാഹുലും പന്തും

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി റിഷഭ് പന്തും കെ. എല്‍. രാഹുലും. ഓപണറായി ഇറങ്ങിയ രാഹുല്‍ 202 പന്തിലാണ് സെഞ്ച്വറിയടിച്ചത്. 227 പന്തിൽ 120 റൺസുമായി താരം ക്രീസിൽ ഉണ്ട്. രാഹുലിന് പുറമെ റിഷഭ് പന്തും സെഞ്ച്വറി നേടി. 140 പന്തിൽ 118 റൺസ് നേടി താരം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 304 റൺസ് ലീഡ് നേടിയിട്ടുണ്ട്.

നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍

നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍. ആന്ധ്ര പ്രദേശിലെ കുര്‍നൂലിലാണ് സംഭവം. മേയ് 18നായിരുന്നു തേജസ്വറും (32), ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ജൂണ്‍ 17ന് തേജസ്വറെ കാണാതായി. ഭാര്യയുടെ പ്രണയബന്ധമാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. തേജസ്വറെ കൊല ചെയ്തതാകാം എന്ന സംശയവും കുടുംബം പങ്കുവച്ചു. 

ഐശ്വര്യയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. ഇന്‍ഡോറിലെ രാജ രഘുവന്‍ഷിയുടെ കൊലപാതക വാര്‍ത്തയോട് ഉപമിച്ചാണ് കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തേജസ്വറിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ ഐശ്വര്യയും അമ്മ സുജാതയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. 

പ്രൈവറ്റ് സര്‍വേയറും നൃത്തധ്യാപകനുമാണ് മരണപ്പെട്ട തേജസ്വര്‍. ബാങ്കുദ്യോഗസ്ഥനായ മറ്റൊരാളുമായി ഐശ്വര്യയ്ക്ക് ബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. തേജസ്വറും ഈ ബാങ്കുദ്യോഗസ്ഥനുമായി ഒരേസമയം ഐശ്വര്യ പ്രണയബന്ധത്തിലായിരുന്നു. രണ്ടുപേരും ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍   വീട്ടുകാര്‍  തേജസ്വറുമായി ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചു.  എന്നാല്‍ വിവാഹത്തീയതി  അടുത്തപ്പോഴേക്ക് ഐശ്വര്യയെ കാണാതായി. ഇതോടെ വിവാഹം മാറ്റിവച്ചു. പിന്നീട് മടങ്ങിയെത്തിയ ഐശ്വര്യ തേജസ്വറെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന്  അറിയിച്ചു.
എന്നാല്‍ തേജസ്വറിന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹം ഉറപ്പിച്ചശേഷം ഇറങ്ങിപ്പോകുകയും പിന്നീട് വന്ന് വിവാഹത്തിന് സമ്മതമാണെന്നുമൊക്കെ ഐശ്വര്യ പറയുന്നതില്‍ എന്തോ പന്തികേടുണ്ടെന്ന് തേജസ്വറിന്‍റെ വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തേജസ്വര്‍ ഇതിനൊന്നും ചെവികൊടുത്തില്ല. അവന് അവളോട് അത്രയും പ്രേമമായിരുന്നു, ഇപ്പോള്‍ കൊണ്ടുപോയി കൊന്നില്ലേ എന്ന് ചോദിച്ചാണ് തേജസ്വറിന്‍റെ കുടുംബം അലമുറയിടുന്നത്.

നിലമ്പൂരിൽ വിധി നിർണയിച്ചത് എന്ത്

നിലമ്പൂരിൽ വിധി നിർണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അൻവർ പിടിച്ച വോട്ടുകളുമെന്ന് വ്യക്തമാകുന്നു. മണ്ഡലത്തിൻ്റെ മനസിലിരുപ്പ് തിരിച്ചറിയുന്നതിൽ സി പി ഐ എം പരാജയപ്പെട്ടു.

മികച്ച സ്ഥാനാർത്ഥി, പി വി അൻവർ പിടിക്കുന്ന യു ഡി എഫ് വോട്ടുകൾ, ആര്യാടൻ ഷൗക്കത്തിനോട് ലീഗിന് പിണക്കം, അന്തരിച്ച വിവി പ്രകാശിൻ്റെ സുഹൃത്തുക്കളുടെ വോട്ട്, എപി സുന്നി വിഭാഗത്തിൻ്റെ പിന്തുണ.. ഇവയൊക്കെ മതി പാട്ടും പാടി ജയിക്കാനെന്ന് സിപിഐ എം മനപ്പായസമുണ്ടു. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിച്ചിട്ടും എം സ്വരാജിനെ വിജയിപ്പിക്കാൻ സി പിഐ എമ്മിനായില്ല. ബൂത്തു തല കണക്കുകളും അവലോകനങ്ങളും സി പി ഐ എം പതിവു പോലെ നടത്തി. ഉറപ്പുള്ള വോട്ടു മാത്രം കണക്കാക്കി ബ്രാഞ്ച് സെക്രട്ടറിമാർ 2000 വോട്ടിന് മേൽ സ്വരാജ് ജയിക്കുമെന്ന കണക്കും തയ്യാറാക്കി. മന്ത്രിമാരും MLA മാരും ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കൾ വോട്ടർമാരെ പലവട്ടം നേരിൽ കണ്ടു. പക്ഷേ സിപിഐ എമ്മിൻ്റെ കണക്ക് കൂട്ടൽ തെറ്റി.

അന്‍വര്‍ എന്ന ചൂടുചേമ്പ് സിപിഎമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തെളിയിച്ചത് വിഡി സതീശന്‍റെ മികവാണ്. അന്‍വറിനെ വാരിപ്പുണര്‍ന്നെങ്കില്‍ ഈ വിജയം അന്‍വര്‍ കൊണ്ടുപോകുമായിരുന്നു. അന്‍വര്‍ നിര്‍ണായക ശക്തിയായി യുഡിഎഫില്‍ കയറുകയും സ്ഥിരം തലവേദന ആവുകയും ചെയ്യുമായിരുന്നു. അത് ഒഴിവായികിട്ടി എന്നത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സതീശന്‍ കോണ്‍ഗ്രസിനു സമ്മാനിച്ച നേട്ടമാണ്. അന്‍വര്‍ ഫാക്ടര്‍ എത്രത്തോളം എന്ന് ഇരുമുന്നണികള്‍ക്കും അറിയാന്‍ പറ്റി. അന്‍വര്‍ എന്ന ചുടുചേമ്പ് മുന്നണിയില്‍ വേണമോ എന്ന് യുഡിഎഫ് ആലോചിക്കണം.

മറുവശത്ത് കോൺഗ്രസും ലീഗും മുമ്പില്ലാത്ത വിധം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇവരുടെ മുൻകയ്യിൽ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തത് 8000 ത്തോളം പേരെയാണ്. കേരളത്തിന് പുറത്തുള്ള നിലമ്പൂർ മണ്ഡലക്കാരായ 4300 പേരുടെ പട്ടിക തയ്യാറാക്കി. ഇതിൽ 70% പേരെ ബൂത്തിലെത്തിച്ചു. ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. സി പി ഐ എമ്മിന് RSS ബന്ധമെന്നാരോപിച്ചു. എം വി ഗോവിന്ദൻ്റെ പരാമർശം യു ഡി എഫ് ആരോപണത്തിന് അടിവരയിട്ടു. പി വി അൻവറിനെ LDF ഉം UDF ഉം തളളിക്കളഞ്ഞെങ്കിലും കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിനായി. മത്സരിക്കണമോ വേണ്ടയോ എന്ന് അവസാന നിമിഷം വരെ ആലോചിച്ചിരുന്നNDA ക്ക് മണ്ഡലത്തിൽ കാര്യമായ വളർച്ചയില്ലെന്നും ജനവിധി വ്യക്തമാക്കുന്നു.