അമ്പലംകുന്ന്-റോഡുവിള റോഡില്‍ ഇന്ന് മുതല്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ് ബി.പി.എം.യു, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. റോഡുവിള ഭാഗത്ത് നിന്നു അമ്പലംകുന്നിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഓയൂര്‍ – പൂയപ്പള്ളി റോഡ് വഴി പോകണം.
തദ്ദേശതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ… ഫലം എങ്ങനെ അറിയാം….?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 16 കേന്ദ്രങ്ങളിലായി നാളെ (ഡിസംബര്‍ 13) രാവിലെ എട്ടിനു ആരംഭിക്കും. 11 ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭാതല കേന്ദ്രങ്ങളിൽ അതത് നഗരസഭകളുടെയും തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പറേഷന്റെയും വോട്ടെണ്ണല്‍ നടക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്‌ട്രോങ്ങ് റൂം തുറക്കുന്നത്. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില ട്രെന്‍ഡി -ല്‍ അപ് ലോഡ് ചെയ്യുന്നതോടെ ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.
കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.
https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in ലിങ്കുകൾ മുഖേന ഫലമറിയാം.
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പഞ്ചായത്തിലെ യുഡി എഫ് വനിതാ സ്ഥാനാർഥിക്കും ബൂത്ത് ഏജന്റിനും സി പി എം മർദ്ദനം
കണ്ണൂർ.കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെട്ട വേങ്ങാട് പഞ്ചായത്തിലെ വനിതാ സ്ഥാനാർഥിക്കും ബൂത്ത് ഏജന്റിനും സിപിഎം മർദനം.
യുഡിഎഫ് സ്ഥാനാർത്ഥി ഷീന,പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്.
നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം അക്രമികൾ തകർത്തു .
ഇന്ന് ഉച്ചയോടെ മമ്പറം ടൗണിൽ വച്ചായിരുന്നു ആക്രമണം. നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിലേക്ക് മാസ്ക് ധരിച്ച നാല് പേർ കടന്നുവന്നു. നരേന്ദ്രബാബുവിനെ ഓഫീസിന് ഉള്ളിൽ വച്ച് കയ്യേറ്റം ചെയ്തു. ശേഷം പുറത്തേക്ക് വലിച്ചിറക്കിയും മർദിച്ചു. തലയ്ക്ക് അടിയേറ്റ നരേന്ദ്ര ബാബുവിന്റെ നെഞ്ചിലും നിരവധി തവണ ചവിട്ടി . തടയാൻ എത്തിയ ഷീനയ്ക്കും മർദനമേറ്റു. ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും അക്രമികൾ തല്ലിതകർത്തു. രണ്ട് വനിതാ ജീവനക്കാർ ഉള്ളപ്പോൾ അയിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ കൃത്യം നടത്തി പോയി. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ ചില യുഡിഎഫ് സ്ഥാനാർഥികൾക്കും പോളിങ് ഏജന്റ് മാർക്കും മർദ്ദനമേറ്റിരുന്നു
നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ്… ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന അതേ ശിക്ഷ തന്നെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന അതേ ശിക്ഷ തന്നെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
രാജ്യമാകെ ശ്രദ്ധിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണം. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സംഗമാണ്. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ല- പ്രോസിക്യൂഷൻ ഉന്നയിച്ചു.
അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാനാകൂവെന്നും എന്നാല്‍ അത്തരത്തിലല്ല നടന്നതെന്നുമായിരുന്നു പൾസർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നുചോദിച്ച കോടതി സ്ത്രീയുടെ സകല അന്തസ്സും അഭിമാനവുമാണ് പ്രധാനമെന്ന് പ്രതികരിച്ചു.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
2017 ഫെബ്രുവരി 17ന് രാത്രി അങ്കമാലി അത്താണിക്കുസമീപം കാർ തടഞ്ഞുനിർത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലവീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് കേസ്.
ഗൂഢാലോചനക്കുറ്റവും തെളിവുനശിപ്പിക്കലും തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി എട്ടാംപ്രതി ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്‌തിരി സനില്‍), 15–ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. വി അജകുമാറാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
കണ്ണൂരിൽ UDF സ്ഥാനാർഥിക്കും ബൂത്ത് ഏജന്റിനും മർദനം
കണ്ണൂർ. വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16 ലെ യുഡിഎഫ് സ്ഥാനാർത്ഥി ഷീന ടി യേയും യുഡിഎഫ് പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബുവിനെയും മർദ്ദിച്ചു. മമ്പറം ടൗണിൽ വെച്ചാണ് അക്രമണമുണ്ടായത്.
നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം അക്രമികൾ തകർത്തു .
കംമ്പ്യൂട്ടർ ഉൾപ്പടെയാണ് തകർത്തത്.
മുഖം മുടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്.
പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ്
നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും ഒരേ ശിക്ഷ, 20 വർഷം കഠിനതടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും ഒരേ ശിക്ഷ.20 വർഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്.ഗൂഢാലോചനയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.പൾസർ സുനി അടക്കമുള്ള മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
ആറ് പ്രതികൾക്കുമെതിരെ ബലാത്സംഗക്കുറ്റം തെളിഞ്ഞിട്ടുണ്ട്. എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിന് മുഴുവൻ ഭീഷണിയാകുന്നതാണ് പ്രതികളുടെ പശ്ചാത്തലം. മുമ്പും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ജീവപര്യന്തം ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഏഴര വർഷം തടവുശിക്ഷ അനുഭവിച്ചെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.
എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാല് പേരെയാണ് വെറുതെവിട്ടത്.ഈ മാസം എട്ടാം തീയതിയാണ് ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), രണ്ടു മുതൽ ആറു വരെ പ്രതികളായ തൃശൂർ കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ
മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇതിനുപിന്നാലെ ജാമ്യം റദ്ദാക്കി ആറ് പേരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു
ആലപ്പുഴ സ്വദേശി ഹരിദാസ് ആണ് ആത്മഹത്യ ചെയ്തത്
ജയിലിലെ നിർമ്മാണ യൂണിറ്റിൽ തൂങ്ങിമരിക്കുകയായിരുന്നു
മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്
ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു
ഗുജറാത്തിലെ വൽസാദ് ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു. 45 കോടി രൂപ ചിലവഴിച്ച് ഔറഞ്ച് നദിക്ക് കുറുകെ പണിയുന്ന പാലമാണ് തകർന്നത്.
ഗർഡർ നിരപ്പാക്കുന്നതിനിടയിലാണ് അപകടം. ഒരു തൊഴിലാളിയെ കാണാതായി. അഞ്ചു പേർക്ക് പരിക്കേറ്റു. അടിയിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് യുവരാജ്സിങ് ജഡേജ പറഞ്ഞു.
കാണാതായ തൊഴിലാളിക്കായി തെരച്ചിൽ തുടരുകയാണ്. വലിയ കോൺക്രീറ്റ് ബീമിന് അടിയിൽ അകപ്പെട്ടതായി ആശങ്കയുണ്ട്. ഇത് നീക്കിയാൽ മാത്രമേ നിശ്ചയിക്കാനാവൂ.
45 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ പണി രണ്ടു വർഷം മുൻപാണ് തുടങ്ങിയത്. രണ്ട് തൂണുകൾക്കിടയിലെ ബലക്ഷയമാണ് അപകട കാരണമായത് എന്ന് പാർഡി-സന്ധ്പൂർ ഗ്രാമപഞ്ചായത്തിലെ സർപഞ്ച് ഭോലാഭായ് പട്ടേൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. കുടുംബത്തിന് മറ്റാരും ഇല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. തന്നെ കണ്ണൂർ ജയിലിലേക്ക് അയക്കണമെന്നാണ് നാലാം പ്രതി വിജീഷ് പറഞ്ഞത്.
തന്റെ വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കണമെന്നാണ് പൾസർ സുനി കോടതിയോട് ആവശ്യപ്പെട്ടത്. പ്രതികളിൽ പൾസർ സുനി മാത്രമാണ് രണ്ട് വരിയിൽ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചത്. രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ കരഞ്ഞു. താനൊരു തെറ്റും ചെയ്‌തിട്ടില്ല നിരപരാധിയാണെന്നാണ് മാർട്ടിൻ ആവർത്തിച്ചത്.
ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലിൽ കഴിഞ്ഞു. തന്റെ പേരിൽ ഒരു പെറ്റി കേസുപോലുമില്ല വാർദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താൻ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാർട്ടിൻ പറഞ്ഞു.മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് മൂന്നാം പ്രതി മണികണ്‌ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും ഇയാൾ പറഞ്ഞു.
ഭാര്യയും ഒമ്പത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും കുടുംബത്തെ നോക്കാൻ മറ്റാരുമില്ലെന്നും മണികണ്‌ഠൻ പറഞ്ഞു.തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശേരിയായതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയിൽ പറഞ്ഞത്.
ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവർക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തിൽ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയിൽ കരഞ്ഞു.
19-കാരി ചിത്രപ്രിയയുടെ കൊലപാതകം: സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്ന് ബന്ധു
മലയാറ്റൂര്‍: മുണ്ടങ്ങാമറ്റത്ത് 19-കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുവിന്റെ ആരോപണം. ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്നാണ് ബന്ധു ശരത്‌ലാല്‍ ആരോപിക്കുന്നത്. പോലീസ് പറയുന്ന കാര്യങ്ങള്‍ പലതരത്തിലുള്ള കളവുകളാണ്.
മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാല്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
അതേസമയം ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനില്‍ ഒതുക്കിനിര്‍ത്തില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു.






































