Home Blog Page 85

25 വര്‍ഷങ്ങള്‍ക്ക് ശേഷം പടയപ്പ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ: 25 വര്‍ഷങ്ങള്‍ക്ക് ശേഷം പടയപ്പ വീണ്ടും തിയറ്ററുകളിലേക്ക്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്.. ഇതോടനുബന്ധിച്ചുള്ള ഗ്ലിംപ്‌സ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിട്ടേണ്‍ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പുറത്തുവന്നത്.
രജനീകാന്തിന്റെ ആരാധകരും അനുയായികളും നടന്റെ 50 വര്‍ഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
രജനീകാന്തിന്റെ മാസ് സീനുകള്‍ തിയേറ്ററില്‍ കാണാന്‍ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്. ചിത്രം 12/12/2025-ന് തിയേറ്ററുകളില്‍ വീണ്ടും അലയടിക്കും. TheReturnOfPadayappaയ്ക്ക് തയ്യാറാകൂ.. സൗന്ദര്യ രജനികാന്ത് ഇങ്ങനെ കുറിച്ചു. 2017ല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളില്‍ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബര്‍ 11നായിരുന്നു റിലീസ്.

ഇനി ആ വിവാഹം ഇല്ല….സ്മൃതി മന്ദാന

സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും. ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

ഇതോടെ ആഴ്ചകളായി ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി അറിയിച്ചത്.
”കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഈ സമയത്ത് തുറന്നു പറയേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതങ്ങനെ തന്നെ തുടരാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ട്. ഈ വിഷയത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ എല്ലാം ചർച്ചകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഈ സമയത്ത് രണ്ടുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ നിലയിൽ മുന്നോട്ടു പോകാനുള്ള അവസരം നൽകണമെന്നും അപേക്ഷിക്കുന്നു ”-എന്നാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പരസ്യപ്രചാരണം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, തെക്കൻ കേരളത്തിൽ വാശിയേറിയ
മത്സരം


തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തെക്കൻ കേരളത്തിൽ വാശിയേറിയ
മത്സരമാണ് നടക്കുന്നത്. ഇടത് കുത്തക അവസാനിപ്പിക്കാൻ UDF, NDA മുന്നണികൾ കിണഞ്ഞ് പരിശ്രമിക്കുന്ന തിരുവനന്തപുരം നഗരസഭയിലാണ് ഏറ്റവും കടുത്ത മത്സരം നടക്കുന്നത്. കൊല്ലത്തും പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല

ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന തെക്കൻ ജില്ലകളിൽ 20 ദിവസം നീണ്ട ആവേശകരമായ പ്രചാരണത്തിലാണ് ഇന്ന് സമാപനം കുറിക്കുന്നത്.1995 മുതൽ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ തിരിച്ചുപിടിക്കാൻ യുഡിഎഫും ബിജെപിയും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു.എല്ലാം മുന്നണികളുടെയും പ്രധാന നേതാക്കൾ നേരിട്ട് പ്രചരണം നയിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ ഇക്കുറി വാശിയേറിയ മത്സരമാണ് നടക്കുന്നത്.വിവിധ മുന്നണികളെ പ്രതിനിധീകരിച്ച് തലയെടുപ്പുള്ള വ്യക്തിത്വങ്ങൾ മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്ന തിരുവനന്തപുരം ഫലം പ്രവചനാതീതമാണ്

തിരുവനന്തപുരം ജില്ലയിലെ മറ്റ് പട്ടണങ്ങളിലും ഗ്രാമീണ  മേഖലകളിലും തിരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല.
പത്തനംത്തിട്ടയിൽ പോരാട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ  യുഡിഎഫും എൽഡിഎഫും  വലിയ ആത്മവിശ്വാസത്തിലാണ്. വിമത ശല്യം ഇല്ലാത്തതാണ് മുന്നണികൾക്ക് വലിയ പ്രതീക്ഷ നൽകുന്നത്. ശക്തികേന്ദ്രമായ പന്തളം നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിജയം ആവർത്തിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.68 ഗ്രാമ പഞ്ചായത്തുകളും ,11 ബ്ലോക്ക് പഞ്ചായത്തും, 4 മുൻസിപ്പാലിറ്റികളും, കോർപ്പറേഷനുo ജില്ലാ പഞ്ചായത്തും അടങ്ങുന്ന കൊല്ലത്തെ പോരാട്ടം ആവേശകരമാണ്. എന്നും ഇടതുപക്ഷത്തിന് ഒപ്പം നിന്ന ചരിത്രമാണ് കൊല്ലത്തിനുള്ളത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുൻസിപ്പാലിറ്റിയടക്കം പിടിച്ചെടുത്ത് സമ്പൂർണ്ണ വിജയം നേടാനാകുമെന്ന് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ.
ഇക്കുറി അട്ടിമറി ജയം ഉണ്ടാകുമെന്നാണ് യുഡിഎഫിൻ്റ വിശ്വാസം. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീളെയും – യുവാക്കളെയും കൂടുതൽ പരിഗണന നൽകിയതും ഗുണം ചെയ്യുമെന്നും ബി ജെ പി കരുതുന്നു.

ഗോവയില്‍  നിശാ ക്ലബില്‍ വന്‍ തീപിടിത്തം. 4 ടൂറിസ്റ്റുകളും മൂന്ന് സ്ത്രീകളുമടക്കം 25 പേര്‍ മരിച്ചു

പനജി. ഗോവയില്‍  നിശാ ക്ലബില്‍ വന്‍ തീപിടിത്തം. 4 ടൂറിസ്റ്റുകളും മൂന്ന് സ്ത്രീകളുമടക്കം 25 പേര്‍ മരിച്ചു. വടക്കൻ ഗോവയിലെ അർപ്പോറയിലെ  ബിർച്ചി നൈറ്റ്‌ ക്ലബ്ബില്‍  അര്‍ധരാത്രിയോടെയാണ് അപകടം. സംഭവത്തിൽ  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി   അനുശോചനം രേഖപ്പെടുത്തി.


വടക്കൻ ഗോവയിൽ നിരവധി നൈറ്റ്‌ ക്ലബ്ബുകൾ പ്രവർത്തിക്കുന്ന റോമിയോ ലെയ്‌നിലെ ബിർച്ച് നൈറ്റ്ക്ലബ് ലാണ് അപകടം.

ക്ലബ്ബിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അതിവേഗം തീ പടര്‍ന്നു.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും  അടുക്കളയിൽ ജോലിചെയ്യുക യായിരുന്ന  ജീവനക്കാരാണ്.

4 വിനോദസഞ്ചാരികളും കൊല്ലപ്പെട്ടതായാണ് വിവരം. അഗ്നിരക്ഷാ സേനയും പൊലീസും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മൃതദേഹങ്ങളും പരുക്ക് ഏറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി.

ഗോവ മുഖ്യമന്ത്രി  അപകടസ്ഥലം സന്ദർശിച്ചു.  പ്രാഥമിക പരിശോധനയില്‍ നിശാ ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധന സഹായം പ്രഖ്യാപിച്ചു.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ക്ലബ്ബുകളുടെയും അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും, അനുമതികളില്ലാത്ത ക്ലബ്ബുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും  പ്രാദേശിക ഭരണകൂടം അറിയിച്ചു.

ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

അട്ടത്തോട്.ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന്  സമീപമാണ് ബസുകൾ കൂട്ടിയിടിച്ചത്

ചെയിൻ സർവീസ് നടത്തുന്ന ബസ്സുകൾ എതിരെ ഇടിക്കുകയായിരുന്നു
ഡ്രൈവർക്ക് നിസ്സാരപരുക്ക്
അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഗതാഗതക്കുരുക്ക്

കാറിടിച്ച്‌ ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു

മാർത്താണ്ഡം. .കാറിടിച്ച്‌ ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു.
കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്.

നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടില്‍ വിജയകുമാറിന്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം.

മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്ബനിയിലെ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്.

സഹോദരിയെ ജോലിചെയ്യുന്ന ആശുപത്രിയില്‍ കൊണ്ടുവിട്ട ശേഷമാണ് സഹോദരൻ കമ്ബനിയിലേക്ക് പോകാറുള്ളത്. പതിവുപോലെ ഇന്നലെ രാവിലെ ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുന്ന വഴിക്കാണ് മാർത്താണ്ഡത്ത് വച്ച്‌ നിയന്ത്രണം വിട്ട കാർ ബൈക്കില്‍ ഇടിച്ചത്. അപകടത്തില്‍ രഞ്ജിത്ത് കുമാർ തല്‍ക്ഷണം മരിച്ചു.

സഹോദരി രമ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതര പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗർകോവില്‍ ആശാരിപ്പള്ളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ഇവരുടെ അച്ഛൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അമ്മ ഹരിത കർമ്മ സേന അംഗവുമാണ്.കാറിടിച്ച്‌ ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു.
#news

ശബരിമല സ്വർണക്കൊള്ള, നടന്നത് 500 കോടിയുടെ ഇടപാട്, ചെന്നിത്തല മൊഴിനൽകും

തിരുവനന്തപുരം.  ശബരിമല സ്വർണക്കൊള്ളയിൽ നടന്നത് 500 കോടിയുടെ ഇടപാട് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം

ഇതേകുറിച്ച് അറിവുള്ള വ്യക്തി അന്വേഷണവുമായി സഹകരിക്കുമെന്നും SIT യെ രമേശ്‌ ചെന്നിത്തല കത്തിലൂടെ അറിയിച്ചിരുന്നു. എസ് എ ടി രമേശ് ചെന്നിത്തലയിൽ ഫോണിൽ സംസാരിച്ചു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന്  ആവശ്യപ്പെട്ടു


എച്ച് വെങ്കിടേഷിന് ചെന്നിത്തല കത്ത് നൽകിയിരുന്നു.രമേശ് ചെന്നിത്തല പത്താം തീയതി മൊഴി കൊടുക്കുമെന്ന് SIT യെ അറിയിച്ചു

പിതാവിനെ കുത്തി പരിക്കേൽപ്പിച്ച മകൻ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്. കടിയങ്ങാട് ആണ് സംഭവം

പോലീസ് അന്വേഷിക്കുന്ന പ്രതിയെ പൊന്തക്കാട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

കടിയങ്ങാട് ഇല്ലത്ത് മീത്തൽ  ജംസൽ(26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്ന ജംസൽ 4 ആം തീയതി പിതാവായ പോക്കറെ  കത്തി എടുത്ത് കുത്തി പരിക്കേൽപ്പിച്ചു കടന്നു കളഞ്ഞിരുന്നു

പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു

ഇതിനിടയിലാണ് വീടിനടുത്തു കാടുമൂടിക്കിടന്ന കൈപ്പേങ്കിയിൽ എന്ന സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

സുഹൃത്തുlക്കൾ നടത്തിയ തെരചിലിനിടെയാണ് ഇന്ന് രാവിലെ പത്തുമണിയോടെ കശുമാവിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്

ജംസലിന്റെ പിതാവ് കുത്തേറ്റത്തിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച,ദേവീ വിഗ്രഹം കവർന്നു

തൃശ്ശൂർ. കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. കിഴൂർ കാർത്യായനി ദേവീ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു. പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി  തിരുമുഖം കവർന്നു.

ഇന്ന് പുലർച്ചയാണ് രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടന്നത്. കീഴൂർ കാർത്യാനി ദേവി ക്ഷേത്രത്തിലെ കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന  ഓടിന്റെ ദേവി വിഗ്രഹം കവർന്നത്. അമ്പലത്തിലെ മാനേജർ ചന്ദ്രൻ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ട് അലമാറകൾ കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സമിതി ഓഫീസിലെ പൈസ സെക്രട്ടറി വീട്ടിലേക്കും കൊണ്ടുപോയി ഇതിനാൽ കാര്യമായി പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് അമ്പല കമ്മിറ്റി പ്രസിഡണ്ട് ബിനീഷ് നേടിയേടത്ത് അറിയിച്ചു. അതിനിടെ പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി  തിരുമുഖം കവർന്നു. നാല് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്ര ഭരണ സമിതികൾ നൽകിയ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്.
പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. ഇരുവരും ഒരുമിച്ചാണ് എല്ലാദിവസവും ജോലിക്ക് പോയിരുന്നത്. രഞ്ജിത്തിന്റെ ബൈക്കിലായിരുന്നു യാത്ര. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മാര്‍ത്താണ്ഡം പാലത്തില്‍ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
മാതാപിതാക്കളും 2 മക്കളും ചേർന്ന ചെറിയ കുടുംബമായിരുന്നു ഇവരുടേത്. പിതാവ് വിജയകുമാര്‍ കല്‍പണിക്കാരനാണ്. മാതാവ് റീഷ കോട്ടുകാൽ ഹരിതസേനാംഗവും. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന്‍ ആയിരുന്നു രമ്യ. മാര്‍ത്താണ്ഡത്ത് തന്നെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി നോക്കുകയായിരുന്നു രഞ്ജിത്ത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും വിങ്ങി പൊട്ടുകയായിരുന്നു.