Home Blog Page 2855

പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി യുവാവ്… മുത്തശ്ശനും അമ്മയും മരിച്ചു

തമിഴ്നാട് നാമയ്ക്കലിൽ പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി കോളേജ് വിദ്യാർഥിയായ യുവാവ്. നാമക്കൽ സ്വദേശി ഭഗവതി എന്ന 20 കാരനാണ് വീട്ടുകാർക്ക് വിഷം ചേർത്ത ചിക്കൻ റൈസ് നൽകിയത്. യുവാവിന്റെ മുത്തശ്ശനും അമ്മയുമാണ് വിഷം കലർത്തിയ ഭക്ഷണം കഴിച്ച് മരിച്ചത്. യുവാവിന് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടെന്നും, ഇതിന് പുറമെ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയ തുടർന്ന് ജില്ലാ കലക്ടർ ചിക്കൻ റൈസ് വിറ്റ കട പൂട്ടിച്ചിരുന്നു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വിഷം ഉപയോഗിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് യുവാവിന് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടെന്നും, ഇതിന് പുറമെ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതക കാരണമെന്ന് കണ്ടെത്തിയത്. യുവാവിനെ ജോലിക്ക് പോകാൻ നിർബന്ധിച്ചതും കൊലപാതക കാരണമായി. കമ്പ്യൂട്ടർ സെൻററിൽ പാർട്ട് ടൈം ജോലി ചെയ്ത ആദ്യ ശമ്പളത്തിന്റെ ആഘോഷമായാണ് വീട്ടുകാർക്ക് ചിക്കൻ റൈസ് വാങ്ങി നൽകിയത്.  വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കുമായി ആറു പാക്കറ്റ് ചിക്കൻ റൈസിൽ യുവാവ് വിഷം കലർത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പനമ്പിള്ളി നഗറിൽ സ്നന്തം നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിയെ പീഡിപ്പിച്ചയാള്‍ പൊലീസ് നിരീക്ഷണത്തില്‍

കൊച്ചി . പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിയെ പീഡിപ്പിച്ചയാള്‍ പൊലീസ് നിരീക്ഷണത്തില്‍. കേസിൽ അറസ്റ്റിലായ യുവതിയുടെ ആരോഗ്യനില പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ പോലീസ് നീക്കം. എറണാകുളം ജനറൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന യുവതി ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങിയശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

യുവതി നൽകിയ മൊഴിയിൽ പരാമർശിക്കപ്പെട്ട യുവാവ് നിലവിൽ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയതിൽ മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും യുവതി ഗർഭിണിയായിരുന്നു എന്ന വിവരം സുഹൃത്തുക്കൾക്കടക്കം മറ്റർക്കെങ്കിലും അറിയാമായിരുന്നു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ യുവതി നൽകിയ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. യുവതിയെ പോലീസ് കസ്റ്റഡി ലഭിച്ചാൽ മാത്രമേ നിരവധി കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ എന്നതാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട നവജാത ശിശുവിൻറെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെടും മുൻപ് തന്നെ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഗുരുതരമായ പരിക്കുകൾ യുവതി ഒറ്റയ്ക്ക് വരുത്തിയതാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട .പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരാണ് മരിച്ചത്

മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്

വീടിനുള്ളിൽ നിന്ന് ദുർഗന്ധം  വമിക്കുന്നതായി വാർഡ് മെമ്പർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ  കണ്ടെത്തിയത്

ആക്രിപെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ് ഹൈദ്രോസ്  ഇവർക്ക് മക്കൾ ഇല്ല

ബീച്ചിൽ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

വർക്കല .ആലിയിറക്കം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ്  കാണാതായത് . വഇന്ന് വൈകീട്ട് 6 മണിയോടെ യാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം തീരത്ത് ഫുട്ബോൾ കളിച്ച ശേഷം കടലിലേക്കിറങ്ങി കുളിക്കവെയാണ് ശക്തമായ തിരയിലകപ്പെട്ടത്. കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തെരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ഫയർ ഫോഴ്‌സും രാത്രി വൈകിയും തെരച്ചിൽ തുടർന്നു. ബി.പി.എം മോഡൽ സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് കാണാതായ അശ്വിൻ..

താരദമ്പതികളുടെ മകളുടെ വിവാഹ സൽക്കാരത്തിൽ വിഐപി നിര

തൃശൂർ: ജയറാം-പാർവതി താരദമ്പതിമാരുടെ മകളു‌ടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമാണ് ആശംസകളുമായെത്തിയത്.

ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
തൃശൂർ ഹയാത്തിലെ ചടങ്ങിലേയ്ക്കാണ് താരനിര എത്തിയത്. മോഹൻലാല്‍ മണ്ഡപത്തിലെ ചടങ്ങുകള്‍ക്കെല്ലാം സാക്ഷിയാകാൻ നേരത്തെ എത്തി. ദിലീപ്, കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, സത്യൻ അന്തിക്കാട്, അനൂപ് സത്യൻ, അപർണ ബാലമുരളി എന്നിവരും എത്തി.

ഇന്ന് രാവിലെ 6.15നായിരുന്നു മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മകളെ കൈപിടിച്ച്‌ വിവാഹമണ്ഡപത്തിലേയ്ക്ക് ആനയിച്ച ജയറാമിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.

പാർവതിയും കാളിദാസനും ചടങ്ങുകള്‍ക്ക് സാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്നു. ഇരുവരും വികാരനിർഭരരാകുന്നുണ്ടായിരുന്നു. തൃശൂർ ഹയാത്ത് ഹോട്ടലില്‍ രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.

നടുക്കം,കണ്ണനല്ലൂർ ഭാര്യയും ഭര്‍ത്താവും സഹോദരിയും ചെളിയിൽ മുങ്ങി മരിച്ചു

കൊല്ലം. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ ചെളിയിൽ മുങ്ങി മരിച്ചു.തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , സബീറിൻ്റെ സഹോദരി സജീന എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്.

സജീന കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴ്ന്നു. സജീനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സമീറും സുമയ്യയും മരിച്ചത്

നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് കൊലപ്പെടുത്തിയ ശേഷം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി. നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് കൊലപ്പെടുത്തിയ ശേഷം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൊല്ലപ്പെടും മുമ്പ് കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായി പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ ഡോക്ടർ പോലീസിന് കൈമാറി. അതിനിടെ കൊലപാതക കേസിൽ കുട്ടിയുടെ മാതാവിൻറെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി

ഇന്ന് രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്സൽ കവറിലാക്കി ഫ്ലാറ്റിൽ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്ത ശേഷം ആയിരിക്കും കൂടുതൽ ചോദ്യംചെയ്യലുകൾക്ക് പോലീസ് മുതിരുക.

താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾക്ക് പങ്കില്ല എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

മരിച്ച സോമ സാഗരത്തിന്റെ കുടുംബത്തിന് ഇന്ന് നിക്ഷേപ തുക തിരിച്ചു നൽകിയില്ല,

റിപ്പോർട്ട് തേടി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ നിക്ഷേപതുക കിട്ടാത്തതിനെ തുടർന്നു ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട്ട് തേടി
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.സഹകരണ വകുപ്പ് രജിസ്റ്റരോടാണ് റിപ്പോർട്ട്‌ തേടിയത്. മരിച്ച സോമ സാഗരത്തിന്റെ കുടുംബത്തിന് ഇന്ന് നിക്ഷേപ തുക തിരിച്ചു നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ല.

സോമസാഗരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടിയത്. വിശദമായ അന്വേഷണം നടത്തി സഹകരണ രജിസ്റ്റരോട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ബാങ്കിന് ഏതെങ്കിലും തരത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സോമസാഗരം ബാങ്കിൽ നിക്ഷേപിച്ചു തുക ഇന്ന് കുടുംബത്തിന് തിരിച്ചു നൽകുമെന്നു അറിയിച്ചെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ല. മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കാത്തതാണ് പണം കൈമാറാനുള്ള പ്രതിസന്ധി.
5.39 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപമുള്ളത്.മകളുടെ വിവാഹ ആവശ്യത്തിന് നിക്ഷേപിച്ച തുകയാണ് കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തത്. വായ്പ എടുത്തവർ തുക തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ന്യായീകരണം

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഷാര്‍ജ.അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമിലിന്റെ മൃത​ദേഹമാണ് കണ്ടെത്തിയത്.
ഒരുമാസമായി ഷെമിലിനെ കാണാനില്ലായിരുന്നു.
തുടർന്ന് പിതാവും സുഹൃത്തുക്കളും അബുദാബി പൊലിസിൽ പരാതി നൽകിയിരുന്നു. അബുദാബി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്. മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഷെമീൽ താമസിച്ചിരുന്ന കെട്ടിടത്തിന് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്, ജലപ്രതിസന്ധിയിലേക്ക് ഇനി അരമീറ്റര്‍ മാത്രം

ശാസ്താംകോട്ട. തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. ജലശുദ്ധീകരണശാലയിലെ ഉയരമാപിനിയില്‍ ഇന്നലെ 49സെ.മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ിതേ ദിവസത്തെ ജലനിരപ്പ് 1.04 മീറ്ററായിരുന്നു. അതായത് ഇരട്ടി. അധികൃതരുടെ കണക്ക് പ്രകാരം ദിവസം ഒരു സെന്‌റീമീറ്ററോ അതിലേറെയോ ജലനിരപ്പ് താഴുന്നതായാണ് കാണുന്നത്. 2018നുശേഷം തടാകം വരള്‍ച്ച നേരിട്ടിട്ടില്ല.
കൊല്ലം നഗരത്തിലേക്കും അനുബന്ധ ജല പദ്ധതികള്‍ക്കും വേണ്ട ജലം ലഭിക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ പറഞ്ഞു.
ലീഡിംങ് ചാനലിലേക്കുള്ള ജലനിരപ്പ് കുറഞ്ഞതോടെ തടാകത്തില്‍ പമ്പിംങ് കേന്ദ്രത്തിന് സമീപം ബണ്ടിട്ട് ചാനലിലേക്ക് ജലം നിറയ്ക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാലവര്‍ഷം പ്രതീക്ഷിക്കുന്ന ജൂണ്‍വരെ ജലനിരപ്പ് നിലനില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളത്.
അതിരൂക്ഷമായ വരള്‍ച്ച തടാകം നേരിട്ട സമയത്ത് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് കൊല്ലം നഗരത്തിലേക്ക് പുതിയ ജലപദ്ധതി ഞാങ്കടവില്‍ അനുവദിച്ചത് . കല്ലടആറില്‍ നിന്നും ജലം സംഭരിച്ച് കൊല്ലം നഗരത്തില്‍ക്രമീകരിച്ച പ്‌ളാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. അതി വിപുലമായ പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും കുണ്ടറ നാന്തിരിക്കല്‍ഭാഗത്തെ റോഡ് മുറിച്ചു കടക്കലെന്ന വിഷയത്തില്‍തട്ടി അത് അനിശ്ചിതമായി നില്‍ക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും മുന്‍കൂട്ടിക്കണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നത് അതിശയകരമാണ്. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്‌ളാഷിലാണ് ശാസ്താംകോട്ട തടാകത്തിന് ആശ്വാസമാകുന്ന പദ്ധതി തടഞ്ഞുകിടക്കുന്നത്.