കുന്നത്തൂർ:പുത്തനമ്പലം നാട്ടിശ്ശേരി
ഉണ്ണി ഭവനത്തിൽ കെ.ചെല്ലപ്പൻ (80) നിര്യാതനായി.സംസ്ക്കാരം ഇന്ന് (വെള്ളി) 1 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ:തങ്കമണി.മക്കൾ:സുമ.ടി(ആർഎസ്പി കുന്നത്തൂർ ലോക്കൽ കമ്മിറ്റി അംഗം),ഉണ്ണി.സി (ആർഎസ്പി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അംഗം).മരുമക്കൾ:പരേതനായ
കെ.പീതാംബരൻ,സുനി.ടി.
പുത്തനമ്പലം നാട്ടിശ്ശേരി ഉണ്ണി ഭവനത്തിൽ കെ ചെല്ലപ്പൻ നിര്യാതനായി
വാർത്താനോട്ടം
2024 മെയ് 03 വെള്ളി
? കേരളീയം ?
?ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മേയ് ആറ് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
? കടുത്ത ചൂട് അനുഭവപ്പെടുന്ന ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയുണ്ട്.

? സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
? തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

? ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണ്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയും കമ്മിറ്റി വിലയിരുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിയുമെന്നും എല്‍ഡിഎഫിന് 12 സീറ്റ് കിട്ടുമെന്നും സിപിഐ കണക്ക് കൂട്ടുന്നു.
? പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായേക്കാമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാമെന്നും എങ്കിലും ആദര്‍ശം കൈവിടരുതെന്നും സമസ്തയില്‍ അടിയുറച്ച് നില്‍ക്കണമെന്നും ജിഫ്രി മുത്തു കോയ തങ്ങള്‍. ലീഗിനെതിരേ സംസാരിച്ച മദ്രസ അധ്യാപകനെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രതികരണം.

? മുന്നറിയിപ്പില്ലാതെ അവധിയെടുത്ത പത്തനാപുരം ഡിപ്പോയിലെ 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. 4 കരാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.
? കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരേ കൊടുത്ത പരാതിയിലെ അന്വേഷണറിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കാന്‍ ഐ.ജി. കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ 12 ദിവസമായി സമരം ചെയ്തുവരുന്ന ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

? ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചും ഈ വിവരം പ്രമുഖ നേതാവടക്കം മൂന്ന് പേരോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അനില്‍ ആന്റണി ഇത് നിഷേധിച്ചാല്‍ പേരുകള്‍ പുറത്ത് വിടുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.
? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കിലോമീറ്റര്‍ നീളമുളള പുലിമുട്ടിന്റെ (ബ്രേക്ക് വാട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി. കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ട്രയല്‍ റണ്‍ ജൂണ്‍ രണ്ടാം വാരത്തോടെ നടത്തുമെന്നും തുടര്‍ന്ന് അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

?? ദേശീയം ??
? പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിന്‍ വികസിപ്പിച്ചതെന്നും കോവാക്സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഭാരത് ബയോടെക്.. കോവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്

? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിപോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകളയുമെന്ന പ്രസംഗത്തില്‍ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്.
? കോണ്‍ഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാജീവ് ചന്ദ്രശേഖറും, സുധാന്‍ഷു ത്രിവേദിയും. കോണ്‍ഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി എന്നും പരാതിയില്‍ പറയുന്നു.

? പ്രജ്വല്‍ രേവണ്ണയുടെ
ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ല. നേരത്തെ അന്വേഷണവുമായി സഹകരിക്കുമെന്ന് കാര്‍ത്തിക് റെഡ്ഡി പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കാര്‍ത്തിക് റെഡ്ഡിയെ കാണാതായത്.
? റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. ലൈംഗിക അതിക്രമ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി.

? കൈസര്‍ഗഞ്ജില്‍ ബ്രിജ്ഭൂഷണിന്റെ മകന് സീറ്റ് നല്‍കിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക് രംഗത്തെത്തി. ‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു’ എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം ബി ജെ പി തകര്‍ത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നില്‍ രാജ്യത്തെ സര്‍ക്കാര്‍ ഇത്ര ദുര്‍ബലമാണോയെന്നും ചോദിച്ചു.
? 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ അഞ്ചുലക്ഷത്തിലേറെ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് പാകിസ്താന്‍. അതേസമയം 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെട്ട സിം കാര്‍ഡുകള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഫെഡറല്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

? കായികം ?
?ആവേശം അവസാന ഓവര്‍വരെ നീണ്ടുനിന്ന ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തില്‍ അവസാനത്തെ പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 76 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഢിയുടെയും 58 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 3 വിക്കറ്റിന് 201 റണ്‍സെടുത്തു.

?കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന് ജോസ് ബട്ലറേയും സഞ്ജു സാംസണിനേയും ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന 67 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 77 റണ്‍സെടുത്ത റിയാന്‍ പരാഗും വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സകലെ രാജസ്ഥാന് വിജയം കൈവിടുകയായിരുന്നു.
മാസപ്പടി,മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം.മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി
മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും.കോടതി ആവശ്യപ്പെട്ടത്
അനുസരിച്ചു മുഖ്യമന്ത്രി ഇടപ്പെട്ടതിനു തെളിവായി യോഗ മിനുട്സ് ഉൾപ്പെടെയുള്ള രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.എന്നാൽ സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങൾ കോടതിക്ക് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിജിലൻസിന്റെ വാദം.
റവന്യു രേഖകൾ ഉൾപ്പടെ വിജിലൻസും കോടതിയിൽ ഹാജരാക്കിയിരുന്നു.
മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍.കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.
പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ
തൃശ്ശൂർ .വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ..കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്നവനത്തിനാണ് ഇന്ന് വൈകും നേരം മുതൽ തീ പിടിച്ചത്. വനത്തിലെ അക്വേഷ്യ പ്ലാൻ്റേഷനിലാണ് തീ പടർന്നത്
പ്രദേശത്തെ വൻമരങ്ങൾ മുറിച്ചു നീക്കിയതിനാൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.അഗ്നിശമന വിഭാഗം വനത്തിന് താഴെയെത്തിയെങ്കിലും ജലം വഹിച്ചുള്ള വാഹനം വനത്തിലെത്താൻ സാധിക്കാത്തതിനാൽ തിരിച്ചു പോയി.
രാത്രി 10 മണിയായിട്ടും വനം വകുപ്പിനും നാട്ടുകാർക്കും തീയണക്കാൻ സാധിചിട്ടില്ല. സമീപത്തെ ഗ്രാമപ്രദേശത്തേക്ക് തീ പടരാതിരിക്കാൻ ഫയർ ലൈൻ തീർത്ത് തീ അണക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
രാജ്യത്തിൻറെ നൊമ്പരമായി മണിപ്പൂർ മാറിയിട്ട് ഒരു വര്‍ഷം
ന്യൂഡെല്‍ഹി. രാജ്യത്തിൻറെ നൊമ്പരമായി മണിപ്പൂർ മാറിയിട്ട് ഒരു വര്‍ഷം. 230 ഓളം പേർക്ക് ജീവഹാനി ഉണ്ടാക്കുകയും മാനത്തിനും സ്വത്തിനും വിലയില്ലാതാവുകയും ചെയ്ത കലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കലാപം നിയന്ത്രിക്കാൻ കഴിയാത്ത
ഭരണ പരാജയത്തിനാണ് ഒരു വർഷത്തിനിടെ മണിപ്പൂർ സാക്ഷിയായത്
കിഴക്കിന്റെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ കനൽ ഇന്നും കെട്ടടങ്ങിയിട്ടില്ല.2023 മേയ് മൂന്നിനാണ്
ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിൽ സംഘർഷം ആരംഭിച്ചത്.മെയ്തേയ് വിഭാഗക്കാരെ പട്ടികവർഗ പദവിയിൽ ഉൾപെടുത്താനുള്ള മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതാണ് കലാപത്തിന്റെ തുടക്കം .പിന്നെ രാജ്യം സാക്ഷിയായത് ഏറ്റവും ദൈർഘ്യമേറിയ കലാപത്തിന്റെ നാളുകൾ.രണ്ടായിരത്തോളം പേർക്കാണ് പരിക്കേറ്റത്. സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരകളായി,ആയിരത്തോളം വീടുകൾ കത്തി നശിച്ചു,ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു.സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമായി അഭ്യർത്ഥി ക്യാമ്പുകൾ നിറഞ്ഞു
ചുരാചന്ദ്പൂരിൽ സ്ത്രീകളെ ജനംകൂട്ടം നഗ്നരാക്കി ലൈംഗികാതിക്രമണത്തിന് ഇരകളാക്കിയത് രാജ്യത്തിൻറെ നൊമ്പരമായി.രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അലയടിച്ചു.മെയ്തെയ് വിഭാഗത്തെ മുഖ്യമന്ത്രി ബീരേൻ സിംഗ് പരസ്യമായി പിന്തുണച്ചത് കലാപത്തിൻ്റെ ആക്കം കൂട്ടി. കലാപത്തിന് കാരണമായ വിധിയില്‍ മണിപ്പൂര്‍ ഹൈക്കോടതി ഭേദഗതി വരുത്തികയെങ്കിലും ,അപ്പോഴേക്കും രണ്ട് വിഭാഗങ്ങളാൽ സംസ്ഥാനം വിഭജിക്കപ്പെട്ടു. മെയ്തെയ്കൾക്ക് സ്വാധീനമുള്ള മേഖലകളിൽ കുക്കികൾക്കും,കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽ മെയ്തെയ്ൾക്കും പ്രവേശനം നിഷേധിച്ചു. അതിർത്തികളിൽ ബങ്കറുകൾ കെട്ടി ആയുധധാരികളായി ഇരു വിഭാഗവും നിലയുറപ്പിച്ചു. സമ്പൂർണ്ണ ക്രമസമാധാനം തകർന്ന സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങി.പോലീസ് ക്യാമ്പുകളിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടു,സൈന്യത്തെ ജനം നേരിട്ടു ,
ജീവൻ കയ്യിൽ പിടിച്ച് മനുഷ്യർ പലയിടങ്ങളിലേക്ക് പലായനം ചെയ്തു.സമാധാനം എന്ന് പുനസ്ഥാപിക്കാൻ കഴിയും എന്ന് ഭരണകർത്താക്കൾക്ക് നേരെ മണിപ്പൂർ ജനത ഇന്നും ചോദിക്കുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതിലുള്ള അമർഷം രാജ്യത്ത് ഇപ്പോഴും അലയടിക്കുന്നുണ്ട്
ശാസ്താംകോട്ടക്കാരെ വട്ടം കറക്കി കെഎസ്ഇബി
പ്രതിദിനം 10 തവണയെങ്കിലും കറണ്ട് കട്ട്, വോൾട്ടേജ് ക്ഷാമം രൂക്ഷം
ശാസ്താംകോട്ട. മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കു് ശാശ്വത പരിഹാരമുണ്ടാകണം. ശാസ്താംകോട്ട KSEB ഓഫീസിന് കീഴിൽ വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമാണ്. പ്രതിദിനം 10 തവണയെങ്കിലും കറണ്ട് കട്ടാണ്. വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ അടക്കം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.വീടുകളിലും സ്ഥിതി ദയനീയമാണ്.പ്രശനപരിഹാരത്തിനായി പ്രൊപ്പോസലുകൾ ഒരുപാടുണ്ടങ്കിലും ഒന്നും പ്രാവർത്തികമാക്കുവാൻ ഭരണ നേതൃത്വo പരാങ്ങയപ്പെടുന്ന കാഴ്ചയാണുള്ളത്.
ഈ മേഖലയിലെ പ്രതി സന്ധിക്ക് പരിഹാരത്തിനായി 35000 ലധികം കണക്ഷന്വള്ള ശാസ്താംകോട്ട സെക്ഷൻ ഓഫീസ് വിഭജിക്കണം എന്ന ആവശ്യം നിലനിൽക്കെ തന്നെ കാരാളിമുക്കിലെ Temporary ഓഫീസ് അടച്ചു പൂട്ടിയത് ജോലി ഭാരം വർദ്ധിപ്പിച്ചു.
തേവലക്കര സബ് സ്റ്റേഷൻ ഇപ്പോഴും കടലാസിൽ മാത്രമായി അവശേഷിക്കുന്നു.ശാസ്താംകോട്ട (പറമ്പ്) സബ് സ്റ്റേഷൻ 110 KV 220 KV ആയി ഉയർത്തണമെന്ന ആവശ്യത്തിന് മേൽ ഭരണവർഗ്ഗം മുഖം തിരിച്ചു നിൽക്കുന്നു ‘
പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്ന നിലയിൽ ശാസ്താംകോട്ട സബ് സ്റ്റേഷനിൽ നിന്നും കേബിൾ വഴി വൈദ്യുതി എത്തിച്ച് ശാസ്താംകോട്ടയിൽ ഒരു ഫീഡർ സ്ഥാപിക്കുവാനുള്ള പദ്ധതി എസ്റ്റിമേറ്റ് എടുത്ത് കൊടുത്തിട്ട് 2022/23 ലോ 2023/24 ലോ നടപ്പിലാക്കിയില്ല
അന്ന് ഏകദേശം 65 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു 2024/25ൽ നടപ്പിലാക്കുവാൻ 90 ലക്ഷത്തിനകത്ത് മതിയാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അടിയന്തിരമായി MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് എങ്കിലും നടപ്പിലാക്കണം.അങ്ങനെയെങ്കിൽ KWA ക്കുള്ള ഫീഡർ സ്വതന്ത്രമാക്കുവാൻ സാധിക്കും.ഇപ്പോൾ KWA യുടെ ഫീഡറാണ് ജനറൽ പർപ്പസിനും കൂടി ഉപയോഗിക്കുന്നത്. ഈ വിഷയങ്ങൾ ഉന്നയിച്ച് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകിയതായി ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് അറിയിച്ചു.
ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച സഫ്‌വാൻ്റെ മൃതദേഹം ഇന്ന് ജന്മനാടായ നാദാപുരത്ത് എത്തിക്കും
കോഴിക്കോട്.ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സഫ്‌വാൻ്റെ മൃതദേഹം ഇന്ന് ജന്മനാടായ കോഴിക്കോട് നാദാപുരത്ത് എത്തിക്കും. ശ്രീനഗറിൽ നിന്ന് വിമാനമാർഗം ബംഗളുരുവിൽ എത്തിക്കുന്ന മൃതദേഹം , റോഡ് മാർഗമാണ് നാട്ടിലെത്തിക്കുക. സഫ്‌വാൻ്റെ സംസ്കാര ചടങ്ങുകളും ഇന്ന് നടക്കും. കഴിഞ്ഞദിവസം ജമ്മുകശ്മീരിലെ ബെനിഹാളിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് സഫ്‌വാൻ കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന 12 മലയാളികൾക്കും പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
മാളവിക ജയറാം വിവാഹിതയായി
താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.
ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
കൊല്‍ക്കൊത്ത.ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.സി വി ആനന്ദബോസ് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.
ഗവർണർക്കെതിരെ സ്ത്രീ പരാതി നൽകിയെന്നും ടി എം സി ആരോപിച്ചു. ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്ത് വന്നു.
സത്യം ജയിക്കുമെന്നും,തന്നെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബംഗാളിൽ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുംമെന്നും ഗവർണർ വ്യക്തമാക്കി.
തൃണ മൂൽ കോണ്ഗ്രസിന്റെ ആരോപണത്തിനു പിന്നാലെ ബംഗാൾ രാജ്ഭവൻ പരിസരത്ത് പോലീസിൻ്റെ പ്രവേശനം നിരോധിച്ചു.തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണം നടത്തുന്നതിൻ്റെ മറവിൽ, രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്താൻ അനധികൃതവും നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതമായതുമായ നടപടികൾ ഉണ്ടാകാമെന്ന് രാജ്ഭവൻ പ്രതികരിച്ചു.മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്ക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവൻ വളപ്പുകളിൽ പ്രവേശിക്കുന്നത് വിലക്കാനും ഉത്തരവ് ഉണ്ട്.
ഇന്നും സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും
തിരുവനന്തപുരം .പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും സംസ്ഥാന വ്യാപകമായി ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും. ഇന്നലെ സംസ്ഥാനത്ത് ഉടനീളം ടെസ്സുകൾ ബഹിഷ്‌കരിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇന്നലെ ഒരിടത്തും ടെസ്റ്റ് നടന്നില്ല. ഡ്രൈവിംഗ് പരിഷ്കരണം നടപ്പിലാക്കാൻ ഉള്ള ഗതാഗത മന്ത്രിയുടെ തീരുമാനത്തിനെതിരെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റുകൾ അടച്ചിട്ടും, വാഹനങ്ങൾ വിട്ട് നൽകാതെയും ഉൾപ്പെടെയായിരുന്നു ഇന്നലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പലയിടങ്ങളിലും പ്രതിഷേധിച്ചത്. ഡ്രൈവിംഗ് സ്കൂളുകളെ ഇല്ലായ്മ ചെയ്യുന്ന പുതിയ പരിഷ്കരണം നടപ്പിലാക്കാൻ അനുവദിക്കില്ല എന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് കോടതി പറയാതെ പിന്നോട്ടില്ല എന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട് . അതെ സമയം പരിഷ്കരണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും.


































