Home Blog Page 2851

തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം .തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ , പ്രീയൻ എന്നിവരാണ് പിടിയിലായത്. സിബിഐ ഡൽഹി യൂണിറ്റാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയ ആളാണ് അറസ്റ്റിലായ പ്രിയൻ. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം ഇയാളിലേക്ക് എത്തുന്നത്. റഷ്യയിൻ മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സിബിഐ നൽകുന്നത് സൂചന.

അടുക്കളയില്‍ സിങ്ക് ബ്ലോക്കായോ..? എളുപ്പത്തില്‍ ക്ലീന്‍ ആക്കാം…

അടുക്കളയില്‍ സിങ്ക് ബ്ലോക്ക് ആവുന്നത് വീട്ടമ്മമാര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ്. എന്നാല്‍ എന്താണ് ഇതിനെതിരെ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും അടഞ്ഞ സിങ്ക് എന്നത് വളരെയധികം അരോചകമാണ്. ഡിഷ് സോപ്പും ചൂടുവെള്ളവും മാത്രം മതി നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന്. ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഒരു സിങ്ക് എങ്ങനെ പരിഹരിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഡിഷ് വാഷും ചൂടുവെള്ളവും കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഒരു സിങ്ക് അണ്‍ക്ലോഗ് ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കെമിക്കല്‍ ഡ്രെയിന്‍ ക്ലീനറുകള്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. തടസ്സത്തിന്റെ ഉറവിടം നീക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്.
അടുക്കളയിലെ ഡ്രെയിനില്‍ നിങ്ങള്‍ക്ക് തടസ്സമുണ്ടെങ്കില്‍, ആദ്യം നിങ്ങളുടെ സിങ്കില്‍ ചൂടുവെള്ളം ഒഴുക്കിവിടാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ തിളപ്പിച്ച വെള്ളമാണ് ആദ്യം ഒഴിക്കേണ്ടത്. കുറച്ച് വെള്ളം തിളപ്പിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കെറ്റില്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍, അത് സാധാരണയായി 90 മുതല്‍ 95 ഡിഗ്രി വരെ എത്തുന്നു, അതേസമയം ടാപ്പില്‍ നിന്നുള്ള ഏറ്റവും ചൂടേറിയ വെള്ളം സാധാരണയായി 70 ഡിഗ്രിയില്‍ കൂടരുത് എന്നതും ശ്രദ്ധിക്കണം.
സിങ്കില്‍ ചൂടുവെള്ളം ഒഴിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ഡിഷ് വാഷ് മിക്സ് ചെയ്യുക. ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് അല്‍പം ഡിഷ് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സിങ്കിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട്. ഏതൊക്കെയാണ് മറ്റ് വഴികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ നിറച്ച് ഡ്രെയിനില്‍ ഒഴിക്കുക. ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് ഇത് മുപ്പത് മിനിറ്റ് ഇരിക്കട്ടെ. ഈ മിശ്രിതം സിങ്കില്‍ അടയുന്നതെന്തും ഇല്ലാതാക്കുന്നു. അതിലൂടെ നമുക്ക് സിങ്കിലെ തടസ്സത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
അര കപ്പ് ബേക്കിംഗ് സോഡയുമായി അര കപ്പ് പെറോക്സൈഡ് മിക്സ് ചെയ്യുക. ഇത് ഡ്രെയിനില്‍ ഒഴിച്ച് മൂടുക. മുപ്പത് മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇതും വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നുണ്ട്.

‘ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ല’… പരിഹാരമുണ്ട്….

കൃത്യമായ ഉറക്കം ലഭിക്കാത്തത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ‘ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ല” എന്നും പലരും പറയുന്നത് നാം കേട്ടിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി എന്ത് ചെയ്യാന്‍ സാധിക്കും? അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം..
ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാന്‍ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്നേ ഇലക്ട്രിക് ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ഫോണിന്റെ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കി കിടക്കുക. രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും കാരണമാകും.
കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിച്ച് കിടക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് കഫൈന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഉറക്കമില്ലായ്മയിലേക്ക് തള്ളിവിടുന്നു. പാട്ടുകള്‍ കേട്ട് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് പരീക്ഷിക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അമിതമായ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ രാത്രി കഴിച്ച് കിടക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങളിലേക്കും, അസിഡിറ്റിയിലേക്കും വഴിവച്ച് ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ നിങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലെത്തിക്കും. അതിനാല്‍ വൈദ്യ സഹായം തേടാന്‍ ശ്രദ്ധിക്കുക.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം; പോളിംഗ് ശതമാനത്തില്‍ ഇടിവ്

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്. ഇതുവരെ ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഉയര്‍ച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ് നടന്നത്.

യുവതിക്കുനേരെ മദ്യപന്റെ ആക്രമണം,പാൻറ് ഊരി കാണിച്ച ആളെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

തിരുവല്ല. യുവതിക്കുനേരെ മദ്യപന്റെ ആക്രമണം .തിരുവല്ല സ്വദേശി ജോജോയാണ് വേങ്ങൽ സ്വദേശിയായ 25 കാരിക്കെതിരെ ആക്രമണം നടത്തിയത് .പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ കൈയ്യേറ്റം ചെയ്തു

രാവിലെ 11 മണിയോടെയാണ് ജോജോ തിരുവല്ല പൊലീസ് സ്‌റ്റേഷനിൽ എത്തുന്നത്. മദ്യപിച്ച് ബഹളം വച്ചതോടെ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞുവച്ച പോലീസ് ഇയാളെ പറഞ്ഞുവിട്ടു . ഇതിനിടെ കൂടിനിന്നവരോട് കേട്ടാലറയ്ക്കുന്ന അസഭ്യവും അശ്ലീല പ്രദർശനവും. ശേഷം പോലീസ് സ്റ്റേഷന്റെ ഏതാണ്ട് 200 മീറ്റർ അകലെ വെച്ച് യുവതിക്ക് നേരെ ആക്രമണം.

മാധ്യമപ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിയുടെ കൈയ്ക്കും താടിക്കും പരിക്കുണ്ട് .തിരുവല്ല നഗരത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത ജോജോയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ കയ്യേറ്റം ചെയ്തു

സ്ത്രീത്വത്തെ അപമാനിച്ചു എന്നടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ജോജോക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരിക്കുന്നത്

പോത്തൻകോട് ടോറസ് ലോറിക്ക് തീപിടിച്ചു

പോത്തൻകോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തൻകോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവർ അരുൺ ലോറിയിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ക്വിഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോറിയുടെ കാബിനിൽ തീ കണ്ടതോടെ അരുൺ വണ്ടി നിർത്തി ഇറങ്ങി ഓടി മാറി. കഴക്കൂട്ടത്തുനിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലോറിയുടെ കാബിൻ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഡീസൽ ടാങ്ക് കത്താത്തതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല

മുഖ്യമന്ത്രിയുടെ സകുടുംബ വിദേശ യാത്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം. ആരെയും ഒന്നും അറിയിക്കാതെയുള്ള യാത്ര സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും. എല്ലാം പാര്‍ട്ടി അറിഞ്ഞെന്നാണ് സിപിഐഎമ്മിന്‌റെ വിശദീകരണം

ഇന്തോനേഷ്യ ,സിംഗപ്പൂര്‍. യുഎഇ എന്നീ മൂന്നു രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയും കുടുംബവും പറന്നത്. .ഭരണത്തലവന്‍ ദീവസങ്ങള്‍ നീണ്ട യാത്രപോയപ്പോള്‍ ചുമതല കൈമാറിയില്ലെന്നും ഉത്തരവാദിത്തം നിറവേറ്റാതെ ഒളിച്ചോടിയെന്നും കോണ്‍ഗ്രസ്

യാത്രക്ക് ചെലവെവിടെനിന്നെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്നും ബി.ജെ.പി. വിമര്‍ശനങ്ങള്‍ തള്ളിയ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എല്ലാം പാര്‍ട്ടിയും സര്‍ക്കാരും അറിഞ്ഞെന്നും ചട്ടം വിടുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ആരോപണങ്ങളെ പ്രതിരോധിച്ചു. ഇന്ത്യാമുന്നണി രാജ്യത്ത് തിരഞ്ഞെടുപ്പ് നേരിടുമ്പോല്‍ ഒരു വേവലാതിയുമില്ലാതെ വിദേശയാത്രപോയതിനെ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നുണ്ട്.

കുടുംബ സമേതമാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്നലെ പുലര്‍ച്ചക്ക് കൊച്ചിയില്‍ നിന്ന് വിമാനം കയറി. കഴിഞ്ഞ നാല് ദിവസങ്ങളിലായി വിദേശ സന്ദര്‍ശനത്തിലായിരുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വീണാ വിജയനും ഇന്തോനേഷ്യമുതല്‍ മുഖ്യമന്ത്രിക്കൊപ്പം ചേരും. വിവിധ രാജ്യങ്ങളിലായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം 21 ന് തിരിച്ചെത്തുമെന്നാണ് അറിയിപ്പ്

എൻസിസി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ശാസ്താംകോട്ട: മാവേലിക്കര 8 കേരള ബറ്റാലിയനും കെ എസ് എം ഡി ബി കോളേജിലെ എൻസിസി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് ഉദ്ഘാടനം ചെയ്തു വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായാണ് റാലി സംഘടിപ്പിച്ചത് ലഹരിയുടെ ഉപയോഗം കുടുംബത്തെയും സമൂഹത്തെയും മനുഷ്യബന്ധങ്ങളെയും ഒരുപോലെ തകർക്കുന്നു എന്ന് തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.

യുവാക്കളിലാണ് മയക്കുമരുന്നിന്റെയും ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം കൂടുതൽ കാണുന്നത്.അത് അവരുടെ ആരോഗ്യത്തെയും മാനസിക നിലയെയും ഒരുപോലെ തകർക്കുന്നു. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് നൂറിലധികം എൻ സി സി കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തിയത്. കോളേജിൽ നിന്നും ശാസ്താംകോട്ട ജംഗ്ഷനിലേയ്ക്ക് നടത്തിയ റാലിയിൽ കേണൽ വികാസ് ശർമ,ഡോ.കെ സി പ്രകാശ്, ക്യാപ്റ്റൻ ഡോ. ടി മധു,സുബൈദാർ മേജർ മധു ,എൻ സി സി ഓഫീസേഴ്സ്, ജി.സി.ഐ അഖില പി ഐ സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു

ജിം വന്നു,ശാസ്താംകോട്ടയിലെ പാർക്ക് ഓർമ്മയായി

ശാസ്താംകോട്ട: ശാസ്താംകോട്ടക്കാർക്കും ഇവിടെ എത്തുന്നവർക്കും സായന്തനങ്ങളിലടക്കം കുളിർമ പകർന്നിരുന്ന പാർക്ക് ഇനി ഓർമ്മ മാത്രം. പാർക്ക് ഓർമ്മയായങ്കിലും ഉദ്ഘാടനത്തോടനുബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും ഒരു ഭാഗത്ത് കാണാം.തടാകതീരത്ത് കോളേജ് റോഡിൻ്റെ തുടക്കത്തിൽ 1985 ഒക്ടോബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.എംഎൽഎമാരായിരുന്ന തെന്നല ജി.ബാലകൃഷ്ണപിള്ള, കോട്ടക്കുഴി സുകുമാരൻ എന്നിവർ ചേർന്നാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.അന്നത്തെ ജില്ലാ കളക്ടറും ഇപ്പോൾ പശ്ചിമ ബംഗാൾ ഗവർണ്ണറുമായ സി.വി ആനന്ദബോസിൻ്റെ ‘ഫയലിൽ നിന്ന് വയലിലേക്ക് ‘ എന്ന പദ്ധതി പ്രകാരം ശാസ്താംകോട്ട സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് തുടങ്ങിയത്.ഇതിന് വേണ്ടി ആവശ്യമായ റവന്യൂഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും സഹകരണത്തോടെ ആരംഭിച്ച പാർക്കിൽ തണൽ മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചു.

മനോഹരമായി ഇരിപ്പിടങ്ങൾ തയ്യാറാക്കി.കുട്ടികൾക്കുള്ള അത്യാവശ്യം വിനോദ ഉപകരണങ്ങൾ സ്ഥാപിച്ചു.ഇങ്ങനെ തയ്യാറാക്കിയ പാർക്കിൽ കുട്ടികളെ കൂടാതെ മുതിർന്നവരടക്കം ധാരാളം പേരായിരുന്നു എത്തിയിരുന്നത്.കുറെനാൾ പാർക്കിൻ്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു. കാവൽക്കാരെ ഉൾപ്പെടെ നിറുത്തിയാണ് പ്രവർത്തനം നടന്നതെങ്കിലും പിന്നീട് ഇതെല്ലാം നിലച്ചു.ഏറെ നാൾ പാർക്ക് പൂട്ടി ഇട്ടതോടെ ഉപകരണങ്ങൾ നശിച്ചു പോവുകയും കുറെ സാമൂഹ്യ വിരുദ്ധർ കടത്തിക്കൊണ്ടു പോകുകയും ചെയ്തു.പാർക്ക് ഓർമ്മയായതോടെ പിന്നീട് പാർക്കിൻ്റെ സ്ഥലത്ത് ബി.ആർ.സിക്ക് കെട്ടിട്ടം പണിതു.ഒരു ഭാഗത്ത് ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പൺജിംനേഷ്വവും പണിതു.ഇനി എ.ഇ ഓഫീസ് പണിയുവാനുള്ള തയ്യാറെടുപ്പിലുമാണ്.അധികൃതർ പാർക്കിനായി നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ കൂറ്റൻ വൃക്ഷങ്ങളായി വളർന്ന് നിൽക്കുകയും മറ്റ് ഭാഗങ്ങൾ കാടു കയറിയും കിടക്കുകയാണ്

‘പൊടി’ പോലുമില്ല കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡിൽ ടാറിങ്

ശാസ്താംകോട്ട:മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡ് തകർന്നടിഞ്ഞ് അപകടക്കെണിയാകുന്നു.സ്വകാര്യ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന ഈ റോഡിൽ ടാറിന്റെ അംശം പോലും കാണാനില്ല.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉൾപ്പെടുന്ന റോഡ് മരണക്കെണിയായി മാറിയിട്ടും അധികൃതർ കണ്ടഭാവം കാട്ടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കാൽനട യാത്ര പോലും അസാധ്യമായ റോഡിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ ദിവസവും വർദ്ധിക്കുകയാണ്.വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.ഇതിനാൽ സ്വകാര്യ ബസുകളിൽ പലതും സർവ്വീസ് നിർത്തിവച്ചിരിക്കയാണ്.ഇതിനാൽ സ്കൂൾ തുറക്കുന്നതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല.നൂറുകണക്കിന് കുട്ടികളാണ് ദിവസവും ഇതുവഴി സൈക്കിളിൽ സഞ്ചരിക്കുന്നത്.മഴയിൽ കുഴികളിൽ
വെള്ളം നിറയുന്നതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും.കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ – കുമരഞ്ചിറ – ഭരണിക്കാവ് പ്രധാന പാതയാ വർഷങ്ങളായി തകർന്നു കിടക്കുന്നത്.കുന്നത്തൂർ,ശൂരനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ വരുന്ന റോഡാണ് അവഗണനയിൽ കുണ്ടും കുഴിയുമായി കിടക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും
റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാമെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതത്രേ.അതിനിടെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വിളിച്ചു കൂട്ടി ശക്തമായ സമരം ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് അഖിൽനാഥ് ഐക്കര അറിയിച്ചു.