Home Blog Page 761

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം, സമഗ്ര അന്വേഷണത്തിന് നി ർദേശം നൽകി മുഖ്യമന്ത്രി

തൃശൂര്‍. കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ സമഗ്ര അന്വേഷണത്തിന്
നിർദേശം നൽകി മുഖ്യമന്ത്രി.
ഹൈക്കോടതി മുൻ ജഡ്ജി സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക//തടവുകാരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്തു സംസ്ഥാനത്തു പുതിയ ജയിൽ നിർമിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.അതേസമയം ഗോവിന്ദചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവസുരക്ഷ ജയിലിലേക്ക് മാറ്റി.

കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ജയിൽ വകുപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ..ഗോവിന്ദചാമിയുടെ കണ്ണൂർ ജയിൽ ചാട്ടത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഹൈക്കോടതി മുൻ ജഡ്ജി സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷണം നടത്തുക.നിലവിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് പുറമെയാണ് ഇത്.
ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്തു സംസ്ഥാനത്തു പുതിയ ജയിൽ നിർമിക്കാനും യോഗത്ത്തിൽ തീരുമാനമായി.ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്തും.സംസ്ഥാന ജയിലുകളിൽ കഴിയുന്ന കൊടുംകുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ജയിലുകളിൽ ആധുനിക ക്യാമറ സംവിധാനങ്ങൾ പരീക്ഷിക്കാനും തീരുമാനമായി. അതേ കണ്ണൂർ ജയിലിൽ നിന്ന് തടവുചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.വിയ്യൂരിലെ അതീവസുരക്ഷ ജയിലിൽ ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദചാമിയെ മാറ്റിയത്.ഗോവിന്ദചാമിയുമായി 7 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സംഘം 12 മണിയോടെ വിയ്യൂരിൽ എത്തി.

24 മണിക്കൂർ CCTV നിരീക്ഷണത്തിലാണ് ഗോവിന്ദചാമി കഴിയുക. വാച്ച് ടവറുകളിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലും അതിന് മുകളിൽ 3 മീറ്റർ ഉയരത്തിൽ കമ്പിവേലിയും സ്ഥാപിച്ചാണ് അതീവസുരക്ഷ ജയിൽ തിരിച്ചിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്.

ജില്ല ലൈബ്രറി കൗൺസിലിന് പുതിയ ആസ്ഥാനമന്ദിരം: ഒഎൻവി സെന്റർ നാടിന് സമർപ്പിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈബ്രറികൾ ഉള്ള രണ്ടാമത്തെ ജില്ല കൊല്ലമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചിന്നക്കടയിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരമായ ഒഎൻവി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലാനുസൃത മാറ്റങ്ങളുടെ ഭാഗമായി ഡിജിറ്റൽ സങ്കേതങ്ങളിലൂടെ വായനയുടെ പ്രയാണം തുടരുകയാണ്. പഴയ അറിവുകളും സാഹിത്യ- പൊതു മണ്ഡലങ്ങളിലെ മണ്മറഞ്ഞ മഹാരഥന്മാരെ പുതുതലമുറ അറിയുന്നതും ഡിജിറ്റൽ വായനയിലൂടെയുമാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന ആസ്ഥാന മന്ദിരം ജില്ലയുടെ സാംസ്‌കാരിക കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

പുതു തലമുറയെ വായനയിലേക്ക് ആകർഷിക്കാൻ ഗ്രന്ഥശാലകളിൽ ഡിജിറ്റൽ- സൈബർ വായനയ്ക്ക് ഇടമൊരുക്കണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഒഎൻവിയുടെ ഓർമ്മകളാൽ സമ്പന്നമായ കൊല്ലം നഗരത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ആസ്ഥാനത്തിന് അദേഹത്തിന്റെ പേര് നൽകിയത് ഉചിതമായി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യപ്രഭാഷണം നടത്തിയ എം നൗഷാദ് എം എൽ എ ആസ്ഥാന മന്ദിരത്തിന്റെ തുടർ നിർമ്മാണത്തിന് 50 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ മന്ദിരത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മേയർ ഹണി നിർവഹിച്ചു. ഒ എൻ വിയുടെ ഛായാചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അനാച്ഛാദനം ചെയ്തു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, ഡെപ്യൂട്ടി മേയർ എസ് ജയൻ, സംസ്ഥാന- ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.

ഇന്ത്യൻ ബാങ്കിൽ 1,500 അപ്രന്റിസ് അവസരം; സ്റ്റൈപൻഡോടെ ഒരു വർഷ പരിശീലനം, കേരളത്തിലും ഒഴിവ്

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1,500 അവസരം. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.

∙സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ–12,000, അർബൻ/മെട്രോ–15,000

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2021 ഏപ്രിൽ 1നു ശേഷം യോഗ്യത നേടിയവരാകണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

∙പ്രായം: 20–28. ‌‌പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്.

യോഗ്യതയും പ്രായവും 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജനറൽ ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലിഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കംപ്യൂട്ടർ നോളജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. എട്ട്‌ അല്ലെങ്കിൽ പത്ത് അല്ലെങ്കിൽ 12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

∙അപേക്ഷാഫീസ്: 800 രൂപ. അർഹർക്ക് ഇളവ്. ഓൺലൈനായി അടയ്ക്കാം.

∙അപേക്ഷിക്കേണ്ട വിധം: റജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ www.nats.education.gov.in എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.indianbank.in

രാജൻ ഗുരുക്കൾക്ക് മറുപടിയുമായി കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

തിരുവനന്തപുരം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾക്ക് മറുപടിയുമായി കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാലയുടെ നിയമവും സ്റ്റാറ്റ്യൂട്ടും അറിയാത്തവരാണ് വി.സിയാണ് അധികാരിയെന്ന് പറയുന്നത്. എം. ജി സർവകലാശാലയുടെ നിയമമല്ല കേരളയിലേത്. സിൻഡിക്കേറ്റ് ആണ് കേരള സർവകലാശാലയിലെ ചീഫ് എക്സിക്യൂട്ടീവ് ബോഡി. ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നു. ആര് ഇത്തരം കാര്യങ്ങൾ പറഞ്ഞാലും ശരിയല്ല. ചട്ട പ്രകാരം സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വി.സി മോഹനൻ കുന്നുമ്മൽ രാജി വച്ച് പുറത്ത് പോകണമെന്നും അഡ്വ ജി മുരളീധരൻ പറഞ്ഞു. കേരള സർവകലാശാലയിലെ പ്രതിസന്ധിക്ക് കാരണം സിൻഡിക്കേറ്റ് ആണെന്ന രാജൻ ഗുരുക്കളുടെ പ്രസ്താവനക്കെതിരെയാണ് മറുപടി.

വായയുടെ ശുചിത്വവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം ? വിദ​ഗ്ധർ പറയുന്നു

മുൻകരുതൽ എടുക്കുന്നതിലൂടെയും ശരിയായ ബ്രഷിംഗ്, ഫ്ലോസിംഗ് (പ്രത്യേകിച്ച് രാത്രിയിലെ ബ്രഷിംഗ്), പതിവ് ദന്ത പരിശോധനകൾ എന്നിവ പോലുള്ള ശുചിത്വ രീതികൾ പാലിക്കുന്നതിലൂടെയും ഒരാൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം ഗണ്യമായി സംരക്ഷിക്കാൻ കഴിയും.

പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് വായിലാണ് എന്ന് പലർക്കും അറിയില്ല. നേരത്തെ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ രോഗനിർണയം നടത്താനും ചികിത്സിക്കാനും കഴിയും. അൾസർ, മോണയിൽ രക്തസ്രാവം, വ്രണങ്ങൾ, നീർവീക്കം, മുറിവുകൾ അല്ലെങ്കിൽ മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ വായിൽ കണ്ടാൽ അവ​ഗണിക്കരുത്.

വായുടെ ആരോഗ്യം തകരാറിലാകുന്നതും മോണരോഗവും വായിൽ ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്നു. ഈ ബാക്ടീരിയകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

പല്ലിലെ അണുബാധ, വീർത്തതോ രക്തസ്രാവമുള്ളതോ ആയ മോണകൾ, അസ്ഥി ക്ഷതം, വരണ്ട വായ തുടങ്ങിയ ആരോഗ്യ അവസ്ഥകൾ വിവിധ തരത്തിലുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സീനിയർ ഡെന്റിസ്റ്റ് & ഫേഷ്യൽ എസ്തെറ്റിക്സ് സ്പെഷ്യലിസ്റ്റ് ഡയറക്ടറായ ഡോ. ശിൽപി ബെൽ പറഞ്ഞു.

മോണരോഗവും ഹൃദയമിടിപ്പും തമ്മിൽ ബന്ധമുള്ളതായി സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മോണരോഗമുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 28% കൂടുതലാണ്. വായിലെ ബാക്ടീരിയ മൂലമുണ്ടാകുന്ന വീക്കം ഹൃദയ പാളിയിലെ അണുബാധയ്ക്കും കാരണമാകും. ഇതിനെ എൻഡോകാർഡിറ്റിസ് (Endocarditis) എന്ന് പറയുന്നു. കൂടാതെ മുതിർന്നവരിൽ പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, കുട്ടിക്കാലത്ത് പല്ല് ക്ഷയവും വായയിൽ അണുബാധയും ഉണ്ടാകുന്നത് ഭാവിയിൽ ധമനികൾ അടഞ്ഞുപോകുന്നതിന് കാരണമാകുമെന്നും ഡോ. ശിൽപി ബെൽ പറയുന്നു.

മുൻകരുതൽ എടുക്കുന്നതിലൂടെയും ശരിയായ ബ്രഷിംഗ്, ഫ്ലോസിംഗ് (പ്രത്യേകിച്ച് രാത്രിയിലെ ബ്രഷിംഗ്), പതിവ് ദന്ത പരിശോധനകൾ എന്നിവ പോലുള്ള ശുചിത്വ രീതികൾ പാലിക്കുന്നതിലൂടെയും ഒരാൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം ഗണ്യമായി സംരക്ഷിക്കാൻ കഴിയും.

ജീവൻ നിലനിർത്താൻ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ അത്യാവശ്യമാണ് ദിവസവും രണ്ട് തവണ പല്ല് തേയ്ക്കുന്നത്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും വായയുടെ ശുചിത്വം നിലനിർത്താൻ സഹായിക്കുന്നു. പതിവ് പരിശോധനയ്ക്കായി മൂന്ന് മാസത്തിലൊരിക്കൽ ദന്തരോഗവിദ​ഗ്ധനെ സന്ദർശിക്കേണ്ടത് പ്രധാനമാണ്. ഇത് ക്ഷയരോഗവും വായയുടെ അണുബാധയും തടയാൻ സഹായിക്കും.

അബദ്ധപഞ്ചാംഗം പോലുളള വോട്ടർപട്ടികയുമായി എങ്ങനെ നീതിപൂർവകമായി തിരഞ്ഞെടുപ്പ് നടത്തും, വി ഡി സതീശന്‍

തിരുവനന്തപുരം.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം.അബദ്ധ
പഞ്ചാംഗം പോലുളള വോട്ടർപട്ടികയുമായി എങ്ങനെ നീതിപൂർവകമായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ ചോദ്യം.പട്ടികയിലെ തെറ്റ് തിരുത്താനുളള സമയം 30 ദിവസമായി ദീർഘിപ്പിച്ചില്ലെങ്കിൽ
നിയമ നടപടിയിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിൻെറ തീരുമാനം.

തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ കരട് വോട്ടർ പട്ടികയെകുറിച്ച് വലിയ
ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. ഒരേ വീട്ടീലെ താമസക്കാർ 3 വാർഡുകളിലെ വോട്ടർമാരായി മാറി,ഒരു തിരിച്ചറിയൽ
കാർഡ് നമ്പരിൽ ഒന്നിലധികം വോട്ടർമാർ ഇങ്ങനെ കരട് കരട് വോട്ടർ പട്ടികയിൽ തെറ്റുകളുടെ ഘോഷയാത്രയാണ്.വാർഡ്
സ്കെച്ച് പ്രസിദ്ധപ്പെടുത്താത്തത് കൊണ്ട് അതിർത്തിയേതെന്ന് നിശ്ചയവുമില്ല.

വാർഡ് പുനർനിർണയത്തിലും CPIMൻെറ താൽപര്യങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആക്ഷേപം. രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും പ്രവർത്തിച്ചെന്നതാണ്
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം

മഴയിൽ വിറച്ച് സംസ്ഥാനം; 3 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോരമേഖലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.

കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും നിർദ്ദേശം ഉണ്ട്.

‘യാത്ര തുടങ്ങും മുമ്പ് ഞാൻ പേടിച്ചിരുന്നു’, ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ കുറിച്ച് യുവതിയുടെ വീഡിയോ, ‘ഹിന്ദി- കന്നഡ വിവാദമൊന്നുമില്ല’

ബെംഗളൂരു: നഗരത്തിൽ നിലനിൽക്കുന്ന ഭാഷയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ബെംഗളൂരുവിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറലായി. ഡ്രൈവറുടെ ലളിതവും എന്നാൽ യാഥാർത്ഥ്യബോധത്തോടെയുമുള്ള പ്രതികരണവുമാണ് ശ്രദ്ധ നേടിയത്. ഖ്യാതി ശ്രീ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, യാത്രയ്ക്കിടെ അവർ കന്നഡയിലെ ചില അടിസ്ഥാന പദങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു. ഓട്ടോ ഡ്രൈവർ ക്ഷമയോടെ അവരെ സഹായിക്കുക മാത്രമല്ല, പലപ്പോഴും ചർച്ചയാകുന്ന ‘ഹിന്ദി- കന്നഡ’ തർക്കത്തോടുള്ള വളരെ ലളിതമായി സമീപനവും സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്നുവേണം പറയാൻ.

“ഇതൊക്കെ കുറച്ച് ആളുകളുടെ പ്രശ്നമാണ്, അങ്ങനെയൊക്കെയാണ് വഴക്കുണ്ടാകുന്നത്. അല്ലെങ്കിൽ ഒരു പ്രശ്നവുമില്ല, ബെംഗളൂരുവിൽ എല്ലാവരും നന്നായി ജീവിക്കുന്നു, എല്ലാം ഫസ്റ്റ് ക്ലാസാണ്,” അദ്ദേഹം പറയുന്നു. ഭാഷയുമായി ബന്ധപ്പെട്ട മിക്ക തർക്കങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്നും, അല്ലാതെ ആഴത്തിലുള്ള എന്തെങ്കിലും വിഷയങ്ങളല്ല ഇതിന് കാരണം.

ഡ്രൈവറുടെ അഭിപ്രായത്തോട് ഖ്യാതിയും യോജിച്ചു. “ഞാൻ നാല് മാസമായി കർണാടകയിൽ താമസിക്കുന്നു, ബെംഗളൂരുവിന് പുറത്തും യാത്ര ചെയ്തിട്ടുണ്ട്. ഭാഷയുമായി ബന്ധപ്പെട്ട് എനിക്ക് ഒരിക്കലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഞാൻ നിരവധി ഓട്ടോ-ടാക്സി ഡ്രൈവർമാരുമായും, നാട്ടുകാരുമായും സംസാരിച്ചു. ഞാൻ ഹിന്ദി സംസാരിച്ചാലും ആളുകൾക്ക് പ്രശ്നമില്ലായിരുന്നു. മര്യാദയോടെ പെരുമാറിയാൽ തിരിച്ചും അതാണ് അനുഭവം’ എന്നും അവർ കുറിച്ചു.

ഭാഷാപരമായ പ്രശ്നങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും, തൻ്റെ വ്യക്തിപരമായ അനുഭവം തികച്ചും വിപരീതമായിരുന്നു. തീരദേശ കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇത്തരം ഡ്രൈവർമാരെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന് പേടിച്ചിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ഇംഗ്ലീഷ് അറിയുന്നതുകൊണ്ട് അത് ഓക്കെയാണ്. ബെംഗളൂരുവിലേക്കുള്ള തൻ്റെ രണ്ടാമത്തെ വരവാണെന്നും നഗരം ഇപ്പോഴും നല്ല അനുഭവങ്ങളാണ് നൽകുന്നതെന്നും ഖ്യാതി വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്. 25 വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന ഒരാൾക്ക് ഭാഷാ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും ആളുകൾ പ്രകോപിപ്പിക്കുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. നഗരത്തെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന “ഒരു മികച്ച അനുഭവം” എന്ന് മറ്റൊരാൾ പ്രശംസിച്ചപ്പോൾ, ബഹുമാനം പരസ്പരമാണെന്നും പ്രാദേശിക ഭാഷാ പദങ്ങൾ പഠിക്കുന്നത് നാട്ടുകാരെ സന്തോഷിപ്പിക്കുമെന്നും മറ്റൊരു ഉപയോക്താവ് ഓർമ്മിപ്പിച്ചു. ഇത്തരം വീഡിയോകൾ സംഘർഷങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതും മറ്റൊരു പ്രശ്നമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാഷിഷ് ഓയില്‍ വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ആമ്പല്ലൂര്‍ വില്ലേജില്‍ അളഗപ്പനഗര്‍ ദേശത്ത് വെള്ളയത്ത് വീട്ടില്‍ വിഷ്ണു നാരായണന്‍ (27) ആണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. വിഷ്ണു നേരത്തേ മയക്ക് മരുന്ന് ഉപയോഗിച്ച കേസില്‍ പ്രതിയാണ്.

കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് 1.20ന് എരിപ്പോട് ശക്തി ഓട്ടുകമ്പനിക്ക് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 9.16 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര സിംഹന്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രദീപ്, പ്രൊബേഷന്‍ എസ്.ഐ. വൈഷ്ണവ്, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഹോം​ഗാർഡ് നിയമനം; ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പട്ന: ബിഹാറിലെ ഗയ ജില്ലയിൽ ഓടുന്ന ആംബുലൻസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുത്ത 26 വയസ്സുകാരി ശാരീരിക പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്.

ബോധ് ഗയയിലെ ബിഹാർ മിലിട്ടറി പൊലീസ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. റിക്രൂട്ട്‌മെന്റിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വിധേയയാകുന്നതിനിടെ യുവതി ബോധരഹിതയായെന്ന് പൊലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലൻസിനുള്ളിൽ‌ നിരവധി പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാറിനെയും ടെക്‌നീഷ്യൻ അജിത് കുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആംബുലൻസ് സഞ്ചരിച്ച വഴി പൊലീസ് പരിശോധിക്കുന്നുണ്ട്.

ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലൻസിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമേ ഓർമയുള്ളൂവെന്നും ആണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ആംബുലൻസിനുള്ളിൽ നാല് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിനു പിന്നാലെ ബിഹാറിലെ ക്രമസമാധാന നില താറുമാറായെന്ന് ആരോപിക്കപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.