സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ തീരങ്ങളിലും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു ഏർപ്പെടുത്തിയ വിലക്ക് തുടരും.
സിനിമയിലെ സൈക്കോയെ വെല്ലുന്ന റിയല്‍ സൈക്കോ
കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്‍റെ ഷമ്മി എന്ന കഥാപാത്രത്തെ സിനിമ കണ്ട പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ലാ, പുറമെ മാന്യനെന്ന് തോന്നിപ്പിക്കുന്ന തനി സൈക്കോ, ആ സൈക്കോ തോറ്റുപോകുന്ന റിയല്‍ സൈക്കോ ആണ് കൊല്ലം സ്വദേശിനി അതുല്യ സതീഷിന്‍റെ ഭര്‍ത്താവ് സതീഷ് ശങ്കർ. ജീവനൊടുക്കില്ലെന്ന് മകള്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയതാണെന്നും അതുല്യയുടെ അമ്മ പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. 50 പവന്‍ ഉണ്ടായിരുന്നില്ല. അന്ന് തുടങ്ങിയതാണ് മകള്‍ക്കെതിരായ ഉപദ്രവം എന്നും അമ്മ പറയുന്നു. മദ്യപിച്ചാല്‍ മാത്രമല്ല. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. അതുല്യ കൂട്ടുകാരോട് സംസാരിക്കുന്നത് ഇഷ്ടമല്ല. അവര്‍ ഫോണ്‍ വിളിക്കുന്നതില്‍ താല്‍പര്യമില്ല. കൂടെ പഠിച്ച കൂട്ടുകാര്‍ വഴിയില്‍വെച്ച് ഹായ് പറഞ്ഞാല്‍ അത് ഇഷ്ടപ്പെടില്ല. അങ്ങനെ വലിയ പ്രശ്‌നങ്ങളാണെന്നും അമ്മ പറഞ്ഞു. അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്.
വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സർക്കാരിന് ഉദാര സമീപനം
കോഴിക്കോട്. വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന
മറുപടിയുമായി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം
ഇങ്ങനെ പോയാൽ വെള്ളാപ്പള്ളി നടേശനെ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യും
മഹാനായ ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംഘടിച്ച് വെള്ളാപ്പള്ളി നടേശൻ വർഗീയത പറയുന്നു
ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിന് അയക്കാൻ സമയമായിട്ടുണ്ടെന്ന് സമുദായ അംഗങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു
വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സർക്കാർ കാണിക്കുന്ന ഉദാര സമീപനമാണ് ഇത് ആവർത്തിക്കാൻ കാരണം
നിലമ്പൂരിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രചരണം ഇതിന് ഉദാഹരണം .
ഇപ്പോൾ മുസ്ലിം, ക്രൈസ്തവ സമുദായങ്ങളൾക്കെതിരെ ഒന്നിച്ചാണ് വർഗീയത പറയുന്നത്
ഇതിനെ ഏത് പുതപ്പിട്ടു മൂടിയാകും സർക്കാർ വെളുപ്പിച്ചെടുക്കുക എന്നും റഹ്മത്തുള്ള സഖാഫി ഫേസ്ബുക്കിൽ കുറിച്ചു
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. 3 പേർ ബൈക്കിൽ ഉണ്ടായിരുന്നു.
ഡിഗ്രി വിദ്യാർത്ഥിയാണ് അപകടത്തിൽ മരിച്ച അക്ഷയ്. വെഞ്ഞാറമൂട്ടിലെ കാറ്ററിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ്. അപകടത്തിൽപ്പെട്ട അക്ഷയ് വലതുഭാഗത്തേക്ക് വീഴുകയായിരുന്നു. രക്ഷപ്പെട്ട രണ്ടുപേരും ഇടതുഭാഗത്തേക്കാണ് തെറിച്ചുവീണത്. അതിനാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അമൽനാഥ്, വിനോദ് എന്നിവർക്ക് പരിക്കേറ്റില്ല.
അതുല്യയുടെ മരണം: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ്
കൊല്ലം കോയിവിള സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സതീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും.
ഭര്‍ത്താവിനൊപ്പം ഷാർജയിൽ കഴിയുകയായിരുന്ന അതുല്യയെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചു. അതുല്യയെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നതിന്‍റെ തെളിവുകളും പോലീസിൽ ഹാജരാക്കി. 2014 ലായിരുന്നു സതീഷ് -അതുല്യ വിവാഹം . ഇവർക്ക് പത്തു വയസ്സായ മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്.
പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ അക്രമികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
ഭുവനേശ്വർ. ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം.
പെൺകുട്ടിയെ അക്രമികൾ മണ്ണെണ്ണ ഒഴിച്ച് തീക്കോളുത്തി.
പെൺകുട്ടി ഭൂവനേശ്വർ എയിംസിൽ ചികിത്സയിൽ.
പിപിലി സിഎച്ച്സിയിൽ ചികിത്സ നൽകിയ ശേഷമാണ് എയിംസ് ഭുവനേശ്വറിലേക്ക് മാറ്റിയത്.
പെൺകുട്ടിക്ക് 75% ത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ.
പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബലംഗ പോലീസ്.
അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പോലീസ്.
മകൻ്റെ മരണവാർത്തയറിഞ്ഞ് മാതാവും മരിച്ചു
കരുനാഗപ്പള്ളി . മകൻ്റെ മരണവാർത്തയറിഞ്ഞ് മാതാവും മരിച്ചു. കോഴിക്കോട് വല്ലാറ്റൂർ വീട്ടിൽ ഷംസുദിൻ്റെ (മള്ളൂരാശാൻ) ഭാര്യ സുബൈദ (75) മകൻ ഷാജി (56) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതം മൂലംമകൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ ബോധ രഹിതയായ മാതാവ് മരണപ്പെടുകയായിരുന്നു. ഇരു മയ്യിത്തുകളും കോഴിക്കോട് ശാസ്താം നടക്ഷേത്രത്തിന് പടിഞ്ഞാറുവശം മങ്ങാട്ടേത്ത് ജംഗ്ഷന് സമീപമുള്ള പരേതരുടെ വസതിയിൽ. ഖബറടക്കം ‘വൈകിട്ട് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സുബൈദയുടെ ഭർത്താവ് ഷംസുദീൻ (മള്ളൂരാശാൻ) , മക്കൾ ഷാജിക്ക് പുറമെ ഷൈല , ലൈല, സജീവ്, സബീന, ഷറഫുദീൻ, ഷീബ ‘മരുമക്കൾ മുഹമ്മദ് ഹുസൈൻ, അസീസ്, നെജിയത്ത്, മുജീബ്, രഹ്ന, ഷഫി, ഷീജ.
ഷാജിയുടെ ഭാര്യ ഷീജ, മക്കൾ അലി അക്ബർ (പോലീസ്ക്യാമ്പ് മലപ്പുറം), അലി ഹസ്സൻ (കെ.എഫ്.സി. വന്ദന ടവർ )
എട്ട് വർഷത്തെ അനാസ്ഥയ്ക്ക് ഒരു കുരുന്ന് ജീവൻ്റെ വില; മിഥുൻ്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ അഴിച്ച് മാറ്റി
കൊല്ലം: ഒരു കുരുന്ന് ജീവൻ്റെ വില നൽകേണ്ടി വന്നു ആ കമ്പികൾ അഴിച്ചുമാറ്റാൻ. ചർച്ചകൾ ഏറെ നടന്നെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി എട്ട് വർഷമായിട്ടും മാറ്റാതിരുന്ന വൈദ്യുതി കമ്പികൾ ബാലാവകാശ കമ്മീഷൻ്റെ ഒറ്റവാക്കിൽ വൈദ്യുതി ബോർഡ് നീക്കം ചെയ്തു.ഇതിന് നൽകേണ്ടി വന്നത് ഒരു പാവം 13 കാരൻ്റെ ജീവൻ.
തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.ഈ കമ്പിയിൽ തട്ടിയായിരുന്നു ഈ സ്ക്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പടിഞ്ഞാറെക്കല്ലട വിളന്തറ മനുഭവനിൽ മിഥുൻ വ്യാഴം രാവിലെ മരണമടഞ്ഞത്.
ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തില്‍ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു ഇതിന് പിന്നാലെയാണ് ഇടപെടല്‍.
നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകള്‍ ഇനി മുതല്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്നായിരിക്കും നല്‍കുക.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈൻ പോയിരുന്നത്. നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പില്‍ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാല്‍ ഉണ്ടായിരുന്നത് തറനിരപ്പില്‍ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്പ് ഷീറ്റില്‍ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നല്‍കാൻ കെഎസ്‌ഇബി സ്കൂള്‍ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തില്‍ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ലൈനിന് അടിയില്‍
നിർമ്മാണ പ്രവർത്തി നടത്തുന്നതില്‍ സ്കൂളിന് വീഴ്ച വന്നതായും റിപ്പോർട്ടിലുണ്ട്. ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ മരണപ്പെടുന്നത്. മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
കുന്നത്തൂർ പടിഞ്ഞാറ് ഇഞ്ചക്കാട്ട് വീട്ടിൽ സരസ്വതി അമ്മ നിര്യാതയായി
കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് ഇഞ്ചക്കാട്ട് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസ്വതി അമ്മ(75) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:വിജയലക്ഷ്മി, രാജലക്ഷ്മി,മണികണ്ഠൻ പിള്ള (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്,പുനലൂർ).മരുമക്കൾ: വിജയകുമാർ,ശിവകുമാർ,ലക്ഷ്മി.സഞ്ചയനം:വ്യാഴം രാവിലെ എട്ടിന്.







































