Home Blog Page 2752

ബിപിസിഎല്ലിൽ ഡ്രൈവർമാരുടെ പണിമുടക്ക്; ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡ് സർവീസ് മുടങ്ങി

കൊച്ചി:ബിപിസിഎല്ലിന്റെ അമ്പലമുകൾ പാചകവാതക ബോട്ട്‌ലിംഗ് പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഒരു ഡ്രൈവർക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും ഡ്രൈവറെ മർദിച്ചവർക്കെതിരെ നിയമ നടപടി വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ഇരുന്നൂറോളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. അപ്രതീക്ഷിത സമരം വന്നതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡ് സർവീസ് മുടങ്ങി. പണിമുടക്ക് നീണ്ടാൽ പാചകവാതക വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

തൃശ്ശൂർ കൊടകര സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റു എന്നാണ് വിവരം. ശ്രീകുമാറിന് കുറേക്കാലത്തേക്ക് ജോലി ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് ഡ്രൈവർമാർ പറയുന്നു. രാവിലെ ആറര മുതലാണ് ഡ്രൈവർമാർ സമരം പ്രഥ്യാപിച്ചത്.

ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു

ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. ഉച്ചയ്ക്ക് ശേഷം സുദര്‍ശന്‍ പടക്കനിര്‍മാണ ശാലയില്‍ ആണ് സ്ഫോടനമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ സാരമായി പരിക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അന്‍പതോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതായാണ് വിവരം.

മൂക്കടപ്പിന് ചികിത്സ തേടി…. മൂക്കിനുള്ളില്‍ നിന്ന് കണ്ടെടുത്തത് നൂറുകണക്കിന് വിരകളെ

മൂക്കടപ്പിന് ചികിത്സ തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളില്‍ നിന്ന് കണ്ടെടുത്തത് നൂറുകണക്കിന് വിരകളെ. ഒരാഴ്ചയിലേറെ നീണ്ടുനിന്ന മൂക്കടപ്പിനൊടുവില്‍ മൂക്കിനുള്ളില്‍ നിന്ന് രക്തസ്രാവവും ഉണ്ടായതോടെയാണ് 59 കാരിയായ സ്ത്രീ ഡോക്ടറെ സമീപിച്ചത്. ഡോക്ടര്‍ മൂക്കിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് പുഴുക്കളെ കണ്ടെത്തിയത്. വടക്കന്‍ തായ്ലന്‍ഡിലെ ചിയാങ് മായ് പ്രവിശ്യയിലാണ് സംഭവം. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ സ്ത്രീയുടെ മൂക്കിനുള്ളില്‍ വിരകള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവയെ മുഴുവന്‍ ഡോക്ടര്‍ നീക്കം ചെയ്തു.

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇതിന്റെ നോട്ടിഫിക്കേഷന്‍ ഇന്നുതന്നെ ഇറങ്ങും. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13 ആണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 14ന് ആണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയശതമാനത്തില്‍ കുറവ്‌

2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.
നാല് ലക്ഷത്തി നാല്‍പത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്.

പരീക്ഷാ ഫലം അറിയാന്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. അതേസമയം പൂജയ്ക്ക് അരളിപ്പൂ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു നിഗമനം.
സംസ്ഥാനത്തു ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണ്ടു മതലേ അരളി പൂജയ്ക്കോ മാല ചാര്‍ത്താനോ ഉപയോഗിക്കാറില്ല.

അരളിപ്പൂവിന് നിരോധനം

തിരുവനന്തപുരം.അരളിപ്പൂ നിരോധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്  കീഴിലുള്ള  ക്ഷേത്രങ്ങളിൽ അരളിപ്പൂ  പൂർണ്ണമായി ഒഴിവാക്കി.

അർച്ചന,നിവേദ്യം പ്രസാദം എന്നിവയ്ക്കാൻ ഒഴിവാക്കിയത് 

പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം
മറ്റു പൂക്കൾ ലഭിച്ചില്ലെങ്കിൽ മാത്രം പൂജക്ക് ഉപയോഗിക്കാം

നാളെ മുതൽ തീരുമാനം നടപ്പിലാക്കും

അരളിപ്പൂ കടിച്ച് ഒരു യുവതി മരിച്ചതും അരളിപ്പൂവും ഇലയും കഴിച്ച പശുക്കൾ ചത്തതും വിവാദമായതോടെയാണ് നടപടി .

അരളിപ്പൂവിന് നിരോധനം

തിരുവനന്തപുരം.അരളിപ്പൂ നിരോധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്  കീഴിലുള്ള  ക്ഷേത്രങ്ങളിൽ അരളിപ്പൂ  പൂർണ്ണമായി ഒഴിവാക്കി.

അർച്ചന,നിവേദ്യം പ്രസാദം എന്നിവയ്ക്കാൻ ഒഴിവാക്കിയത് 

പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം
മറ്റു പൂക്കൾ ലഭിച്ചില്ലെങ്കിൽ മാത്രം പൂജക്ക് ഉപയോഗിക്കാം

നാളെ മുതൽ തീരുമാനം നടപ്പിലാക്കും

അരളിപ്പൂ കടിച്ച് ഒരു യുവതി മരിച്ചതും അരളിപ്പൂവും ഇലയും കഴിച്ച പശുക്കൾ ചത്തതും വിവാദമായതോടെയാണ് നടപടി .

ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

തിരുവനന്തപുരം  ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു.

ഇടവ ശ്രീയേറ്റ് സംസം വീട്ടിൽ നിസാമുദ്ദീന്റെ ഭാര്യ സോണിയ (60) ആണ് മരിച്ചത്.

കൊല്ലം – കന്യാകുമാരി മെമു ട്രെയിൻ തട്ടിയാണ്  മരണം.

ഉച്ചയ്ക്ക് 12:20 ഓടെയായിരുന്നു അപകടം

അപകടം നടന്ന ഉടനെ
വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചട്ടമ്പിസ്വാമികൾ വിശ്വമഹാഗുരു: :കൃഷ്ണാനന്ദ സരസ്വതി

പന്മന: യഥാർത്ഥ ആചാര്യന്മാരെ തിരിച്ചറിയുന്ന ഇക്കാലത്ത് ലോകത്തിനു ആവശ്യമായ ജീവകാരുണ്യ ദർശനവും സ്ത്രീസമത്വദർശനവും അവതരിപ്പിച്ച ചട്ടമ്പിസ്വാമികൾ വിശ്വ മഹാഗുരുവാണെന്ന് മുംബൈ ശ്രീ രാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി.
ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്‌ദിദിനത്തിൽ പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുബ്രഹ്മം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുസങ്കല്പത്തെ വണങ്ങി മാത്രമേ മനുഷ്യന് ഉയരാൻ കഴിയൂ. ചട്ടമ്പിസ്വാമിയുടെ ആശയങ്ങൾ അർഹമായ രീതിയിൽ പ്രചരിപ്പിക്കാൻ എല്ലാ സനാതനധർമവിശ്വാസികളുടെ ഭാഗത്തു നിന്നും വലിയ ശ്രമങ്ങൾ ഉണ്ടാകണം. ആചാര്യമൗലി എന്നു വിശേഷിപ്പിക്കപ്പെട്ട മഹാഗുരു എല്ലാ ആചാര്യന്മാരുടെയും ഗുരുവാണെന്നും കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ കൃതികൾ വിവിധ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.ജാതിഭേദത്തിന്റെ കാഴ്ചപ്പാടിൽ മതാചാര്യന്മാരുടെ ജീവിതത്തെ വ്യാഖാനിക്കരുത്. ലോകമാകെ ഹിന്ദുധർമം ശാസ്ത്രീയവ്യാഖ്യാനത്തോടെ സ്വീകരിക്കപ്പെടുമ്പോൾ നമ്മൾ പുറം തിരിഞ്ഞു നിൽക്കരുതെന്നും പന്മന ആശ്രമം മഹാഗുരുവിന്റെ ആശയപ്രചാരണ ങ്ങൾക്കുള്ള തുറന്ന വേദിയാകണമെന്നും ചിദാനന്ദപുരി പറഞ്ഞു. ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധർമ്മാനന്ദൻ, ബാലപ്രജാപതി അഡികാളർ, കുമ്മനം രാജശേഖരൻ, ഡോ. എം.എം.ഉണ്ണികൃഷ്ണൻ, സ്വാമി കൃഷ്ണമയാ നന്ദ തീർത്ഥപാദർ, എ.ആർ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡബിൾ തായമ്പകയും, പാഠകവും, മേജർ സെറ്റ് കഥകളിയും നടന്നു .