Home Blog Page 767

ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂര്‍.സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതായാണ് വിവരം.പോലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറി.

ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് പിന്നാല്‍ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ജയിലിന് നാല് കിലോമീറ്റര്‍ അകലെയാണിത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. തളാപ്പിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓടിക്കയറി ഒളിച്ചതെന്നാണ് വിവരം. സ്ത്രീകള്‍ക്ക് വളരെ അപകടകാരിയായ കുറ്റവാളിയെന്ന നിലയില്‍ വലിയ ആശങ്കയാണ് പരന്നത്.

വിനോജ് എന്ന ഒരു ഉദ്യോഗസ്ഥന്‍ ബൈക്കില്‍പോകുമ്പോഴാണ് കറുത്ത് പാന്‍റും കള്ളി ഷര്‍ട്ടുമിട്ട ഒരാള്‍ തലയില്‍ വച്ച ഒരു വലിയ കെട്ടില്‍ കൈ പൂഴ്ത്തി നടന്നുപോകുന്നത് കണ്ടത്. തുടര്‍ന്ന് സമീപത്തെ ഒരു ഓട്ടോ ഡ്രൈവറെക്കൂട്ടി പിന്തുടര്‍ന്നു, പോക്കറ്റ് റോഡിലേക്ക് കയറിയ ഇയാളെ എടാ എന്നു വിളിച്ചിട്ടും നിന്നില്ല, എടാ ഗോവിന്ദച്ചാമീ എന്നു വിളിച്ചതോടെ മതില്‍ ചാടി ഓടുകയായിരുന്നുവെന്ന് വിനോജ് പറയുന്നു. തുടര്‍ന്ന് മേഖല വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതായി അറിയുന്നത്.

ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടിയെന്ന് സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമി ജയില്‍ ചാടി എന്നതറിഞ്ഞതുമുതല്‍ ഏറെ ഭയത്തോടെയാണ് കഴിയുന്നതെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. വിവരമറിഞ്ഞതു മുതല്‍ തന്റെ ശരീരം വിറയ്ക്കുകയാണ്. ഇത്രയും വലിയ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നാണ് അത്ഭുതം. ഗോവിന്ദച്ചാമിയെ ഉടനെ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇത്രയും വലിയ ജയിൽ ഗോവിന്ദച്ചാമി എങ്ങനെ ചാടിയെന്ന ചോദ്യവുമായി സൗമ്യയുടെ അമ്മ. വിവരമറിഞ്ഞതു മുതൽ തന്റെ ശരീരം വിറയ്ക്കുകയാണ്. ഗോവിന്ദച്ചാമിയെ ഉടനെ പിടികൂടണമെന്നു അവർ ആവശ്യപ്പെട്ടു.
ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അവന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്. ഇതുകേട്ടിട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.
നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകും. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടി- അമ്മ ചോദിക്കുന്നു.

അമ്പരപ്പ്, ഗോവിന്ദ ചാമി രക്ഷപ്പെട്ടതിങ്ങനെ

കണ്ണൂര്‍.ഗോവിന്ദ ചാമി രക്ഷപ്പെട്ട രീതി പൊലീസിനെയും അമ്പരപ്പിക്കുന്നു. സെല്ലിലെ കമ്പി മുറിച്ച് സെല്ലിൽ നിന്നും പുറത്തിറങ്ങി. ചാടിയത് പുലർച്ചെ 1.30 ഓടെ. ഇയാളെ 10-ബി ബ്ലോക്കിലായിരുന്നു പാർപ്പിച്ചിരുന്നത്.

വെള്ളമെടുക്കാൻ സൂക്ഷിച്ചിരുന്ന ഡ്രമിൽ ചവിട്ടി ജയിലിനുള്ളിലെ മതിൽ ചാടി ക്വാറൻ്റൈൻ ബ്ലോക്കിൽ എത്തി’. തുടർന്ന് ക്വാറൻ്റെൻ ബ്ലോക്കിലെ മതിലിനോട് ചേർന്ന മരം വഴി കമ്പിളിയും പുതപ്പും കെട്ടി രക്ഷപ്പെട്ടു.ആകാശവാണിയുടെ സമീപത്തെ മതിൽ ചാടിക്കടന്നു. ജയിലില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാം എന്നും സംശയിക്കുന്നു.

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധന. ജയിലിന് സമീപത്തെ അടച്ചിട്ട കെട്ടിടങ്ങളിലും തിരച്ചിൽ നട

ക്കുകയാണ്.

ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ മേഖലയിൽ നിന്ന്

ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിൽ നിന്ന്. അതീവ സുരക്ഷാജയിലായ ഇവിടെ നാല് ഉപ ബ്ലോക്കുകളാണുള്ളത്. അതിൽ ബി ബ്ലോക്കിലായിരുന്നു ഗോവിന്ദ ചാമിയെ പാർപ്പിച്ചിരുന്നത്. അതീവ സുരക്ഷ ജയിലിന് ഒരു ചെറു മതിലുണ്ട്. അത് കഴിഞ്ഞു ക്വാറന്റീൻ മേഖലയിൽ വലിയ മതിലിന് 6 മീറ്റർ ഉയരമുണ്ട്. അതിന് മുകളിലെ ഒന്നര മീറ്റർ ഫെൻസിങും കടന്ന് എത്തുന്നത് നേരെ ദേശീയ പാതയുടെ ഭാഗത്തേക്കാണ്. ഓരോ ഉപ ബ്ലോക്കിലും ഓരോ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. രണ്ട് പേർ ടവറിലും രണ്ട് പേർ സിസിടിവി നിരീക്ഷിക്കാനും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാത്രി 12 മണിക്ക് മുൻപും ഒരു മണിക്ക് ശേഷവും ഉദ്യോഗസ്ഥർ നേരിട്ടത്തി പരിശോധനയും ഉണ്ടാകും.

ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

ചിറയിൻകീഴ്. പെരുങ്കുഴി കുഴിയത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വയൽത്തിട്ട വീട്ടിൽ രതീഷ് 32 ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9മണിയോടെയായിരുന്നു സംഭവം. ജേഷ്ഠൻ മഹേഷും അനുജൻ രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിൽ ആയിരുന്നു രണ്ടുപേരുമെന്ന് പോലീസ്. രതീഷിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം. അമ്പൂരിയിൽ കുളത്തിൽ മുങ്ങി രണ്ട് യുവാക്കൾ മരിച്ചു. കാട്ടാകട സ്വദേശി ദുർഗ്ഗാദാസ് (22) അമ്പൂരി സ്വദേശി അർജുൻ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് ഇരുവരെയും കാണാതായത്

ഡിജിറ്റല്‍ യൂണിവേഴ്സിറ്റി,കെ ചിപ്പിന്‍റെ പേരില്‍ പരാതി

തിരുവനന്തപുരം.ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് വീണ്ടും പരാതി.. യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് ആയ കെ.ചിപ്പിൻ്റെ നിർമ്മാണത്തിൽ ദുരൂഹത ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ രംഗത്ത്.. ചിപ്പ് നിർമ്മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി.. ചിപ്പുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ലഭ്യമല്ല.. ചിപ്പിൻ്റെ കാര്യം കേന്ദ്രത്തെ അറിയിക്കാത്തതിലും ദുരൂഹത എന്ന് ആരോപണം.. ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ സർക്കാർ ഫണ്ടും അവാർഡും നൽകി എന്നും പരാതിയിൽ പറയുന്നു

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

സൗമ്യ വധക്കേസ് പ്രതി ജയില്‍ ചാടി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്ന ഗോവിന്ദചാമിയാണ് ജയില്‍ ചാടിയിരിക്കുന്ന്.

ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. പ്രതിക്കായി അന്വേഷണം തുടങ്ങി.

ശൂരനാട് വടക്ക് ഏലാത്തോട് കരകവിഞ്ഞു;നിരവധി വീടുകളിൽ വെള്ളം കയറി

ശാസ്താംകോട്ട:തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ ശൂരനാട് വടക്ക് പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി.ശൂരനാട് വടക്ക് നടുവിലെ മുറിയിലെ ഏലാത്തോട് കരകവിഞ്ഞതിനെ തുടർന്നാണ് വീടുകളിൽ വെള്ളം കയറിയത്.നടുവിലെ മുറി സബീന ഭവനിൽ ഷാജി,ഉഷാഭവനിൽ ഉഷാകുമാരി എന്നിവരുടെ വീടുകൾ ഭാഗികമായി വെള്ളത്തിനടിയിലാണ്.മുറികളിൽ ഉൾപ്പെടെ വെള്ളം കയറി.ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിയുന്ന വീടുകളാണ്.വീട്ടുകാർക്ക് മുറ്റത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,വാർഡ് മെമ്പർ അഞ്ജലി നാഥ്,വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.ക്യാമ്പുകളിലേക്ക് മാറാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുവാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍, 1.5 ലക്ഷം രൂപ വരുമാനം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ന്യൂഡല്‍ഹിയിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്തേക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്), സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്) എന്നീ രണ്ട് പ്രധാന തസ്തികകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. പ്രതിമാസ കണ്‍സള്‍ട്ടന്‍സി ഫീസ് 1.5 ലക്ഷം രൂപയാണ്. ഓഗസ്റ്റ് 1 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങള്‍

സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്): 6 ഒഴിവുകള്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്): 4 ഒഴിവുകള്‍
ഉയര്‍ന്ന പ്രായപരിധി: 2025 ഓഗസ്റ്റ് 1-ന് 45 വയസ്സ്
യോഗ്യതാ മാനദണ്ഡം

സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്):

വിദ്യാഭ്യാസ യോഗ്യത: സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ഏതെങ്കിലും സ്‌പെഷ്യലൈസേഷനിലുള്ള എംബിഎയും. ഐഐടികളില്‍ നിന്നോ എന്‍ഐടികളില്‍ നിന്നോ എഞ്ചിനീയറിങ് ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രവൃത്തിപരിചയം: അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേല്‍നോട്ടം, നിര്‍വ്വഹണം, അല്ലെങ്കില്‍ എംഐഎസ് വികസനം എന്നിവയില്‍ 8-10 വര്‍ഷത്തെ പ്രവൃത്തിപരിചയം. എയര്‍പോര്‍ട്ട് പ്ലാനിങ്, നിര്‍മ്മാണം എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന
സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്)

വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിങ്്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, അല്ലെങ്കില്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് എന്നിവയില്‍ ബിരുദവും ഏതെങ്കിലും സ്‌പെഷ്യലൈസേഷനിലുള്ള എംബിഎയും.
പ്രവൃത്തിപരിചയം: ഡാറ്റാ അനാലിസിസ്, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, അല്ലെങ്കില്‍ ഔദ്യോഗിക മറുപടികള്‍ നല്‍കല്‍ എന്നിവയില്‍ 8-10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21-നും ഓഗസ്റ്റ് 1-നും ഇടയില്‍ aai.aero അല്ലെങ്കില്‍ edcilindia.co.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രേഖകളുടെ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ഇമെയില്‍ വഴി ബന്ധപ്പെടുകയുള്ളൂ.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

നിയമനം ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
2025 ഓഗസ്റ്റ് 1-നോ അതിന് മുന്‍പോ എല്ലാ യോഗ്യതകളും പ്രവൃത്തിപരിചയവും നേടിയിരിക്കണം.
അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ ദിനബത്തയോ (TA/DA) നല്‍കുന്നതല്ല.
പൂര്‍ത്തിയാക്കിയ ഓരോ മാസത്തെ സേവനത്തിനും 1.5 ദിവസം എന്ന നിരക്കില്‍ അവധി ലഭിക്കും. ഇത് അടുത്ത വര്‍ഷത്തേക്ക് മാറ്റാനോ പണമായി മാറ്റിയെടുക്കാനോ സാധിക്കില്ല.
വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം