രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തില്‍ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാരിയര്‍, രജിതാ പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 10-ലേക്ക് മാറ്റി.
കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ശനിയാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
വരുന്നു ഗ്രഹ സംക്രമണം: ലാഭ ദൃഷ്ടി യോഗം എന്ന രാജയോഗം വരുന്ന രാശികൾ ഇവയാണ്
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്.
അസുര ഗുരുവായ ശുക്രനാകട്ടെ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകനാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. വ്യക്തികളുടെ ജീവിതത്തില്‍ നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. 2026 ല്‍ ശനിയും ശുക്രനും ചേര്‍ന്ന അപൂര്‍വമായ ഒരു രാജയോഗം സൃഷ്ടിക്കും.
ലാഭദൃഷ്ടിയോഗം എന്നാണ് ഈ രാജയോഗത്തിന്റെ പേര്. 2026 ജനുവരി 15ന് ആണ് ലാഭദൃഷ്ടിയോഗം രൂപം കൊള്ളുന്നത്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്നും എന്തെല്ലാം നേട്ടങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.
ഇടവം
ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അപ്രതീക്ഷിതമായി വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ഉണ്ടാകും.
[09/12, 12:27 pm] Hari Kurissery: മകരം
മകരം രാശിക്കാര്‍ക്ക് ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയം.
ചിങ്ങം
ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരിപഠനാര്‍ത്ഥമോ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാകും
നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും.
അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാള്‍ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയില്‍ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോനയെന്ന് പറഞ്ഞ് തിരിക്കുന്നത്. അതിന് പിന്നാലെയാണ് താൻ കേസില്‍ പ്രതിയായതെന്നും ഇന്നലെ ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്‍റെ ആരോപണത്തില്‍ മഞജുവാര്യർ പ്രതികരിച്ചില്ല. പൊലീസിലെ ചില ക്രമിനലുകള്‍ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമാണ് പ്രതികരണമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഗൂഢാലോന നടത്തിയെന്ന് കേസിന് മേല്‍നോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട് ബി രാമൻപിള്ള പറഞ്ഞിരുന്നു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം. രാഷ്ട്രീയ പ്രചാരണത്തിന് അടക്കം കാരണമായ കേസില്‍ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപിനെ വെറുതെ വിട്ടകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറല്ല. കോടതി വിധി തൃപ്തികരമല്ലെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും പരാജയമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ വിമര്‍ശനം. പിടി തോമസിന്‍റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്ബൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ്, മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു. ദിലീപിന്‍റേത് വളച്ചൊടിക്കലാണെന്നും ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു. ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് പറഞ്ഞു. അപ്പീല്‍ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നല്‍കുന്നത് ആലോചനയിലുണ്ടെന്നും വിധി പകർപ്പ് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഉമ തോമസ് പറഞ്ഞു.
മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.
ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Update
*ജില്ല ഇൻഫർമേഷൻ ഓഫീസ്, കൊല്ലം 09-12-2025*
*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ*
(രാവിലെ 9:30)
*ജില്ല* – 15.29%
*കോർപ്പറേഷൻ*- 12.31%
*നഗരസഭ*
1. പരവൂർ- 15.66 %
2. പുനലൂർ- 14%
3. കരുനാഗപ്പള്ളി- 14%
4. കൊട്ടാരക്കര- 15.62%
*ബ്ലോക്കുകൾ*
1. ഓച്ചിറ- 16.64%
2. ശാസ്താംകോട്ട- 15.71%
3. വെട്ടിക്കവല- 15.92%
4. പത്തനാപുരം- 15.66%
5. അഞ്ചൽ- 15.34 %
6. കൊട്ടാരക്കര- 16.19%
7. ചിറ്റുമല- 15.09%
8. ചവറ- 14.82%
9. മുഖത്തല- 16 %
10. ചടയമംഗലം- 16.57 %
11. ഇത്തിക്കര- 16.12%
ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Updates
*ജില്ല ഇൻഫർമേഷൻ ഓഫീസ്, കൊല്ലം 09-12-2025*
*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ
(രാവിലെ 9:00 )
*ജില്ല* – 7.49%
*കോർപ്പറേഷൻ*- 5.92%
*നഗരസഭ*
1. പരവൂർ- 7.44 %
2. പുനലൂർ- 6.82%
3. കരുനാഗപ്പള്ളി- 6.99%
4. കൊട്ടാരക്കര- 7.42%
*ബ്ലോക്കുകൾ*
1. ഓച്ചിറ- 7.92%
2. ശാസ്താംകോട്ട- 7.52%
3. വെട്ടിക്കവല- 7.75%
4. പത്തനാപുരം- 7.78%
5. അഞ്ചൽ- 7.74 %
6. കൊട്ടാരക്കര- 7.87%
7. ചിറ്റുമല- 7.47%
8. ചവറ- 7.15 %
9. മുഖത്തല- 7.89 %
10. ചടയമംഗലം- 8.34 %
11. ഇത്തിക്കര- 8.03%
ലോക്സഭയിൽ SIR ചർച്ച ഇന്ന്
ന്യൂഡെൽഹി. ലോക്സഭയിൽ SIR സംബന്ധിച്ച ചർച്ച ഇന്ന്. 10 മണിക്കൂർ ചർച്ചയാണ് SIR ൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ ത്തിന്റ തുടർച്ചയായുള്ള പ്രതിഷേധത്തിനൊടുവിൽ ആണ് SIR സംബന്ധിച്ച ചർച്ചയ്ക്ക് സർക്കാർ വഴങ്ങിയത്. പ്രതിപക്ഷ നിരയിൽ നിന്നും നേതാവ് രാഹുൽ ഗാന്ധിയാകും ചർച്ചക്ക് തുടക്കമിടുക. നിയമ മന്ത്രി അർജുൻ റാം മേഘ വാൾ ചർച്ചയ്ക്ക് മറുപടി പറയും. വോട്ടുചോരി അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം വന്ദേമാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച ഇന്ന് രാജ്യസഭയിൽ നടക്കും. പാർലമെന്റ് സമ്മേളി ക്കുന്നതിന് മുൻപായി രാവിലെ 9 30 ന് എൻ ഡി എ പാർലമെന്ററി പാർട്ടി യോഗം ചേരും. ബീഹാറിലെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതിന് യോഗം.
ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
പാലക്കാട്. വടക്കഞ്ചേരി സ്വദേശി അഖിൽ (26) ആണ് മരിച്ചത്
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്തലാംപാടം നീലിപ്പാറയിൽ രാത്രി 7.30 ഓടെയായിരുന്നു സംഭവം
തൃശൂർ ദിശയിൽ നിന്നും വരികയായിരുന്നു അഖിൽ സഞ്ചരിച്ച ബൈക്ക് ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
നവ്ജോത് സിദ്ദുവിന്റെ ഭാര്യയെ
പുറത്താക്കി കോൺഗ്രസ്
ചണ്ഡീഗഡ്. പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി പിസിസി മുൻ അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദുവിനെ
പുറത്താക്കി കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 500 കോടി രൂപ കോഴ ആവശ്യപ്പെട്ടു എന്ന ആരോപണത്തെ തുടർന്നാണ് നടപടി.
കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു നവ്ജോത് കൗർ സിദ്ദുവിൻ്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സൂട്ട് കേസ് നൽകണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും. നവ്ജോത് കൗർ സിദ്ദു പറഞ്ഞു.
പിന്നാലെ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി പഞ്ചാബ് പിസിസി ഔദ്യോഗികക്കുറിപ്പ് ഇറക്കി. നവജ്യോത് കൗർ സിദ്ദുവിനെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ആരോപണം ഗൗരവമുള്ളതാണെന്നും കോൺഗ്രസ് വിശദീകരണം നൽകണമെന്നും
ആം ആദ്മി പാർട്ടിയും ബിജെപിയും ആവശ്യപ്പെട്ടു. പഞ്ചാബ് കോൺഗ്രസ്സിൽ ഉൾപ്പോര് രൂക്ഷമെന്നും ഇപ്പോൾ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടെന്നും
നവ്ജോത് കൗർ സിദ്ദു ആരോപിച്ചിരുന്നു
ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Live updates
*ജില്ല* – 6.54%
*കോർപ്പറേഷൻ*- 4.89%
*നഗരസഭ*
1. പരവൂർ- 6.27%
2. പുനലൂർ- 5.82%
3. കരുനാഗപ്പള്ളി- 6.22%
4. കൊട്ടാരക്കര-6.78%
*ബ്ലോക്കുകൾ*
1. ഓച്ചിറ-6.55%
2. ശാസ്താംകോട്ട-6.16%
3. വെട്ടിക്കവല-6.56%
4. പത്തനാപുരം-6.7%
5. അഞ്ചൽ- 6.37%
6. കൊട്ടാരക്കര- 6.98%
7. ചിറ്റുമല- 6.06%
8. ചവറ-6.07%
9. മുഖത്തല-6.75%
10. ചടയമംഗലം-7.33%
11. ഇത്തിക്കര-7.36%



































