Home Blog Page 710

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പും തുടരുന്നു

ഗസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ.തെക്കൻ ഗസയിലെ ഖാൻ യൂനിസിലും വടക്കൻ ഗസയുടെ പരിസരങ്ങളിലും ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പും തുടരുന്നു.വടക്കൻ ഗസയിലെ ഷുജയയിലും ജബാലിയ അഭയാർത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തിൽ മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു.വെടിനിർത്തൽ രണ്ടു ദിവസം മുമ്പ് പുനരാരംഭിച്ചുവെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ 52 കുട്ടികളടക്കം 111 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്.30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഇന്നലെ ഇസ്രയേൽ കൈമാറി.പീഡനത്തിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിലുള്ളതായി സൂചന

റ്റി ഷാഹുൽ ഹമീദ് എൻഡോവ്മെൻ്റ് പരിസ്ഥിതി പ്രബന്ധരചനാ മൽസരം

കൊല്ലം. ഫാത്തിമ മാതാ നാഷണൽ കോളേജ് സുവോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കേളേജ് വിദ്യാർത്ഥികൾക്കായി റ്റി. ഷാഹുൽ ഹമീദ് എൻഡോവ്മെൻ്റ് പരിസ്ഥിതി പ്രബന്ധ രചനാ മൽസരം നടത്തുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിൽ ആദിവാസി ജനതയുടെ പങ്ക് എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. രചനകൾ കോളേജ് തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് സഹിതം നവംബർ 30ന് മുമ്പ് zoology@fmnc.ac.in എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 9495632894.

കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി

ബംഗളൂരു: കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി.ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് നേത്രാവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകുയും ചെയ്തു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. യുവതിയുടെ സഹോദരി മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.

പെണ്‍കുട്ടിയെ കാണാതായതും സംസ്‌കാര ചടങ്ങിലെ അസാന്നിധ്യവുമാണ് അനിതയ്ക്ക് സംശയത്തിന് ഇടയാക്കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കൊലപാതകത്തില്‍ പെണ്‍കുട്ടിക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. നേത്രാവതി സംഭവദിവസം മകളെയും കാമുകനെയും ബെഡ്റൂമില്‍ വെച്ച്‌ കയ്യോടെ പിടികൂടുകയും അവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് കാമുകനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.