സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം അവസാനിച്ചു. സമരം 266 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സമരം അവസാനിപ്പികുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമര പ്രതിജ്ഞ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെ കെ രമ, സി പി ജോൺ,തുടങ്ങിയവരും ഉദ്ഘടന പരിപാടിയിൽ പങ്കെടുത്തു. രാഹുൽ മങ്കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് വീണ്ടും വേദിയിലേക്ക് എത്തിയത്. ട്രെയിൻ സമയം നോക്കിയാണ് നേരത്തെ ഇറങ്ങിയതെന്നും മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വീണ്ടും തിരിച്ചെത്തിയത് എന്ന് രാഹുൽ വിശദീകരിച്ചു.അതേസമയം കഴിഞ്ഞ ദിവസം സർക്കാർ ഓണറേറിയാം ആയിരം രൂപ വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത് സമരവിജയമായി കണക്കാക്കിയാണ് രാപകൽ സമരം അവസാനിപ്പിക്കുന്നത്. ഓണറേറിയാം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരാനും തീരുമാനം ഉണ്ട്
മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്. കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കക്കോടി കോട്ടുപാടം റോഡിൽ ശശീന്ദ്ര ബാങ്കിന് സമീപമായിരുന്നു അപകടം. വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയുടെ ദേഹത്തേക്ക് പതിച്ചു. കൈ മാത്രമാണ് പുറത്തുണ്ടായിരുന്നത്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്തത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഉദയൻ മാഞ്ചി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പന്തീരാങ്കാവ് സ്വദേശി ഫൈസലിന് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. 40 കാരനായ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഗുരുതര പരിക്കേറ്റ അതിഥിതൊഴിലാളി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണ അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ അതിഥിതൊഴിലാളി മരിച്ചു .
ഒഡീഷ സ്വദേശിയാണ് മരിച്ചത് . മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 10 മണിയ്ക്ക് ശേഷമാണ് അപകടം. നിർമാണത്തിലിരുന്ന മതിലിന് സമീപത്തുണ്ടായിരുന്ന അയല്‍വീട്ടിലെ മതിലാണ് തകർന്നുവീണത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍.
ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളിമാടുകുന്നില്‍ നിന്നുള്ള ഫയർഫോഴ്സ് അംഗമാണ് രക്ഷാപ്രവർത്തനം നടത്തിയത്
ഒഡീഷ സ്വദേശിയാണ് മരിച്ചത് . മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
എസ്എഫ്ഐ നേതാവിന്റെ പി എച്ച് ഡി വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിസി
തിരുവനന്തപുരം.കേരള സർവകലാശാലയിലെ എസ്എഫ്ഐ നേതാവിന്റെ പി എച്ച് ഡി വിവാദത്തിൽ നിലപാട് കടുപ്പിച്ച് വി.സി. മൂല്യനിർണയ സമിതി ചെയർമാന് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിൽ അന്വേഷണത്തിന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. രജിസ്ട്രാർക്കും റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും. കാര്യവട്ടം ക്യാമ്പസിലെ എസ് എഫ് ഐ നേതാവ് വിപിൻ വിജയന് അനധികൃതമായി പി എച്ച് ഡി നൽകാൻ ശുപാർശ ചെയ്തെന്നാണ് പരാതി. പി എച്ച് ഡി അനുവദിക്കാൻ ചേർന്ന സംവാദ സഭയ്ക്ക് ശേഷം വിപിന് അക്കാദമിക് യോഗ്യതയില്ലെന്ന് വകുപ്പ് മേധാവി കത്ത് നൽകിയിരുന്നു.
ഡൽഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്
ന്യൂഡെല്‍ഹി.ഡൽഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്.ബിജെപി എംപി പ്രവീൺ ഘണ്ടേൽവാലാണ് കത്തയച്ചത്.ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണം എന്നാണ് ആവശ്യം
ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസാദ് ജംഗ്ഷൻ എന്നും ,ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്താ വിമാനത്താവളം എന്നാക്കണമെന്നും ആവശ്യം
തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ്
തിരുവനന്തപുരം. തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ് എം എസ് കുമാർ. കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചവർ സഹകരിക്കാതെ മാറിനിന്നു.അനിലിന് സ്വന്തം മക്കളെ മറന്ന് കടുംകൈ ചെയ്യേണ്ടിവന്നത് ഇതുകൊണ്ടാകാം.കാശുകൊടുത്ത് സഹായിച്ചില്ലെങ്കിലും വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്ത വരെ കൊണ്ട് നടപ്പിക്കാൻ എങ്കിലും കഴിയുമായിരുന്നു
അതൊന്നും ചെയ്യാതെ മരിച്ചു കഴിഞ്ഞ് നെഞ്ചത്ത് റീത്ത് വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.താനും സമാന സാഹചര്യത്തിൽ.വായ്പ എടുത്തിട്ടുള്ള 70% പേർ ബിജെപിക്കാർ. തിരിച്ചടക്കാത്തവരിൽ 90% വും ബിജെപിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുണ്ട്. അടുത്ത കുറിപ്പിൽ താൻ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് എം എസ് കുമാർ
നിക്ഷേപം വായ്പയായി കൈപ്പറ്റി മുങ്ങി നടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന കളി ഇനി വേണ്ട.അത്തരക്കാരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയണം ;വോട്ടർമാർ ഇതെല്ലാം തിരിച്ചറിയും
തിരുവനന്തപുരം നഗരസഭയിൽ ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്ക് നയിച്ച കാരണങ്ങളുമായിരിക്കുമെന്ന് എം എസ് കുമാർ
പി എം ശ്രീ ,SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല
തിരുവനന്തപുരം. പി എം ശ്രീ പദ്ധതി; SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല.ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ട് എന്ന് SSK. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല.ൻ വർഷങ്ങളിലെ കുടിശിക തുകയ്ക്കായി രേഖകൾ നൽകുന്ന കാര്യം ആലോചനയിൽ. തീരുമാനം വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷം
പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് കേന്ദ്രം ആവശ്യപ്പെട്ടത്
ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം
ആലപ്പുഴ. ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ആളു മാറിയുള്ള ആക്രമത്തിൽ നാല് പേർക്ക് പരിക്കേറ്റു.
കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലിൽ അതിക്രമം കാട്ടിയത്.
ചേർത്തല സെൻ്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററൻ്റിലാണ് ഗുണ്ടാ അക്രമണം.
വാഹനത്തിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്യാനാണ് ചേർത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലിൽ എത്തിയത്.
ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉൾപ്പടെ മർദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്.
ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഭിറാം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട അഭിറാം രണ്ടു മാസം മുമ്പാണ് തിരിച്ചെത്തിയത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പുതിയ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും വില കുറഞ്ഞു.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.51 ദിർഹം ആണ് നവംബർ മാസത്തിലെ വില. ഒക്ടോബർ മാസത്തിൽ വില 2.66 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.44 ദിർഹം ആണ് പുതിയ വില. ഒക്ടോബറിൽ 2.58 ദിർഹം ആയിരുന്നു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. ഡീസൽ ലിറ്ററിന് 2.67 ദിർഹം ആണ് പുതിയ വില. കഴിഞ്ഞ മാസം 2.71 ദിർഹം ആയിരുന്നു. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകൾ നിർണയിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ, തെളിവോടെ പിടിച്ച് പൊലീസ്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ. ഒന്നാം ബ്ലോക്കിലെ തടവുകാരനായ തൃശൂർ സ്വദേശി ഗോപകുമാറാണ് സെല്ലിൽ നിന്ന് ഫോൺ ഉപയോഗിച്ചത്. ഇയാളിൽ നിന്ന് ഫോൺ കണ്ടെത്തിയതോടെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഒന്നാം ബ്ലോക്കിലെ 15 ആം നമ്പർ സെല്ലിൽ നിന്നാണ് ഗോപകുമാർ തൃശൂർ ആമ്പല്ലൂരിലെ വീട്ടിൽ കഴിയുന്ന ഭാര്യയെ ഫോണിൽ വിളിക്കുന്നത്. സംഭാഷണത്തിൽ ഉടനീളം ഭീഷണിയും തെറിവിളിയുമാണ്. ജയിലിലെ ലഹരി ഇടപാടിന് പണം എത്തിച്ചുനൽകാത്തതിനെ തുടർന്നുള്ള ഭീഷണിയാണെന്നാണ് ഭാര്യയുടെ പരാതി
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത യുവതി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. ജയിലിനകത്തേക്കും പുറത്തേക്കും നിരന്തരം ഫോൺ വഴി ആശയവിനിമയം നടത്താറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗോപകുമാറിന്റെ കോൾ ഹിസ്റ്ററി. ഭാര്യയുടെ പരാതിക്ക് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാപ്പ തടവുകാരനായ ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണുകൾ പിടികൂടാറുണ്ടെങ്കിലും, ഫോൺ ഉപയോഗത്തിന്റെ പ്രകടമായ തെളിവ് പുറത്തുവരുന്നത് ഇതാദ്യമാണ്




























