ഷാര്‍ജ.അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒരുമാസമായി ഷെമിലിനെ കാണാനില്ലായിരുന്നു.
തുടർന്ന് പിതാവും സുഹൃത്തുക്കളും അബുദാബി പൊലിസിൽ പരാതി നൽകിയിരുന്നു. അബുദാബി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്. മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഷെമീൽ താമസിച്ചിരുന്ന കെട്ടിടത്തിന് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്, ജലപ്രതിസന്ധിയിലേക്ക് ഇനി അരമീറ്റര്‍ മാത്രം
ശാസ്താംകോട്ട. തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. ജലശുദ്ധീകരണശാലയിലെ ഉയരമാപിനിയില്‍ ഇന്നലെ 49സെ.മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ിതേ ദിവസത്തെ ജലനിരപ്പ് 1.04 മീറ്ററായിരുന്നു. അതായത് ഇരട്ടി. അധികൃതരുടെ കണക്ക് പ്രകാരം ദിവസം ഒരു സെന്‌റീമീറ്ററോ അതിലേറെയോ ജലനിരപ്പ് താഴുന്നതായാണ് കാണുന്നത്. 2018നുശേഷം തടാകം വരള്‍ച്ച നേരിട്ടിട്ടില്ല.
കൊല്ലം നഗരത്തിലേക്കും അനുബന്ധ ജല പദ്ധതികള്‍ക്കും വേണ്ട ജലം ലഭിക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ പറഞ്ഞു.
ലീഡിംങ് ചാനലിലേക്കുള്ള ജലനിരപ്പ് കുറഞ്ഞതോടെ തടാകത്തില്‍ പമ്പിംങ് കേന്ദ്രത്തിന് സമീപം ബണ്ടിട്ട് ചാനലിലേക്ക് ജലം നിറയ്ക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാലവര്‍ഷം പ്രതീക്ഷിക്കുന്ന ജൂണ്‍വരെ ജലനിരപ്പ് നിലനില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളത്.
അതിരൂക്ഷമായ വരള്‍ച്ച തടാകം നേരിട്ട സമയത്ത് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് കൊല്ലം നഗരത്തിലേക്ക് പുതിയ ജലപദ്ധതി ഞാങ്കടവില്‍ അനുവദിച്ചത് . കല്ലടആറില്‍ നിന്നും ജലം സംഭരിച്ച് കൊല്ലം നഗരത്തില്‍ക്രമീകരിച്ച പ്‌ളാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. അതി വിപുലമായ പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും കുണ്ടറ നാന്തിരിക്കല്‍ഭാഗത്തെ റോഡ് മുറിച്ചു കടക്കലെന്ന വിഷയത്തില്‍തട്ടി അത് അനിശ്ചിതമായി നില്‍ക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും മുന്‍കൂട്ടിക്കണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നത് അതിശയകരമാണ്. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്‌ളാഷിലാണ് ശാസ്താംകോട്ട തടാകത്തിന് ആശ്വാസമാകുന്ന പദ്ധതി തടഞ്ഞുകിടക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ ,എ എ റഹീം
കോഴിക്കോട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ എന്ന്ഡി. വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ എ.എ റഹീം. വടകരയിൽ ഷാഫി പയറ്റാൻ ശ്രമിച്ചത് ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതി. ഡി. വൈ എഫ് ഐ സംഘടിപ്പിച്ച വടകര വർഗീയതയെ അതിജീവിക്കും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം . അതേസമയം നാളെ ചേരുന്ന യു ഡി എഫ് യോഗത്തിൽ വർഗീയതക്കെതിരായ ബഹുജനപരിപാടി തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രവീൺ കുമാർ പറഞ്ഞു
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വർഗീയത വിഷയം വടകരയിൽ വീണ്ടും ചർച്ചയാകുകയാണ്. വർഗീയതക്കെതിരെയാണ് ഇടത് വലത് മുന്നണികൾ എന്ന് ആവർത്തിക്കുകയാണ് ഇരു പാർട്ടി നേതാക്കളും ‘ യൂത്ത് അലർട്ട് എന്ന പേരിലാണ് വർഗീയ ധ്രുവികരണത്തിന് വടകരയിൽ ശ്രമം നടക്കുന്നു എന്നാരോപിച്ച് ഡി. വൈ എഫ് ഐ പരിപാടി സംഘടിപ്പിച്ചത്. കടുത്ത ഭാഷയിലാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വിർശനം ഉയർന്നത്
ഷാഫി പറമ്പിൽ രാഷ്ട്രീയ കുമ്പിടിയാണെന്നും വിമർശനം. പാലക്കാട് എത്തിയാൽ മൃദു ഹിന്ദുത്വം വടകരയിൽ ന്യൂനപക്ഷ രാഷ്ട്രീയം എന്നും എ.എ റഹീം. അതേ സമയം ഇടതിൻ്റെ നീക്കത്തെ പ്രതിരോധിക്കാൻ ബഹുജന പരിപാടിയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത് നാളെത്തെ കെ.പി സി സി യോഗത്തിന് ശേഷം തിയ്യതി തീരുമാനിക്കും
ദാരുണം,ഇടുക്കിയില്‍ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ് യുവതിയും മകളും ബന്ധുവായയുവതിയും മരിച്ചു
ഇടുക്കി .ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്നു മരണം. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ചിന്നക്കനാൽ തിടിനഗർ സ്വദേശികളായ അഞ്ജലി (27), മകൾ അമയ (4), ഇവരുടെ ബന്ധുവായ ജെൻസി (19) എന്നിവരാണ് മരിച്ചത്. സൂര്യനെല്ലിയിൽ പോയി തിരികെ വരും വഴി ടാങ്ക് കുടിക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വളവ് തിരിയാതെ 25 അടിയിലധികം താഴ്ചയിലുള്ള ഇതേ റോഡിലേക്ക് പതിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അമയ തലക്ഷണം മരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാതാവ് അഞ്ജലിയുടെ മരണം. ജെൻസിയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുംവഴിയും ജീവൻ നഷ്ടപ്പെട്ടു. മൂന്നുപേരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
കൊടുംചൂടിൽ ചത്തത് 497 പശുക്കൾ ,അതില്‍ 105 പശുക്കള്‍ കൊല്ലം ജില്ലയില്‍
തിരുവനന്തപുരം. സംസ്ഥാനത്ത് കൊടുംചൂടിൽ ചത്തത് 497 പശുക്കൾ ,അതില്‍ 105 പശുക്കള്‍ കൊല്ലം ജില്ലയില്‍. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഓഫീസ് അറിയിച്ചതാണിക്കാര്യം. സൂര്യാഘാതമാണ് പശുക്കൾ ചത്തതിന് കാരണമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ചത്തതിൽ 105 പശുക്കളും കൊല്ലം ജില്ലയിൽ നിന്നാണ്. എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിദിന പാലുൽപാദനം 6.5 ലക്ഷം കുറഞ്ഞു. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ ഉള്ള സമയത്ത് ഉരുക്കളെ തുറസായ സ്ഥലത്ത് മേയാൻ വിടരുതെന്നും നിർദ്ദേശം.
file image
കോഴിക്കോട് ഐസിയു പീഡനക്കേസിൽ അതിജീവിത നടത്തിവന്ന സമരം പിൻവലിച്ചു
കോഴിക്കോട്. ഐസിയു പീഡനക്കേസിൽ അതിജീവിത നടത്തിവന്ന സമരം പിൻവലിച്ചു.
ഡോ കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പുകൾ കോഴിക്കോട് കമ്മീഷണർ അതിജീവിതക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഐജി വിഷയത്തിൽ ‘ഇടപെട്ടിരുന്നു. 12 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. മൊഴി പകർപ്പ് പരിശോധിച്ച ശേഷം നിയമ നടപടി ആലോചിക്കുമെന്ന് അതിജീവിത പറഞ്ഞു.
സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു
പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് ഇന്നും തുടരും.
ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ ഇന്ന് രാത്രികാല താപനില മുന്നറിയിപ്പ് നൽകി
കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത.കേരളതീരത്ത് റെഡ് അലർട്ട്.
കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും 40°c മുകളിൽ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ
സാധാരണയെക്കാൾ 4.4°c കൂടുതൽ ചൂട് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് സിറ്റിയിൽ സാധാരണയെക്കാൾ 4.6°c കൂടുതൽ ചൂട് രേഖപ്പെടുത്തി.
പുനലൂർ, കണ്ണൂർ എയർപോർട്ട്, തൃശൂർ വെള്ളാനിക്കര,കോട്ടയം എന്നിവിടങ്ങളിലും നാലു ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.
പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പും
ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയിപ്പും തുടരും.
12 ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് വേനൽ മഴ തുടരും.കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അതി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും
പ്രത്യേക ശ്രദ്ധ പുലർത്തണം.അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണം
കുട്ടനാട്ടിൽ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം
ആലപ്പുഴ. കുട്ടനാട്ടിൽ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറിനും വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസിനും എതിരെയാണ് നോട്ടീസ് നൽകി യത്. യു .ഡി.എഫിന്റെ നാല് മെമ്പർമാർക്കൊപ്പം സി.പിഐഎമ്മിന്റെ മൂന്ന് മെമ്പർമാരുമാണ് അവിശ്വാസത്തിൽ ഒപ്പിട്ടത്. രാമങ്കരിയിലെ സിപിഐഎമ്മിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചാത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിനെ പുറത്താനുള്ള നീക്കത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നാണ് സൂചന. കുട്ടനാട്ടിലെ കടുത്ത വിഭാഗീയതയിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 200 ഓളം പേരാണ് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നത്.
കുന്നത്തൂർ കിഴക്ക് കുളിമ്പിളിക്കാലായിൽരാജമ്മ നിര്യാതയായി
കുന്നത്തൂർ:കുന്നത്തൂരിലെ മുതിർന്ന
കോൺഗ്രസ് നേതാവ് പരേതനായ ചെല്ലപ്പന്റെ ഭാര്യ കുന്നത്തൂർ കിഴക്ക് കുളിമ്പിളിക്കാലായിൽ
രാജമ്മ(86) നിര്യാതയായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:വിമലൻ.സി (ചിത്രാലയ സ്റ്റുഡിയോ),കമലൻ കെ.സി,ലതാകുമാരി.സി.
മരുമക്കൾ:ബിന്ദു.എസ്,ലേഖ.ബി,
അശോകൻ.
സഞ്ചയനം:എട്ടിന് രാവിലെ എട്ടിന്.
അപരന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യം,നിസഹായാവസ്ഥ പറഞ്ഞ് സുപ്രിംകോടതി
ന്യൂഡെല്‍ഹി. അപരന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താല്പര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.അപരന്മാരെ മത്സരിക്കുന്നതിൽ നിന്ന് തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ് , എസ്‌സി ശർമ്മ , സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അപരന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശം നൽകണമെനായിരുന്നു ഹർജിയിലെ ആവിശ്യം. സുപ്രീംകോടതി എതിർപ്പ് അറിയിച്ചതോടെ ഹർജി അഭിഭാഷകൻ പിൻവലിച്ചു. മാതാപിതാക്കൾ സ്ഥാനാർത്ഥികൾക്ക് സമാന പേരുകൾ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എങ്ങനെ വിലക്കുമെന്ന് സുപ്രീംകോടതി ഹർജിക്കാരനോട് ചോദിച്ചു.































