Home Blog Page 49

നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. കുടുംബത്തിന് മറ്റാരും ഇല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. തന്നെ കണ്ണൂർ ജയിലിലേക്ക് അയക്കണമെന്നാണ് നാലാം പ്രതി വിജീഷ് പറഞ്ഞത്.

തന്റെ വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കണമെന്നാണ് പൾസർ സുനി കോടതിയോട് ആവശ്യപ്പെട്ടത്. പ്രതികളിൽ പൾസർ സുനി മാത്രമാണ് രണ്ട് വരിയിൽ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചത്. രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ കരഞ്ഞു. താനൊരു തെറ്റും ചെയ്‌തിട്ടില്ല നിരപരാധിയാണെന്നാണ് മാർട്ടിൻ ആവർത്തിച്ചത്.

ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലിൽ കഴിഞ്ഞു. തന്റെ പേരിൽ ഒരു പെറ്റി കേസുപോലുമില്ല വാർദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താൻ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാർട്ടിൻ പറഞ്ഞു.മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് മൂന്നാം പ്രതി മണികണ്‌ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും ഇയാൾ പറഞ്ഞു.

ഭാര്യയും ഒമ്പത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും കുടുംബത്തെ നോക്കാൻ മറ്റാരുമില്ലെന്നും മണികണ്‌ഠൻ പറഞ്ഞു.തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശേരിയായതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയിൽ പറഞ്ഞത്.

ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവർക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തിൽ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയിൽ കരഞ്ഞു.

19-കാരി ചിത്രപ്രിയയുടെ കൊലപാതകം: സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്ന് ബന്ധു

മലയാറ്റൂര്‍: മുണ്ടങ്ങാമറ്റത്ത് 19-കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുവിന്റെ ആരോപണം. ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്നാണ് ബന്ധു ശരത്‌ലാല്‍ ആരോപിക്കുന്നത്. പോലീസ് പറയുന്ന കാര്യങ്ങള്‍ പലതരത്തിലുള്ള കളവുകളാണ്.

മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാല്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.

അതേസമയം ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനില്‍ ഒതുക്കിനിര്‍ത്തില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.

ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു.

സിൽവർ ലൈൻ പദ്ധതിക്ക് ബദലുമായി സർക്കാർ

തിരുവനന്തപുരം.സിൽവർ ലൈൻ പദ്ധതിക്ക് ബദലായി റാപ്പിഡ്
ട്രാൻസിറ്റ് സിസ്റ്റം നടപ്പിലാക്കാൻ സർക്കാർ.
പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ചൊവ്വാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗം നയപരമായ അനുമതി നൽകും.

ആർ.ആർ.ടി.എസ് പദ്ധതിക്ക്
കേന്ദ്രാനുമതി ലഭിക്കുന്നതിനുളള നടപടി
ക്രമങ്ങൾ ലളിതമാണെന്ന വിലയിരുത്തലിലാണ്
സിൽവർ ലൈനിന് ബദൽ മുന്നോട്ടുവെക്കുന്നത്

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി
ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ്
ബദൽ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ
ആലോചന തുടങ്ങിയത്.കേന്ദ്ര മെട്രോ
ആക്ടിൻെറ കീഴിൽ വരുന്ന റീജണൽ റാപ്പിഡ്
ട്രാൻസിറ്റ് സിസ്റ്റം അഥവാ RRTSആണ് ബദൽ.
നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അർധ
അതിവേഗ റെയിൽ പാത സംസ്ഥാനത്തിന്
അനുയോജ്യമാണെന്ന വിലയിരുത്തിലാണ്
സർക്കാരിൻെറ നീക്കം. ചൊവ്വാഴ്ച ചേരുന്ന LDF യോഗത്തിലെ മുഖ്യ  അജണ്ട RRTS പദ്ധതിയാണ്.
വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന  എൽ.ഡി.എഫ് 
നേതൃയോഗം പദ്ധതിയുമായി   മുന്നോട്ടു
പോകുന്നതിനുളള രാഷ്ട്രീയ അനുമതി നൽകും.
സിൽവർ ലൈൻ പദ്ധതിയിൽ പ്രതീക്ഷയില്ലെന്ന
മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ
പ്രതികരണം പുതിയ പദ്ധതി മുന്നിൽകണ്ടാണ്

ഡൽഹി – മീററ്റ് നഗരങ്ങളെ ബന്ധിപ്പിച്ചു
കൊണ്ടുളള പാതയാണ് രാജ്യത്തെ ആദ്യ
RRTS പദ്ധതി.നിർമ്മാണത്തിലുളള ഈ
പദ്ധതിയെ മാതൃകയാക്കിയാണ് കേരളം
സിൽവർ ലൈനിന് ബദൽ ഒരുക്കുന്നത്.
റെയിൽവേ ബോർഡിൻെറ അനുമതി
ആവശ്യമില്ല എന്നതാണ് RRTSൻെറ
ഏറ്റവും വലിയ സൌകര്യം.കേന്ദ്ര നഗര
വികസന മന്ത്രാലയത്തിൽ നിന്ന് അനുമതി
ലഭിക്കുന്നതിനുളള നടപടിക്രമങ്ങൾ
വളരെ ലളിതവുമാണ്.ചാപിളളയായി പോയ
സിൽവർ ലൈനിന് ബദൽ അവതരിപ്പിച്ച്
നിയമസഭാ തിരഞ്ഞെടുപ്പിലേക്കിറങ്ങാനാണ്
സിപിഎമ്മിൻെറ തീരുമാനം

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30ന് പ്രസ്താവിക്കും

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30 ന് പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍.
പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി


ന്യൂഡൽഹി. ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെ DGCA സസ്പെൻറ് ചെയ്തു. ഇൻഡിഗോ സിഇഒ പീറ്റർ എൽമ്പേഴ്സ് ഇന്ന് ഡിജിസിയെ പ്രത്യേക സംഘത്തിന് മുന്നിൽ ഹാജരാകും. ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിച്ച് കോൺഗ്രസ്.


ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതല യുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇൻഡിഗോ പ്രതിസന്ധിയിൽ
വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും
ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി
കാർത്തി ചിദംബരം.


ബാംഗ്ലുരു വിമാനത്താവളത്തിൽ നിന്നുള്ള  ഇൻഡിഗോയുടെ50 ഓളം സർവീസുകൾ
ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.


കാട്ടുപോത്ത് കിണറ്റിൽ വീണ് ചത്തു


തിരുവനന്തപുരം . പാലോട് കിണറിനുള്ളിൽ വീണ കാട്ടുപോത്ത് ചത്തു.ഇന്ന് പുലർച്ചയോടെയാണ് ആദിവാസി ഉന്നതിയായ ഇയ്യക്കോട് പൂമാല കാണിയുടെ കിണറിനുള്ളിൽ കാട്ടുപോത്ത് വീണത്. ഫോറസ്റ്റ് അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് ചത്തെന്ന് തിരിച്ചറിഞ്ഞത്.

പുലർച്ചെ ഉഗ്ര ശബ്ദം കേട്ടാണ് പൂമാലക്കാണി കിണറിന് സമീപം പരിശോധന നടത്തിയത്.കിണറിനുള്ളിൽ വീണത് കാട്ടുപോത്തെന്ന് മനസ്സിലാക്കിയതോടെ ഫോറസ്റ്റുകാരെ വിവരമറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ആണ് കിണറിലകപ്പെട്ട കാട്ടുപോത്ത് ചാത്തെന്ന്  മനസ്സിലാക്കിയത്.


പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണ് പൂമാലയുടേത്.21 അടിയോളം താഴ്ചയുണ്ട്. വലിയ ക്രെയിൻ എത്തിച്ചെങ്കിൽ മാത്രമേ ചത്ത കാട്ടുപോത്തിനെ പുറത്തെടുക്കാൻ ആകു. ഫയർഫോഴ്സും ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അതിനുള്ള പരിശ്രമം തുടരുകയാണ്.കുറച്ചുനാളുകൾക്ക് മുമ്പ് പ്രദേശത്ത് കാട്ടാന എത്തി ഒരു ഷെഡ് തകർത്തിരുന്നു.വനമേഖലയുടെ അടുത്ത സ്ഥലം കൂടിയായ ഈയ്യക്കോട് വന്യമൃഗ ശല്യം രൂക്ഷമാണ്.


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനത്തു

തിരുവനന്തപുരം.പീഡനക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനക്കുന്നു. രാഹുലിനെ ബോക്കെ നൽകി സ്വീകരിച്ച കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്ന് സിപിഐഎം ബിജെപിയും. എന്നാൽ പാർട്ടി പുറത്താക്കിയ ആളെ സ്വെസ്വീകരിച്ച പ്രവർത്തകർക്കെതിരെ നടപടിയുണ്ടാവും എന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. അതേസമയം പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയാൻ രാഹുലിന് അസോസിയേഷൻ നോട്ടീസ് നൽകി.


പീഡനകേസിൽ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെ  രാഹുല്‍ പാലക്കാട് എത്തി വോട്ട് ചെയ്തതിന് പിന്നാലെ എംഎൽഎ ഓഫീസിലെത്തിയപ്പോൾ  ബോക്കെ നൽകിയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. ഇതോടെയാണ് കോൺഗ്രസിനെതിരെ ബിജെപിയും സിപിഐഎമ്മും രംഗത്തെത്തിയത്.    രാഹുലിന് ഇപ്പോഴും സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് ആണെന്ന് ബിജെപിയും cpim ഉം ആരോപിച്ചു.

എന്നാൽ രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ലെന്നും
രണ്ടുകോടി ആളുകളിൽ ഒന്നോ രണ്ടോ കോൺഗ്രസ് പ്രവർത്തകർ ഉണ്ടായെന്നു പറഞ്ഞു പൊതുവായി കാണാൻ കഴിയില്ലഎന്നും കെസി വേണുഗോപാൽ


പാർട്ടി പുറത്താക്കിയ ഒരാൾക്ക് സംരക്ഷണ നൽകേണ്ടതില്ലെന്നും പരിശോദിച് നടപടിയെടുക്കുമെന്നും ഡിസിസി പ്രസിഡണ്ട്‌ എ തങ്കപ്പൻ



ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎയെ
ഹീറോ പരിവേഷം നൽകി പ്രവർത്തകർ സ്വീകരിക്കുന്നു എന്ന് ബിനോയ്‌ വിശ്വം വിമർശിച്ചു. അതേസമയം സ്ഥിരമായി പോലീസുകാർ അടക്കം എത്തുന്നതിനാൽ സഹ ഫ്ലാറ്റ്ക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നെന്നും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്നും അസോസിയേഷൻ ആവശ്യം ഉന്നയിച്ചു.  ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് താമസക്കാരുടെ അസോസിയേഷൻ നോട്ടീസ് നൽകുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഉടൻ ഒഴിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ആ തള്ളിന് ചെലവ് വെറും 20 ലക്ഷം

പത്തനംതിട്ട.  പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡ് നിർമിക്കാൻ ചെലവായത് 20 ലക്ഷം രൂപ. ഹെലിപ്പാഡിലെ കോൺക്രീറ്റിൽ ഹെലികോപ്റ്റർ താഴ്ന്നതോടെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കിയത്.
ഒക്ടോബർ 22ന് ശബരിമല സന്ദർശനത്തിനാണ് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത്.


പത്തനംതിട്ട പ്രമാടത്ത് എത്തിയത് രാഷ്ട്രപതിയുടെ അടക്കം മൂന്ന് ഹെലികോപ്റ്ററുകൾ. ഇതിനായി മൂന്ന് ഹെലിപാടുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയ്യാറാക്കി. കുറച്ച് കോൺക്രീറ്റ് കുഴച്ച് ഇട്ടതല്ലാതെ ഹെലിപാടിൻറെ കൃത്യമായ നിർമ്മാണ രീതി ആയിരുന്നില്ല. ഇതിന് 20 ലക്ഷം രൂപ ചിലവായെന്നാണ് വിവരാവകാശ രേഖ. വിഐപി വിസിറ്റ് ഫണ്ടിൽനിന്നാണ് തുക തുക ചെലവഴിക്കുക. ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് കരാറുകാർ ബില്ല് കൈമാറി. ബില്ല് പാസായിട്ടില്ല എന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ഒക്ടോബർ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിലയ്ക്കലിൽ നിന്ന് പത്തനംതിട്ട പ്രമാടത്തേക്ക് ഹെലികോപ്റ്റർ ഇറക്കുന്നത് മാറ്റുകയായിരുന്നു. ഒൿടോബർ 21 വൈകിട്ടോടെയായിരുന്നു അശാസ്ത്രീയമായ രീതിയിൽ ഹെലിപാട് നിർമ്മാണം. ആനപ്പാറ റഷീദ് എന്ന പൊതുപ്രവർത്തകനാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വിവരാവകാശം പ്രകാരം ശേഖരിച്ചത്.

കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന്  എം.എ. ബേബി

കൊല്ലം. കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയെ പ്രത്യേക തലത്തിലേക്ക് കൊണ്ടുപോയതിനാലാണ് അദ്ദേഹം കമ്യൂണിസത്തോട് വിധേയത്വം പുലർ ത്താത്തത്. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം സ്നേഹിച്ചുവെന്നും എം എ ബേബി പറഞ്ഞു. കൊല്ലം എസ്എൻ കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച കെ.പി. അപ്പൻ അനുസ്മരണവും കെ.പി. അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരു ന്നു അദ്ദേഹം.


സ്വതന്ത്രമായ അസ്തിത്വമുള്ള സർഗാത്മക പ്രവർത്തനമാണ് കെ.പി.അപ്പൻ നടത്തിയതെന്നു സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം സ്നേഹിച്ചു. എഴുതുന്ന വാക്കുകളോടും അദ്ദേഹം അത്യധികം സ്നേഹം പുലർത്തിയെന്നും എം എ ബേബി .



സൂക്ഷ്മ സംഗീതത്തിന്റെ സാന്നിധ്യമുള്ള നിരൂപണമാണ് കെ.പി. അപ്പൻ നടത്തിയതെന്ന് ബേബി അനുസ്മരിച്ചു. കൊല്ലം ശ്രീനാരായണ കോളജ് മലയാള വിഭാഗം നടത്തിയ കെ.പി.അപ്പൻ അനുസ്മരണവും കെ.പി.അപ്പൻ ചെയർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹഗായകനായ കുമാരനാശാന്റെ കൃതികൾ കെ പി അപ്പനെ വളരെ സ്വാധീനിച്ചിരുന്നു. അപ്പന്റെ കൃതികളിലും പെരുമാറ്റത്തിലും ആ സ്നേ ഹം കാണാനാകുമെന്നും എം എ ബേബി പറഞ്ഞു.

കെ പി അപ്പന്  ഏറ്റവും കൂടുതൽ സ്നേഹമുണ്ടായിരുന്നത് അദ്ദേഹം സംസാരിക്കുന്നതിനും എഴുതുന്നതിനും തിരഞ്ഞെടുത്ത വാക്കുകളോടാണെന്നും
എം എ ബേബി കൂട്ടിച്ചേർത്തു.ചടങ്ങിൽ കോളേജ് മലയാള വിഭാഗം മേധാവി എസ്. ജയൻ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ എസ്. ലൈജു, പിടിഎ സെക്രട്ടറി എസ്. ശങ്കർ, പി.സി. റോയ്, മുൻ പ്രിൻസിപ്പൽ എസ്. വി. മനോജ്, കെ പി അപ്പൻ്റ ശിഷ്യർ തുടങ്ങിയവർ നേതൃത്വം നൽകി



ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക് പോകുകയായിരുന്ന ബസില്‍ 30 ലധികം യാത്രക്കാരുണ്ടായിരുന്നു.
പ്രാഥമിക വിവരം അനുസരിച്ച് കുറഞ്ഞത് ഒമ്പത് പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. പരിക്കേറ്റ 22 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് പറ്റിയവര്‍ എല്ലാവരും ചിറ്റൂര്‍ ജില്ലയിലുള്ളവരാണ്.
രാജുഗരിമെട്ട വളവിന് സമീപമാണ് സംഭവം. വാഹനം റോഡില്‍ നിന്ന് തെന്നി മാറി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.