യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ
ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ കൗൺസിൽ.ഇന്ന് യെമനിൽ എത്തുന്ന മുനുഷ്യാവകാശ പ്രവർത്തകൻ സാമൂവൽ ജെറോം കൊല്ലപ്പെട്ട,യെമൻ പൗരൻ തലാൽ അബു മഹ്ദി യുടെ കുടുംബവുമായി ചർച്ച കൾ തുടരും.തലാലിന്റെ കുടുംബത്തിന് ദയ ധനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗം. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ ആണ് ജയിൽ അധികൃതർക്ക്
പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിരിക്കുന്ന നിർദ്ദേശം. വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണവും ഇന്നുണ്ടാകും എന്നാണ് സൂചന.
നിമിഷപ്രിയ, രക്ഷിക്കാനുള്ളത് ഒറ്റ മാർഗം മാത്രം
രജിസ്ട്രാറെ ത്രിശങ്കുവിലാക്കി ഗവർണറുടെ നീക്കം ഇന്നുണ്ടായേക്കും
തിരുവനന്തപുരം. കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ പുറത്താക്കാൻ ഞായറാഴ്ചത്തെ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സസ്പെൻഷൻ റദ്ദാക്കിയ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് ചാൻസിലർ ആയ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.. ഈ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം റദ്ദാക്കി ഗവർണർ ഇന്ന് ഉത്തരവിറക്കും.. ഇതോടെ രജിസ്ട്രാർ കെ എസ് അനിൽകുമാർ വീണ്ടും സസ്പെൻഷനിലാകും..
നേരത്തെ രജിസ്ട്രാരുടെ പകരം ചുമതല നൽകിയിരുന്ന സീനിയർ ജോയിൻറ് രജിസ്ട്രാർ പി ഹരികുമാറിനെതിരെ വൈസ് ചാൻസിലറും നടപടിയെടുക്കം.. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നൽകിയിരുന്ന പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മിനി കാപ്പനാകും രജിസ്ട്രാറുടെ ചുമതല ലഭിക്കുക.. ഇന്ന് മുതൽ മോഹനൻ കുന്നുമ്മലിനാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ ചുമതല. സിസ തോമസിന്റെ ചുമതലകൾ ഇന്നലെ അവസാനിച്ചിരുന്നു..
ആദിക്കാട്ട് വിജയൻ പിള്ള നിര്യാതനായി
ശാസ്താംകോട്ട.വേങ്ങ ആദിക്കാട്ട് റിട്ട എൻജിനീയർ ആദിക്കാട്ട് വിജയൻ പിള്ള(82) നിര്യാതനായി. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ . മൃതദേഹം രാവിലെ 11 ന് വീട്ടിലെത്തിക്കും
ഭാര്യ. ഗീത മക്കൾ. രശ്മി , പരേതനായ രാജേഷ്. മരുമകൻ. അനിൽ
ദേശീയ പണിമുടക്ക് ആരംഭിച്ചു; തമ്പാന്നൂരിൽ കടകൾ അടപ്പിച്ച് സമരസമിതി നേതാക്കൾ
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്കിൻ്റെ ഭാഗമായി രാത്രി 12 ന് ശേഷം തിരുവനന്തപുരം തമ്പാന്നൂരിൽ തുറന്നിരുന്ന കടകൾ സമരസമിതി പ്രവർത്തകർ അടപ്പിച്ചു.തമ്പാന്നൂരിൽ കെ എസ് ആർ റ്റി സിയും പണിമുടക്കിൽ പങ്ക് ചേരുന്നു.
ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവിൽപ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൽ തൊഴിലാളിവിരുദ്ധമായ നാല് ലേബർകോഡുകൾ പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂർ സഭ, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കിൽ അണിചേരുക. അതേസമയം, ബിഎംഎസ് പണിമുടക്കിൽ പങ്കുചേർന്നിട്ടില്ല.
തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ഹോട്ടലുടമയുടെ കൊലപാതകം:രണ്ട് പേർ പിടിയിൽ; പ്രതികൾ പോലീസിനെ ആക്രമിച്ചു, 4 പോലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടി. അടിമലത്തുറയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടാൻ പോയ പൊലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.
ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു. സി പി എം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ ഭർത്താവാണ് ജസ്റ്റിൻ രാജ്.പ്രതികളെ രാത്രി 11 മണിയോടെ മ്യൂസിയം സ്റ്റേഷനിൽ എത്തിക്കും.
കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു
കരയത്തുംചാൽ സ്വദേശി ചെമ്മരൻ (68) ആണ് മരിച്ചത്
തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് കുത്തേറ്റത്
കൊച്ചി റിഫൈനറിയിൽ തീപിടിത്തം, പുകയും ദുർഗന്ധവും പരിഭ്രാന്തി പരത്തി
കൊച്ചി റിഫൈനറിയിൽ വൈദ്യുതി ലൈനിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് വെളുത്ത പുകയും കടുത്ത ദുർഗന്ധവും വ്യാപിച്ചു.
റിഫൈനറിയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. ഇതോടെ പരിഭ്രാന്തിയിലായ സമീപത്തുള്ള അയ്യങ്കുഴി നിവാസികൾ ഒന്നാകെ വീടുവിട്ടുപോയി.
വൈകീട്ട് അഞ്ചോടെയാണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഹൈടെൻഷൻ ലൈനിൽനിന്ന് തീപടർന്നതായാണ് പിന്നീട് ലഭിച്ച വിവരം. ഇതിനിടെ പെയ്ത മഴ തോർന്നതിനു പിന്നാലെയാണ് അയ്യങ്കുഴി, അമ്പലമുകൾ, അടൂർ പ്രദേശങ്ങളിൽ കടുത്ത ദുർഗന്ധവും വെളുത്ത പുകയും ഉയർന്നത്. ഇതേതുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട പ്രദേശവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. അധികൃതരെത്തി നാട്ടുകാരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇവിടെ മണിക്കൂറുകളോളം പുക അന്തരീക്ഷത്തിൽ വ്യാപിക്കുന്നുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ രാത്രി റിഫൈനറിക്കു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യുഎംസി)ചവറ തെക്കുംഭാഗം യൂണിറ്റ് രൂപീകരിച്ചു

കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) ചവറ തെക്കുംഭാഗം യൂണിറ്റ് രൂപീകരിച്ചു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വ്യാപാരികളെ കൈപിടിച്ചുയര്‍ത്തുവാനും, പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുവാനും വ്യാപാരികളേയും ചെറുകിട വ്യവസായികളേയും സേവനദാതാക്കളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) ചവറ തെക്കുംഭാഗം യൂണിറ്റ് തീരുമാനിച്ചു. ചവറ തെക്കുംഭാഗം മഠത്തില്‍ജംഗ്ഷനിലുളള ആശാനികേതനില്‍ വച്ച് യു.എം.സി കരുനാഗപ്പള്ളി വെസ്റ്റ് മേഖലാകമ്മിറ്റി പ്രസിഡന്റ് ജി.ബാബുക്കുട്ടന്‍പിളളയുടെ അദ്ധ്യക്ഷതയില്‍ യു.എം.സി ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ നിജാംബഷി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്.ഷംസുദ്ദീന്‍, ജില്ലാ സെക്രട്ടറി എം.പി ഫൗസിയാബീഗം, കരുനാഗപ്പള്ളി വെസ്റ്റ് മേഖലാ ജനറല്‍ സെക്രട്ടറി അശോകന്‍ അമ്മവീട്, വൈസ്പ്രസിഡന്റ് അജയകുമാരന്‍പിളള, തെക്കുംഭാഗം യൂണിറ്റ് ഭാരവാഹികളായ ഷാജികുമാര്‍ ഇക്രു, പി.സാബു, പ്രകാശ്, പി.എസ്.ചന്ദ്രബാബു, മന്‍മദന്‍പിളള, രാജലക്ഷ്മി.റ്റി, മല്ലിക, ആന്റണി രാജ്.റ്റി, രാധാകൃഷ്ണപിളള, സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രസിഡന്റായി സജുകുമാറിനേയും ജനറല്‍ സെക്രട്ടറിയായി പി.സാബു വലിയ വീടനേയും, ട്രഷറര്‍ ആയി രാജലക്ഷ്മിയേയും, വൈസ്പ്രസിഡന്റായി ഷാജി ഇക്രു, സെക്രട്ടറി ചന്ദ്രബാബുവിനേയും തിരഞ്ഞെടുത്തു. നിര്‍വാഹകസമിതി അംഗങ്ങളായി മല്ലിക, മന്‍മദന്‍, രാധാകൃഷ്ണന്‍, ആന്റണി രാജു, പ്രകാശ്.എം എന്നിവരേയും തിരഞ്ഞെടുത്തു.
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു
കണ്ണൂർ:കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു.കരയത്തുംചാൽ സ്വദേശി ചെമ്മരൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട്തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് കുത്തേറ്റത്.ഉടൻ തന്നെ ശ്രീകണ്ഠാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ പരിയാരം സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സി പി ഐ (എം ) മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ചെമ്മരൻ.
ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി… ഇതര സംസ്ഥാനക്കാരായ രണ്ടു ജീവനക്കാരെ കാണാനില്ല
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. ഹോട്ടല്‍ ജീവനക്കാരില്‍ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു.
ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന.




































