26.5 C
Kollam
Thursday 18th December, 2025 | 12:33:25 AM
Home Blog Page 4

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; ‘പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല’

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. ഇത് കൂടാതെ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ, ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യപനത്തിൽ വ്യക്തമാക്കി.

സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ബഷർ അൽ-അസ്സാദിന്റെ ഭരണകൂടം വീണതിന് ശേഷം സിറിയയെ അന്താരാഷ്ട്ര തലത്തിൽ പുനരുജ്ജീവിപ്പിക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് സംഭവം. പുതിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോണെ, സൗത്ത് സുഡാൻ എന്നിവയും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും ഉൾപ്പെടുന്നു. അതേ സമയം, ഇസ്രയേലിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി പലസ്തീനിയൻ അനുകൂല നിലപാടെടുത്ത ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം മുഖം തിരിക്കുകയാണ്.

സമീപകാലങ്ങളിൽ ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാർരെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ റാലിയിൽ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ ‘Shithole Countries’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ നോർവേ, സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നസോട്ടയിൽ സർക്കാർ ഫണ്ടുകൾ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സൊമാലിയക്കാരെ അദ്ദേഹം “മാലിന്യം” എന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനു മുമ്പേ സോമാലിയൻ പൗരന്മാർക്ക് യുഎസിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

അഫ്ഗാനിസ്ഥാൻ, ചാഡ്, കോൺഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എരിത്രിയ, ഹൈത്തി, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൂർണ്ണ യാത്രാ വിലക്കിൽ തുടരും. നൈജീരിയയ്ക്കു പുറമെ അങ്കോള, ആന്റിഗ്വാ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വേ എന്നീ രാജ്യങ്ങൾക്കും ഭാഗിക നിയന്ത്രണങ്ങൾ ബാധകമാകും. ജനാധിപത്യ പ്രതിബദ്ധതയ്ക്കായി മുൻ പ്രസിഡന്റ് ജോ ബൈഡൻ പ്രശംസിച്ചിരുന്ന അങ്കോള, സെനഗൽ, സാംബിയ തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പാസ്‌പോർട്ട് രേഖകളിലെ അപാകതകളും ഉയർന്ന ക്രൈം റേറ്റും ചില രാജ്യങ്ങളെ വിലക്കിയ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായതായി വൈറ്റ് ഹൗസ് ആരോപിച്ചു. ആദ്യഘട്ടത്തിൽ ലക്ഷ്യമാക്കിയിരുന്ന തുർക്ക്മെനിസ്ഥാൻ ഗണ്യമായ പുരോഗതി കൈവരിച്ചതായി വൈറ്റ് ഹൗസ് അംഗീകരിച്ചു. ഇതോടെ, മധ്യ- ഏഷ്യൻ പൗരന്മാർക്ക് വീണ്ടും യുഎസ് വിസ ലഭ്യമാകും, എന്നാൽ നോൺ- ഇമിഗ്രന്റ് വിസകൾക്ക് മാത്രമായിരിക്കും അനുമതി.

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പൊലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം

ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ പരിപാടി നടത്താൻ മുൻകൂർ അനുമതി വാങ്ങണം. ആഘോഷം നടക്കുന്നിടത്ത് സിസിടിവികൾ നിർബന്ധമാക്കണം. സെലിബ്രിറ്റികളെ ക്ഷണിച്ചാൽ മുൻകൂർ അറിയിക്കണം. ചിന്നസ്വാമി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം.

കൊല്ലത്ത് പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, പൊലീസുകാരന് സസ്പെൻഷൻ

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം.

നവംബർ ആറാം തീയതിയാണ് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്പെൻഷൻ

വനിതാ പൊലിസ് ഉദ്യോഗസ്ഥക്ക്  നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ

കൊല്ലം. പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ

നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ സഹപ്രവർത്തകയായ  പോലീസുകാരിക്ക് നേരെയായിരുന്നു  ലൈംഗിക  അതിക്രമം ഉണ്ടായത്
നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്


സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തി നവാസിൽ നിന്നുണ്ടായിയെന്   കമ്മീഷണർ

നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു  സംഭവം

പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ  ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.

ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

കോഴിക്കോട്. ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം

കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡെൽഹി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. 
പദ്ധതിക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ  പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാർക്ക് കത്തയച്ചു. മഹാത്മാഗാന്ധിയുടെ പേരും മൂല്യങ്ങളും ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത് . കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തി ബ്ലോക്ക്  ജില്ലാ തലങ്ങളിൽ കോൺഗ്രസ് പരിപാടികൾ സംഘടിപ്പിക്കും



കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത്  ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ്‌ അജീവിക മിഷൻ ഗ്രാമീൺ ബില്ല് ഇന്ന് ലോക്‌സ
ഭയിൽ ചർച്ചക്ക് വരും.കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതി പക്ഷം ശക്തമായി എതിർത്തിരുന്നു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം,വേതന ത്തിന്റെ 40% ബാധ്യത സംസ്ഥാന ങ്ങൾക്ക് മേൽ കെട്ടി വെക്കുന്നതാണ് ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതേസമയം തൊഴിൽ ദിനങ്ങൾ നൂറിൽ നിന്നും 125 ആയി വർദ്ധിപ്പിച്ചു എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ബില്ല് സംബന്ധിച്ച് സർക്കാർ ഇന്ന് ഇരു സഭകളിലെയും അംഗങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9 30 മുതൽ 10 30 വരെയാണ് ബില്ല് വിശദീകരുക്കുക. അതേ സമയം AICC അധ്യക്ഷൻ മല്ലി കാർജ്ജുൻ ഖർഗെ ഇന്ന് രാവിലെ 9.30  ന്  മാധ്യമങ്ങളെ കാണും. പാർലമെന്റിൽ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച, ആണ് ഊർജ്ജ ബില്ലും  ലോക്സഭയിൽ ചർച്ചയ്ക്ക് എത്തും.

പച്ചിലക്കാട് മേഖല വിറയ്ക്കുന്നു,  കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും

വയനാട് .പച്ചിലക്കാട് മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.വയൽ കടന്ന് തോട്ടത്തിലെത്തിയ കടുവ കൽപ്പറ്റ – മാനന്തവാടി ഹൈവേയോട് ചേർന്നുള്ള എരനല്ലൂരിൽ എത്തി. ഈ പ്രദേശങ്ങളെല്ലാം 4 കിലോമീറ്റർ ചുറ്റളവിൽ ഉള്ളതാണ്.  തെർമൽ വഴി രാത്രി നിരീക്ഷണം തുടർന്നെങ്കിലും കടുവ കാണാമറയത്ത് ആയിരിക്കുകയാണ്.

ഇന്ന് രാവിലെ കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന ദൗത്യമാണ് നടക്കുന്നത്. അഞ്ചു വയസ്സുള്ള ആൺ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ 112 നമ്പർ കാരനാണ്. ഇതിനെ അമ്മാനി വനമേഖലയിലേക്ക് തുരത്താനായിരുന്നു ശ്രമമെങ്കിലും വിജയം കണ്ടില്ല. തൊട്ടടുത്തുള്ള പടിക്കംവയൽ പ്രദേശത്താണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് ഇത് ചീക്കല്ലൂർ പ്രദേശത്തേക്ക് എത്തുകയായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ജനുവരി മുതൽ, നികുതി ഇതുവരെ 97 കോടി

വിഴിഞ്ഞം . തുറമുഖത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ജനുവരി രണ്ടാം വാരം നടക്കും. തുറമുഖത്തിലേക്കുള്ള അപ്രോച്ച് റോഡിൻ്റെ ഉൽഘാടനവും ജനുവരിയിൽ നടത്താൻ തീരുമാനമായി.
വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ തുറമുഖ പദ്ധതി വൻ വിജയമാണെന്നാണ് വിലയിരുത്തൽ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ട നിർമ്മാണം നവംബറിൽ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം മൂലം ഉൽഘാടനം നീട്ടി വെക്കേണ്ടി വന്നു
നാല് ഘട്ടമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതി 2028 ൽ പൂർത്തിയാക്കുകയാണ്
ലക്ഷ്യം.

ഇപ്പോൾ 2.96 km ദൈർഘ്യമുളള പുലിമുട്ട് 920 മീറ്റർ കൂടി വർധിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവർത്തനം
800 മീറ്റർ ബർത്ത് 2000 മീറ്ററായും വികസിപ്പിക്കും.2024 ഡിസംബർ 3നാണ് വിഴിഞ്ഞം തുറമുഖത്തിൻെറ വാണിജ്യ പ്രവർത്തനം തുടങ്ങിയത്. 1 വർഷം പൂർത്തിയാകുമ്പോൾ പ്രതീക്ഷക്ക് അപ്പുറമുളള വളർച്ചയാണ് വിഴിഞ്ഞം നേടിയത്

വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 97 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചു.

സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ ഉത്തരവിറക്കി

തിരുവനന്തപുരം. സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ.. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവർണർ ഉത്തരവിറക്കി. മുഖ്യമന്ത്രി -ഗവർണർ കൂടിക്കാഴ്ചയിൽ ഉണ്ടായ സമാവായത്തിലാണ് തീരുമാനം


സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ്, ഗവർണറുടെ നിർണായകവും അസാധാരണവുമായ നീക്കം..  സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകൾക്ക് വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചു. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ സംസാരിച്ച് സമവായത്തിൽ എത്തുകയായിരുന്നു. ഡോ. സിസ ഗവർണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലും ഉൾപ്പെട്ട വ്യക്തികളാണ്. ചുരുക്കത്തിൽ ഓരോ വി.സി സ്ഥാനം വീതം മുഖ്യമന്ത്രിയും ഗവർണറും പങ്കിട്ടെടുത്തു എന്ന് പറയാം..  ആരിഫ് മുഹമ്മദ് ഖാൻ ഗവർണരായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം ഡോ. സിസ താൽക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സർക്കാരിൻ്റെ ശത്രു പട്ടികയിൽപെടുയൊയിരുന്നു . സാങ്കേതിക കാരണങ്ങൾ മാത്രം പറഞ്ഞ് മുൻഗവർണർ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്.
നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നൽകേണ്ടത്.

പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം ഇടിച്ച് അപകടം,ഉദ്യോഗസ്ഥൻ മദ്യലഹരിയിലെന്ന് നാട്ടുകാർ

മലപ്പുറം. പാണ്ടിക്കാട് വെച്ചാണ് സംഭവം

പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ CPO വി രജീഷ് പോലീസ് കസ്റ്റഡിയിൽ
ഇയാൾ സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങൾ ഇടിച്ചാണ് നിർത്തിയത്

ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റത്തിനാൽ റോഡ് ഗതാഗതം സ്തംഭിച്ചു