Home Blog Page 2754

എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി,പ്രതിഷേധം

തിരുവനന്തപുരം.എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. പ്രതിഷേധവുമായി യാത്രക്കാർ. തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് റദ്ദാക്കിയത്. ഇന്ന് 10.10 നു പോകേണ്ട വിമാനമായിരുന്നു

വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ. യാത്രക്കാർ വിമാനത്താവളത്തിനു മുന്നിൽ പ്രതിഷേധിക്കുന്നു

ഐസിയു പീഡനക്കേസ്, അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം

കോഴിക്കോട്. മെഡി.കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. അതിജീവിതയിൽ നിന്ന് ആന്‍റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് മൊഴിയെടുക്കും. ഉച്ചക്ക് 2മണിക്ക് അതിജീവിത മൊഴി നൽകും. തന്നെ ആദ്യം പരിശോധിക്കുകയും മൊഴിരേഖപ്പെടുത്തുകയും ചെയ്ത ഡോ. പ്രീതി , കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ല എന്നായിരുന്നു അതിജീവിതയുടെ ആരോപണം. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയ മെഡി. കോളേജ് അസി. കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങൾ തളളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന് പുനരന്വേഷണ ചുമതല നൽകിയത്.

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ രീതിയിൽ സമൂലമാറ്റം വരുന്നു

തിരുവനന്തപുരം.എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ രീതിയിൽ സമൂലമാറ്റത്തിന് ഒരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ഓരോ വിഷയത്തിനും വിജയിക്കാൻ എഴുത്ത് പരീക്ഷയ്ക്ക് നിശ്ചിത മാർക്ക് നേടണമെന്ന നിബന്ധന കൊണ്ടുവരും. ഒമ്പതാം ക്ലാസ് വരെ എല്ലാ കുട്ടികളെയും വിജയിപ്പിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
നിലവിലെ രീതി അനുസരിച്ച്
എഴുത്തു പരീക്ഷയും നിരന്തര മൂല്യനിർണയവും അടക്കം 30 ശതമാനം മാർക്ക് മതി വിദ്യാർത്ഥിക്ക് വിജയിക്കാൻ. എന്നാൽ ഇത് കുട്ടികളുടെ അക്കാദമിക നിലവാരത്തെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയ രീതി മാറ്റാനുള്ള തീരുമാനം. നിരന്തര മൂല്യനിർണയത്തിനൊപ്പം എഴുത്തു പരീക്ഷയ്ക്ക് വിജയിക്കാൻ ഒരു നിശ്ചിതമാർക്ക് വേണമെന്ന നിബന്ധന കൊണ്ടുവരും.പേപ്പർ മിനിമം വരുന്നതോടുകൂടി 80 മാർക്കിനുള്ള എഴുത്തു പരീക്ഷയിൽ ജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് കിട്ടിയിരിക്കണം.

മൂല്യനിർണയ രീതി മാറുമ്പോൾ കുട്ടികളുടെയും അധ്യാപകരുടെയും പരീക്ഷയോടുള്ള സമീപനം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒമ്പതാം ക്ലാസ് വരെ എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം പുന പരിശോധിക്കും.
എല്ലാ മേഖലകളിൽ നിന്നുള്ളവരും ആയും വിശദമായ ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് മരണം

ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് മരണം . തൃശ്ശൂർ സ്വദേശി സുനില്‍കുമാർ ആണ് മരിച്ചത്.അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു ഇവരെ സോ​ഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ഒമാൻ സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തെറ്റായ ദിശയിൽ വന്ന ട്രക്ക് വാഹനങ്ങളിൽ ​ ഇടിക്കുകയായിരുന്നു. അപകടത്തിൽ തൃശ്ശൂര‍്‍ സ്വദേശി സുനിൽ കുമാർ ഉൾപ്പടെ മൂന്ന് പേരുടെ മരണമാണ് ഒമാൻ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് .കൂടെയുണ്ടായിരുന്ന കുടുംബാം​ഗങ്ങൾ പരിക്കുകളോടെരക്ഷപ്പെട്ടു. അപകടത്തിൽ മരിച്ച മറ്റ് രണ്ടു പേർ സ്വദേശികളാണ്. ഇവരുടെ പേര് വിവരങ്ങൾപുറത്തുവിട്ടിട്ടില്ല. 15 പേർക്കാണ്അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും

കൊല്ലം :ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി ലൈംഗിക ആക്രമണം നടത്തിയ കേസിൽ കുണ്ടറ, ചെറുമൂട് കൈതകൊടി ലാലു നിവാസിൽ ലിജു (40)വിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.11 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ച കേസിൽ പിഴ ഒടുക്കാത്ത പക്ഷം 11 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2021-ൽ കുണ്ടറ സബ് ഇൻസ്‌പെക്ടർ ഷാജികുമാർ രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ ജി.ഹരീഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത. ആർ, അഡ്വ. ശ്യാമ  എന്നിവർ ഹാജരായി.

അത്തനാസിയ് യോഹാൻ മെത്രാപ്പോലീത്ത: കുട്ടനാട്ടിൽ നിന്നും ലോകത്തിൻ്റെ അറ്റത്തോളം വളർന്ന പ്രതിഭ

തിരുവല്ല: മൊറാൻ മോർ അത്തനാസിയസ് യോഹാൻ എന്ന കെ.പി.യോഹന്നാൻ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും നിലവിലെ മെട്രോപൊളിറ്റൻ ബിഷപ്പും കൂടിയാണ് .ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകി.ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്.ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാൻ ശതകോടികളുടെ ആസ്തിയുള്ളയാളായി വളർച്ച പ്രാപിച്ചു.മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചർച്ചിനുള്ളത്. അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പൽ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്.

കുട്ടനാട്ടിൽ അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം. കുട്ടിക്കാലത്ത് യോഹന്നാനും ആ പണി ചെയ്തിരുന്നു.എന്നാൽ കൗമാര കാലത്തുതന്നെ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടന്ന വെറും ഒരു പാസ്റ്റർ മാത്രം ആയിരുന്നു അക്കാലത്ത് യോഹന്നാൻ.

16ാമത്തെ വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ (ഒ എം)എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നത് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് ചേർന്നു. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ ദൈവശാത്രപഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാൻ നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷൻ മൊബിലൈസേഷൻ യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം കഴിച്ചു. ഇതും യോഹന്നാന്റെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവായി. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും

ഡൽഹി :മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹർജിയിൽ സുപ്രിം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവിറക്കുക. മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്

ഇന്നലെ ഹർജി പരിഗണിച്ച സുപ്രീം കോടതി ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കെജ്രിവാൾ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളി അല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വി ചൂണ്ടിക്കാട്ടിയത്

മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും കുടുങ്ങിക്കിടക്കുന്നു. അഞ്ച് തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇ ഡി പ്രതികരിച്ചില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

കൽച്ചിറ  ആറിൽ കുളിക്കാനിറങ്ങിയ  ഒരാൾ മുങ്ങിമരിച്ചു , മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തി

കൊട്ടാരക്കര : കരീപ്ര നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ കുളിക്കാനിറങ്ങിയ 4 പേരിൽ ഒരാൾ കയത്തിൽ  മുങ്ങി  മരിച്ചു.  മൂന്ന് പേരെ നാട്ടുകാർ  സാഹസികമായി  രക്ഷപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളം  തിരുവാതിരയിൽ  ബാഹുലയൻ പിള്ളയുടെ മകനും ഗാർഡ്യൻ ടൂറിസ്റ്റ് ബസിൻ്റെ ഉടമയുമായ മിഥുൻ (23) ആണ് മരണപ്പെട്ടത്. വാക്കനാട് കൽച്ചിറകുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ റാഷ്ദിന്റെ  (23)  വീട്ടിൽ എത്തിയ സുഹൃത്തുകളാണ്  ആറ്റിൽ കുളിക്കാനിറങ്ങിയത്.
വെളിച്ചിക്കാല ആദിച്ചനല്ലൂർ കെട്ടിടത്തിൽ പുത്തൻ വീട്ടിൽ സേഫുദീൻ (23 ) ,മയ്യനാട്  അഹലാൻ്റെ വീട്ടിൽ റിയാസിൻ്റെ മകൻ അൽത്താരിഫ് (23)  കൽച്ചിറകുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ റാഷ്ദ്
എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്..
റാഷ്ദിൻ്റെ വീട്ടിൽ നിന്ന് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 4 പേരും. പള്ളിക്ക് സമീപത്തെ ആറിനുള്ളിലെ പാറയിൽ നിന്ന് ആറിലേക്ക് ഇറങ്ങി ജലാശയത്തിലൂടെ സുഹൃത്തുക്കൾ നടന്നുനീങ്ങുകയായിരുന്നു. ഇറങ്ങിയ സ്ഥലത്ത് നിന്ന് 50 അടി മുന്നോട്ട് നീങ്ങിയപ്പോൾ വൻ കുഴികളാണ് ഉണ്ടായിരുന്നത്. ഇവർ മെല്ലെ പിറകോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും ഒഴുക്കിന് എതിരെ നീന്താൻ കഴിഞ്ഞില്ല. മൂന്നാൾ പൊക്കമുള്ള കുഴിയിലേക്ക് നാല് പേരും താഴുകയായിരുന്നു.

ഡാളസില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

KP Yohannan, Metropolitan of the Believers Church, and Founder & Director of Gospel for Asia (GFA).

ഡാളസ് : അമേരിക്കയിലെ ഡാളസില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍ മെട്രോപൊളിറ്റന്‍ ബിഷപ്പ് കൂടിയായ കെ പി യോഹന്നാന്‍ അന്തരിച്ചു. അപകടത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന് അടിയന്തര ചികില്‍സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ഡാളസ്സില്‍ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നു സഭാ വക്താവ് അറിയിച്ചു ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു
നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍ നിന്നും ഡാളസ്സിലെത്തിയത്. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയായ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ മുമ്ബ് അറിയപ്പെട്ടിരുന്ന GFA വേള്‍ഡിന്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാന്‍

മാസപ്പടി കേസിന്റെ പതനം കോടതി വിധിയോടെ കേരളം കണ്ടു;വലത് പക്ഷ മധ്യങ്ങൾ രാജ്യത്തിൻ്റെ സ്ഥിതി ചർച്ച ചെയ്യുന്നില്ല:എംവി ഗോവിന്ദൻ

തിരുവനന്തപുരം:മാത്യു കുഴൽനാടൻ നടത്തിയ മാസപ്പടി കേസിന്റെ പതനം കോടതി വിധിയോടെ കേരളം കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറഞ്ഞ് വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദൻ പറഞ്ഞു

നികുതി അടച്ചതിന്റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞതാണ്. അത് കാണിച്ചിട്ടും അന്ന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല. മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ കുഴൽനാടൻ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം തന്നെ മറുപടി പറയേണ്ട കാര്യമാണ്

ജനവികാരം ബിജെപിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. ബിജെപി പരാജയത്തിലേക്ക് പോകുകയാണ്. ഇന്ത്യ മുന്നണി വലിയ മാറ്റമുണ്ടാക്കും. രാജ്യത്തെ സാഹചര്യം ചർച്ച ചെയ്യാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു