കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു
മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്
മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം
വോട്ടർ കുഴഞ്ഞുവീണു മരിച്ചു
മുൻകൂർ ജാമ്യ ഹർജിയുമായി രാഹുലിന്റെ സുഹൃത്ത്
തിരുവനന്തപുരം. മുൻകൂർ ജാമ്യ ഹർജിയുമായി രാഹുലിന്റെ സുഹൃത്ത് .രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതി
രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് മുൻകൂർ ജാമ്യ ഹർജി നൽകി
തിരുവനന്തപുരം ജില്ലാ സ്റ്റേഷൻസ് കോടതിയിലാണ് ഹർജി നൽകിയത്
മരുന്നു നൽകിയത് യുവതിയുടെ ആവശ്യപ്രകാരം
എന്ത് മരുന്നായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നും ജോബി
നല്ല വക്കീലും ചാക്കിൽ പണവും ഉണ്ടെങ്കിലും ഏത് പീഡകനും രക്ഷപ്പെടാൻ കഴിയുമെന്ന് അവസ്ഥയാണ് കേരളത്തിൽ ശോഭാ സുരേന്ദ്രൻ
പാലക്കാട്. മുഖ്യമന്ത്രിക്കെതിരെ ശോഭ സുരേന്ദ്രൻ
രാഹുൽ മാങ്കൂട്ടം കേസിൽ അതിജീവിത നേരിട്ട് പരാതി പറഞ്ഞിട്ടും അറസ്റ്റ് ചെയ്യാതിരുന്നത് താങ്കൾക്ക് നാണം ഉണ്ടോ
പീഡകർക്ക് കഷായം വെച്ചു കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്
വാഹനത്തിൽ ഒരു പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചാൽ
നല്ല വക്കീലും ചാക്കിൽ പണവും ഉണ്ടെങ്കിലും രക്ഷപ്പെടാൻ കഴിയുമെന്ന് അവസ്ഥയാണ് കേരളത്തിൽ
നടിയെ ആക്രമിച്ച കേസ്
സിനിമ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിൽ പുച്ഛം തോന്നുന്നു
സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന വർഗീസ് വിധി പറഞ്ഞെങ്കിൽ എന്താകുമായിരുന്നു എന്നുള്ളതാണ് ഈ വിധി കാണുമ്പോൾ തോന്നുന്നത്
മുഖ്യമന്ത്രിയുടെ നാടകം വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല കേരളത്തിലുള്ളവർ
നട്ടെല്ല് നിവർത്തി നിന്ന് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു പ്രതിപക്ഷ നേതാവ് ഇല്ലാത്തതാണ് ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു
അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട്
ദിലീപിനെ ന്യായീകരിക്കുന്നവരുടെ പുച്ഛം മാത്രം.കോടതിയിൽ നൽകിയ നിർണായക തെളിവുകൾ എങ്ങനെ തുറന്നു നോക്കി എന്ന് വ്യക്തമാക്കണം.
ബൈക്കുകൾ വാടകയ്ക്ക്… കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സർവീസ് തുടങ്ങി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ ഇനി ബസ് കാത്തുനിന്ന് വലയേണ്ട. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സർവീസ് തുടങ്ങി.
ഈ സർവീസിൽ 30 ഏതർ ഇലക്‌ട്രിക് സ്കൂട്ടറുകളാണുള്ളത്. ആദ്യഘട്ടത്തിൽ ഏതറിന്റെ എട്ട് ഇലക്‌ട്രിക് സ്കൂട്ടറുകളാണുള്ളത്. ഒരുമണിക്കൂറിന് 50 രൂപമാത്രമേ വാടകവരൂ. ഒരുദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. റെന്റ് എ ബൈക്ക് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് ഇലക്‌ട്രിക് സ്കൂട്ടർ ഓടിച്ച് ഉദ്ഘാടനംചെയ്തു.
മംഗളൂരുവിനും തിരൂരിനും പിന്നാലെയാണ് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ കോഴിക്കോട് സ്റ്റേഷനിൽ ഈ സൗകര്യമൊരുങ്ങുന്നത്. നാലാം പ്ലാറ്റ്ഫോമിലാണ് ടൂവീലറുകൾ പാർക്കുചെയ്യുക. പെരിന്തൽമണ്ണ എഫ്ജെ ബിസിനസ് ആൻഡ് ഇനവേഷൻസാണ് സ്ഥാപനം നടത്തുന്നത്. നാലാം പ്ലാറ്റ്‌ഫോമിനരികിലാണ് ഇതിന്റെ ഓഫീസും വെഹിക്കിൾ പാർക്കിങ് ഷെഡും സജ്ജീകരിച്ചിട്ടുള്ളത്.
ഈ സേവനം പ്രയോജനപ്പെടുത്താൻ: ആധാറിന്റെയും രണ്ടുവർഷമെങ്കിലും മുൻപെടുത്ത ഡ്രൈവിങ് ലൈസൻസിന്റെയും ഒറിജിനൽ ഹാജരാക്കണം. 1000 രൂപ സെക്യൂരിറ്റിയായി നൽകണം. വാഹനം തിരികെ ഏൽപ്പിക്കുമ്പോൾ സെക്യൂരിറ്റി തുക മടക്കിനൽകും. റെയിൽവേ അനുവദിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ ഈടാക്കൂ. വണ്ടി ഉപയോഗിച്ച് ഏതെങ്കിലും നിയമലംഘനങ്ങൾ നടത്തിയാൽ വാടകയ്ക്കെടുക്കുന്നയാൾ മാത്രമായിരിക്കും ഉത്തരവാദി.
അപകടമുണ്ടായാൽ ഇൻഷുറസ് തുക ക്ലെയിംചെയ്ത് ലഭിക്കുന്നതുവരെയുള്ള ദിവസവാടക നൽകണം. എല്ലാ വാഹനങ്ങളും ഫുൾകവർ ഇൻഷുറൻസ് ഉള്ളവയാണ്.
ചാർജിങ് സ്റ്റേഷനും വാഹനം സൂക്ഷിച്ചിട്ടുള്ള ഷെഡിലുണ്ട്. ഫുൾചാർജോടെയായിരിക്കും വാഹനം നൽകുക. വഴിയിൽ വീണ്ടും ചാർജ് ചെയ്യേണ്ടിവന്നാൽ അതിന്റെ ചെലവ് ഉപയോക്താവ് വഹിക്കേണ്ടിവരും.
24 മണിക്കൂർ ദിവസവാടകയ്ക്ക് എടുക്കുന്നവർക്ക് ചാർജർ നൽകും. 130 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഇത് ആവശ്യമില്ല. ഹെൽമെറ്റ് ഒരെണ്ണം സൗജന്യ ഉപയോഗത്തിന് നൽകും. രണ്ടാമതൊന്നുകൂടി വേണമെങ്കിൽ 50 രൂപ നൽകണം. എത്രദിവസത്തേക്കുവേണമെങ്കിലും വാടകയ്ക്കെടുക്കാം.
സംസ്ഥാന ദേശീയ പാതയിലെ 378 സ്ഥലങ്ങളിൽ പരിശോധന
തിരുവനന്തപുരം. കേരളത്തിലെ ദേശീയ പാതയിലെ 18 പദ്ധതികളിലായി 378 സ്ഥലങ്ങളിൽ കർശന പരിശോധന നടത്താൻ ദേശീയ പാത അതൊറിറ്റി
മണ്ണ് സാമ്പിളുകൾ പരിശോധിക്കും
ഇതിനായി 18 ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചു
NH-66 നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തിൽ ആശങ്ക ഉണ്ടെന്ന് ദേശീയ പാത അതോറിറ്റി
പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും
ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും
ഇതിനകം നിർമ്മാണം പൂർത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും
ദിവസത്തിനുള്ളിൽ ഏജൻസികൾ പ്രവൃത്തി ആരംഭിക്കും
ഫീൽഡ്, ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, നിർമാണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും വീണ്ടും പരിശോധിക്കും.
ആവശ്യമുള്ളിടത്ത് മതിലുകൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കും
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
കുട്ടികൾക്ക് എന്തുകൊടുക്കണം എങ്ങനെ കൊടുക്കണം എന്ന് ആശങ്കപ്പെടുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അവർക്ക് ഏറ്റവും നല്ലത് ഏതാണോ അത് വാങ്ങി നൽകുന്നവരാണ് നമ്മൾ. ദിവസവും കുട്ടികൾക്ക് പാലും പഴവും കൊടുക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
പോഷകഗുണങ്ങൾ
പാലിൽ കാൽസ്യം, വിറ്റാമിൻ ഡി, ബി, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നല്ല ഉറക്കം
കുട്ടികൾ ദിവസവും പാലും പഴവും കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഇത് നാഡീസംവിധാനത്തെ പിന്തുണയ്ക്കുകയും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
R
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം
ദിവസവും കുട്ടികൾക്ക് പാലും പഴവും നൽകുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും പല്ലുകളെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഊർജ്ജം ലഭിക്കുന്നു
പഴത്തിലുള്ള പ്രോട്ടീനുകളും പാലിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റും കുട്ടികൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും കുട്ടികൾ പഴം കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുട്ടികളിൽ മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും
പാലക്കാട്: ഒളിവുജീവിതം 15ാം ദിവസത്തിൽ എത്തിയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയേക്കും. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ രാഹുൽ ഇന്ന് പാലക്കാട് എത്തുമെന്നാണ് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട്.
രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിലാണ് വോട്ട്. പാലക്കാട് നഗരസഭയിലെ 24ാം വാർഡാണിത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു. രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം 5നും 6നും ഇടയിൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ എത്തിയാൽ ഡി വൈ എഫ് ഐയും ബി ജെ പിയും പോളിങ് ബൂത്തിനരികെ പ്രതിഷേധിക്കും. അതിനാൽ കൂടുതൽ പൊലീസിനെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ട്.
രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്
രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ.
പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും ആക്രമിക്കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പ്രതി കേസിൻ്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണം. അന്വേഷണവുമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നും നിർദ്ദേശമുണ്ട്.
പോളിങ് ബൂത്തിൽ തേനീച്ച ആക്രമണം
തൃശ്ശൂർ വലക്കാവിൽ പോളിംഗ് ബൂത്തിൽ തേനീച്ച ആക്രമണം
നിരവധി പേർക്ക് പരിക്കേറ്റു
എട്ടുപേര് നടത്തറ സർക്കാർ ആശുപത്രിയിലും, ബാക്കിയുള്ളവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുകയാണ് ചെയ്യുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെൽ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശ്യം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫിന്‍റെ മേഖലയിലടക്കം എൽഡിഎഫ് അനുകൂല തരംഗമുണ്ടാകും. മികവാര്‍ന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക.
ശബരിമലയുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്നത് വസ്തുതയാണ്. അതിൽ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികള്‍ക്ക് അടക്കം ഇക്കാര്യത്തിൽ സര്‍ക്കാരിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.






































