ശാസ്താംകോട്ട :
പാരലൽ കോളജ് അധ്യാപകനും ഭരണിക്കാവ് സിഗ്മ സെന്റർ ഫോർ മാത്ത്സ് ഉടമയുമായ ആയിക്കുന്നം അനിൽ ഭവനം അനിൽകുമാർ (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
സംസ്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 2 നു വീട്ടുവളപ്പിൽ (ഭരണിക്കാവ് – നാലുമുക്ക് റോഡിൽ) നടക്കും.
ഭാര്യ: സൗമ്യ അനിൽ
മകൻ : റിത് വേഥ്
ഭരണിക്കാവ് സിഗ്മ സെന്റർ ഫോർ മാത്ത്സ് ഉടമ ആയിക്കുന്നം അനിൽ ഭവനം അനിൽകുമാർ
വിനോദായാത്രാ സര്‍ക്കുലര്‍ വിവാദയാത്രാ സര്‍ക്കുലറായി, കൈമലര്‍ത്തി എസ്എന്‍കോളജ്
കൊല്ലം. വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിന്‍റെ പേരില്‍ പുറത്തുവന്ന സര്‍ക്കുലര്‍ വിവാദമായി. കുട്ടികള്‍ക്ക് പ്രത്യേക ചട്ടങ്ങളും അതില്‍തന്നെ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിബന്ധനകളും സര്‍ക്കുലറിലുണ്ട്. പേരിൽ പ്രചരിക്കുന്ന സർക്കുലറിനെ തള്ളി കോളജ് പ്രിൻസിപ്പൽ. സർക്കുലർ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഉറവിടം കണ്ടെത്താൻ പോലീസിനെ സമീപിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ. അതേ സമയം സർക്കുലറിന് എതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത് എത്തി.
സർക്കുലറിലെ നിർദ്ദേശങ്ങൾ ഇങ്ങനെ , പെൺകുട്ടികളിരിക്കുന്ന സീറ്റിൽ ആൺകുട്ടികൾ ഇരിക്കരുത്.
രാത്രിയിൽ പെൺകുട്ടികൾ കിടക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടും.അത്യാവശ്യമെങ്കിൽ പുറത്തിങ്ങാൻ അലാറം ഉപയോഗിക്കാം.
ആണ്‍കുട്ടിയും പെൺകുട്ടിയും ചേർന്ന് ഫോട്ടോ എടുക്കരുത്. ഇങ്ങനെ നീളുന്നു കോളേജിലെ സർക്കുലിൻ്റെ വിചിത്ര നിർദ്ദേശങ്ങൾ. സർക്കുലർ വിവാദമായതോടെ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ രംഗത്ത് എത്തി. കോളേജല്ല സർക്കുലർ പുറത്തിറക്കിയതെന്നായിരുന്നു പ്രിൻസിപ്പല്‍ ഡോ. നിഷ.ജെ. തറയിലിന്‍റെ പ്രതികരണം.

വിഷയത്തിൽ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത് എത്തി. പോസ്റ്ററിനെതിരെ കോളജ് കവാടത്തിൽ ബാനറുയർത്തി. ക്യാംപസിനുള്ളിൽ പാട്ടുപാടിയും നൃത്തം ചെയ്തു പ്രതിഷേധിച്ചു. പക്ഷേ, കത്തിന്‍റെ ഉറവിടത്തെ പറ്റി നേതാക്കൾക്ക് യാതൊരു അറിവുമില്ല.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്റ്റാഫ് മീറ്റിങ് ഉടൻ ചേരും. സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്.
മാര്‍ച്ച് 31ന് ബുധന്‍ മേടം രാശിയില്‍,ഈ നാലുരാശിക്കാര്‍ക്ക് ഗുണകരമല്ല ഈ മാറ്റം
മാര്‍ച്ച് 31ന് ബുധന്‍ മേടം രാശിയില്‍ സംക്രമിക്കും. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ് ബുധന്‍. മീനം രാശിയില്‍ നില്‍ക്കുന്ന ബുധന്‍ മാര്‍ച്ച് 30ന് മീനം രാശിയില്‍ ഉദിക്കും. ഉദയത്തിനു ശേഷം ബുധന്‍ അടുത്ത ദിവസം മാര്‍ച്ച് 31ന് മേടരാശിയില്‍ പ്രവേശിക്കും. ഈ മാറ്റം 4 രാശിക്കാര്‍ക്ക് അശുഭഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ബുധന്റെ മേടം രാശി സംക്രമണത്തില്‍ കഷ്ടകാലം നേരിടേണ്ടിവരുന്ന രാശിക്കാര്‍ ഇവരാണ്.
ഇടവം
ഇടവം രാശിയിലെ അഞ്ചാം ഭാവാധിപനായി ബുധനെ കണക്കാക്കപ്പെടുന്നു, അത് നിങ്ങളുടെ ജാതകത്തിന്റെ 12ാം ഭാവത്തില്‍ ഉദിക്കും. ബുധന്റെ ഈ മാറ്റം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കില്ല. ഈ സമയത്ത് പല തരത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകും. വിദ്യാര്‍ത്ഥികള്‍ക്ക് ചില കാരണങ്ങളാല്‍ പഠനത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. തൊഴില്‍്പരമായും വെല്ലുവിളികള്‍ നേരിടേണ്ടിവരും.
കന്നി
കന്നി നിങ്ങളുടെ ജാതകത്തില്‍ 1, 10 ഭാവങ്ങളുടെ അധിപനായി ബുധനെ കണക്കാക്കുന്നു. ബുധന്‍ നിങ്ങളുടെ എട്ടാം ഭാവത്തില്‍ ഉദിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയം ദുര്‍ബലമായേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം വഷളായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് നിങ്ങള്‍ക്കെതിരേ അസൂയാലുക്കള്‍ പ്രവര്‍ത്തിച്ചേക്കാം. ഈ സമയത്ത് ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അത്ര നല്ലതല്ല.
തുലാം
തുലാം രാശിയെ സംബന്ധിച്ചിടത്തോളം, ബുധന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ്. അത് നിങ്ങളുടെ ഏഴാം ഭാവത്തില്‍ അതായത് ജീവിത പങ്കാളിയുടെയും പങ്കാളിത്തത്തിന്റെയും ഭവനത്തില്‍ സംക്രമിക്കും. മേടം രാശിയില്‍ ബുധന്റെ സംക്രമണം കാരണം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം കുറയാന്‍ കാരണമായേക്കാം. നിങ്ങള്‍ ബിസിനസ്സ് മേഖലയില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം കൂടുതല്‍ ശ്രദ്ധിക്കുക. ഏഴാം ഭാവത്തില്‍ നിന്ന് നിങ്ങളുടെ ലഗ്നത്തില്‍ ബുധന്റെ ഭാവം കാരണം നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിയുടെ പതിനൊന്നാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ് ബുധന്‍. ഇപ്പോള്‍ അത് നിങ്ങളുടെ ശത്രു, രോഗം, മത്സരം തുടങ്ങിയ ആറാം ഭാവത്തില്‍ സംക്രമിക്കും. മേടം രാശിയിലെ ബുധന്‍ സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളുടെ ശത്രുക്കളായി മാറും. അതിനാല്‍ ആരെയും പെട്ടെന്ന് വിശ്വസിക്കരുത്. ആര്‍ക്കും പണം കടം നല്‍കരുത്. തിരികെ ലഭിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിവന്നേക്കാം. ബുധന്റെ ഈ സംക്രമണ സമയത്ത് സാമ്പത്തികമായി വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. വ്യക്തിജീവിതത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ സ്വഭാവം ശ്രദ്ധിക്കണം. ബുധന്‍ നിങ്ങളുടെ ആറ് മുതല്‍ പന്ത്രണ്ടാം ഭാവത്തിലേക്ക് നോക്കുന്നു, അതിന്റെ ഫലമായി ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിച്ചേക്കാം.
disclaimer. ഇവിടെ നല്‍കുന്ന വിവരങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കായി ഈ വിഭാഗവുമായി ബന്ധപ്പെടുന്നവര്‍ തയ്യാറാക്കിയതാണ്.
കല്ലട പോലീസ് ഫ്രണ്ട്സ് ഷട്ടിൽ ടൂർണമെൻറ്
പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലടയിലെ കേരള പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കല്ലട പോലീസ് ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണമെൻറ് മത്സരം നടത്തുന്നു.ഏപ്രിൽ ആറിന് വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതൽ പടിഞ്ഞാറേ കല്ലട ഉള്ളരുപ്പ് പ്രിയദർശിനി ഗ്രന്ഥശാല ഗ്രൗണ്ടിൽ വച്ച് ഡി ലെവൽ ഷട്ടിൽ ടൂർണമെൻറ് നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിൽ വിജയികളാകുന്ന ടീമുകൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്.,ശാസ്താംകോട്ട ഡി.വൈ.എസ്.പി.ബി. ഷെരീഫ് ഉദ്ഘാടനം നിർവഹിക്കും.ചാത്തന്നൂർ എ.സി.പി. ബി .ഗോപൻ സമ്മാനദാനവും ശാസ്താംകോട്ട എസ്. .എച്ച് .ഒ .അനൂപ് ടീമുകളെ പരിചയപ്പെടുത്തുന്നതുമാണ് ..
അന്വേഷണങ്ങൾക്ക് . 98 47 30 95 23,
94 46 20 0 5 50
കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ നടക്കും. പ്രവേശന പ്രായം ആറ് വയസ് ആക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ് ആക്കണമെന്ന കേന്ദ്ര നിർദേശം സ്വീകരിക്കേണ്ട എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം ഉയർത്തിയാണ് കേന്ദ്ര നിർദേശം.
ലക്ഷദ്വീപ് പാഠമായി; വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലക്ഷദ്വീപിൽ എം.പിയെ അയോഗ്യനാക്കിയതിനു പിന്നാലെ തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ‘പണി’ കിട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, വയനാട്ടിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഒഴിഞ്ഞുമാറി. വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് കർണാടക തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവെയാണ് അറിയിച്ചത്.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്സഭ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
ലക്ഷദ്വീപിന്റെ കാര്യത്തിൽ റോക്കറ്റ് വേഗതയിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കാര്യങ്ങൾ നീക്കിയത്. 2023 ജനുവരി 11നാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ 10 വർഷത്തെ തടവിന് കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ ദിവസം മുതൽ ഫൈസൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനായതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് മുൻകാലപ്രാബല്യത്തോടെ ഉത്തരവ് പുറത്തിറക്കി. ഇതിനുപിന്നാലെ ജനുവരി 18ന് ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
ഫെബ്രുവരി 17ന് വോട്ടെടുപ്പ്, മാർച്ച് രണ്ടിന് വോട്ടെണ്ണൽ എന്നായിരുന്നു പ്രഖ്യാപനം. ത്രിപുര, നാഗാലാൻഡ്, മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചത്. എന്നാൽ, ഫൈസലിന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെ ഈ നീക്കം പാളി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാമാന്യ തിടുക്കം ചോദ്യംചെയ്യപ്പെടുകയും ചെയ്തു. ഒടുവിൽ, ഇന്ന് ഫൈസലിന്റെ അയോഗ്യത ലോക്സഭ സെക്രട്ടറിയേറ്റ് പിൻവലിക്കുകയും ചെയ്തു. ഈ അനുഭവം മുൻനിർത്തിയാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൽനിന്ന് കമ്മീഷൻ പിൻമാറിയത്.
രാജി വയ്ക്കാനൊരുങ്ങി പോരുവഴി പഞ്ചായത്തിലെ ബിജെപി അംഗം
ശാസ്താംകോട്ട : പോരുവഴി ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പോരുവഴി പെരുവിരുത്തി മലനട ദേവസ്വം മെമ്പറുമായ നിഖിൽ മനോഹർ സ്ഥാനമാനങ്ങൾ രാജി വയ്ക്കാൻ ഒരുങ്ങുന്നതായി സൂചന.ബിജെപി നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസമാണ് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും ചുമതലകളും കൃത്യമായി ചെയ്തു തീർക്കാൻ സമയക്കുറവ് മൂലം കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്ത് മെമ്പർ സ്ഥാനവും മലനട മെമ്പർ സ്ഥാനവും രാജി വയ്ക്കുകയാണെന്നും രാജി സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത് ബിജെപി മണ്ഡലം പ്രസിഡന്റിന് കൈമാറിയതായും നവമാദ്ധ്യമങ്ങളിലൂടെ നിഖിൽ അറിയിച്ചത്.

പോരുവഴി പഞ്ചായത്തിൽ 5 ബിജെപി മെമ്പർമാരാണ് ഉളളത്.അതിൽ ഒരംഗമായ നിഖിൽ മനോഹർ കഴിഞ്ഞയാഴ്ച ബിജെപി
പിന്തുണയോടു കൂടി യുഡിഎഫ് നേതൃത്വത്തിലുളള ഭരണ സമിതിക്കെതിരെ പഞ്ചായത്തിലെ പന്നി ശല്യത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചും പഞ്ചായത്തിലെ ദുർഭരണത്തിൽ പ്രതിഷേധിച്ചും
പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു.എന്നാൽ ഇതിനു ശേഷം ബിജെപി നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നതായി പറയപ്പെടുന്നു.ഇതാകാം രാജി വയ്ക്കാൻ ഒരുങ്ങുന്നതിനു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സർക്കാർ പണം മുടക്കുന്ന എല്ലാമേഖലയിലും സംവരണം ഉറപ്പു വരുത്തണം:വി ഡി സതീശൻ
പറവൂർ:
സർക്കാർ ഒരു രൂപ എവിടെയെല്ലാം മുടക്കുന്നു ണ്ടൊ അവിടെയെല്ലാം സംവരണം ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ആസൂത്രണ പ്രക്രിയയിൽ ആയിരം കോടി രൂപ ഒരിടത്തു ചിലവഴിക്കപ്പെടുമ്പോൾ അതിന്റെ 10 ശതമാനം തുക പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു ലഭിക്കാൻ അർഹതയുണ്ട്. പ്ലാനിംഗിലൂടെയായാലും പദ്ധതി പ്രകാരം ആയാലും അതിന്റെ വിഹിതം ഉറപ്പാക്കണം.
സംവരണം എന്നത് ആരുടെയും ഔദാര്യമല്ല , അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
പറവൂർ – കോട്ടപ്പുറം എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്ന കേരളാ സാംബവർ സൊസൈറ്റി എറണാകുളം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.വി.ശശി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ മുതിർന്ന നേതാക്കളായ എം.എം.രാജൻ, എ.സി.രാജൻ, എ.കെ.വാസു എന്നിവരെ ജനറൽ സെക്രട്ടറിയും
ഡോക്ടറേറ്റ് നേടിയ ഡോ.പി.കെ. അനിൽകുമാർ , ഡോ.സുധി കുമാർ എന്നിവരെ രക്ഷാധികാരി
വെണ്ണിക്കുളം മാധവനും ആദരിച്ചു.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. ജയകൃഷ്ണൻ , പറവൂർ താലൂക്ക് പ്രസിഡന്റ് ആർ. അശോകൻ , ആലുവ താലൂക്ക് സെക്രട്ടറി ടി.എം.ഗിരി, മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി ഇന്ദു ഷാജി, കോതമംഗലം താലൂക്ക് സെക്രട്ടറി പി.കെ.സുകുമാരൻ , കണയന്നൂർ താലൂക്ക് സെക്രട്ടറി പി.എ.ഷാജി,
കുന്നത്തുനാട് താലൂക്ക് സെക്രട്ടറി പി.എം.ചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.ആർ. ഗോപി പ്രവർത്തന റിപ്പോർട്ട് ,ഖജാൻജി സി.വി. നവീൻകുമാർ വരവു – ചിലവു കണക്കുകൾ
എന്നിവ അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എം.ശശീന്ദ്രൻ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ എം –
ലെനിൻ നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ:
പി.വി.ശശി(പ്രസിഡൻറ്)
എം. ശശീന്ദ്രൻ,സുജിത് കുമാർ
(വൈസ് പ്രസിഡന്റുമാർ)
കെ.ആർ. ഗോപി (സെക്രട്ടറി)
സിന്ധു സുധാകരൻ, എ.വി.വിനോദ്
(ജോസെക്രട്ടറിമാർ)
സി.വി. നവീൻകുമാർ, (ഖജാൻജി).
ചിറ്റക്കാട്ട് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം കെട്ടുകാഴ്ചയോടെ സമാപിച്ചു
ശൂരനാട് തെക്ക്.ചിറ്റക്കാട്ട് ഭദ്രകാളി ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് പ്രൗഢ ഗംഭീരമായ കെട്ടുകാഴ്ചയോടെ സമാപനം. ക്ഷേത്രത്തിന്റെ പരിധിയിലുള്ള കരകളിലെ നിരവധി കെട്ടുകാഴ്ചകൾ ഉത്സവത്തിന് മിഴിവേകി. രാത്രി പത്ത് മണിയോടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തി. നൂറ് കണക്കിന് ആളുകൾ ഉത്സവം കാണാൻ എത്തിയിരുന്നു. തുടർന്ന് ക്ഷേത്രം തന്ത്രി പുത്തില്ലം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയിറങ്ങി. നാഗർകോവിൽ ഓസ്കാർ മീഡിയയുടെ ഗാനമേളയോടെ ഉത്സവം സമാപിച്ചു.
നെൽപ്പുരകുന്ന് ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു
പടിഞ്ഞാറേ കല്ലട. ഗ്രാമ പഞ്ചായത്തിലെ നെൽപ്പുരകുന്ന് ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നത്തിന് 40 ലക്ഷം രൂപ അനുവദിച്ചു . കോവൂര്‍ കുഞ്ഞുമോൻ എം എല്‍ എ
നെല്പരകുന്ന് ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നത്തിനു ഇറിഗേഷൻ മിനിസ്റ്റർ റോഷി അഗസ്റ്റിന് ,എം എല്‍ എ കോവൂര്‍ കുഞ്ഞുമോൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബെയ്‌സിൽ എന്നിവരുമായി സ്ഥലം സന്ദർശിച്ചു എസ്റ്റിമേറ്റ് എടുത്തു നേരിട്ട് മിനിസ്റ്ററെ കാണുകയും തുടർന്ന് കാലാവര്ഷത്തിനു മുൻപായി ബണ്ട് റോഡിൻറെ സംരക്ഷണ ഭിത്തി കെട്ടുന്നത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു ഉത്തരവാകുകയും ചെയ്തു . എത്രയും പെട്ടെന്ന് തന്നെ ടെണ്ടർ നടപടി പൂർത്തിയായി പണിആരംഭിക്കാൻ സാധിക്കും എന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ബെയ്‌സിൽ അറിയിച്ചു .