Home Blog Page 2748

സഞ്ചാരികളുടെ തിരക്കില്‍ ശ്വാസംമുട്ടി മൂന്നാര്‍

ഇടുക്കി.കോവിഡിന് ശേഷം ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ മൂന്നാറിലേക്ക് എത്തിയത് ഇത്തവണയാണ്. വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത തിരക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാനത്തിനകത്തു നിന്നുള്ളവരുടെയും എണ്ണം കൂടിയിട്ടുണ്ട്.

കനത്ത ചൂടിന് ആശ്വാസം തേടിയാണ് പലരും മൂന്നാർ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും മൂന്നാറിലെത്തിയവർക്ക് ഇരട്ടിമധുരമായി. മൂന്നാമത് ബോട്ടാണിക്കൽ ഗാർഡൻ ഫ്ലവർ ഷോയും തിരക്കിന് പ്രധാന കാരണമാണ്.

പാക്കിസ്ഥാനെ ബഹുമാനിക്കണം, വിവാദപ്രസ്താവനയുമായി മണി ശങ്കർ അയ്യർ

ന്യൂഡെല്‍ഹി. വിവാദപ്രസ്താവനയുമായി മണി ശങ്കർ അയ്യർ. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ.അയൽ രാജ്യത്തെ ബഹുമാനിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. മണിശങ്കർ അയ്യരുടെ പാക്ക് പ്രസ്താവനയ്ക്കെതിരെ ബിജെപി

പാക്കിസ്ഥാന്റെയും ഭീകരരുടെയും ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്: ബിജെപി

കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശ്ശൂരിര്‍. തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. കുറുക്കൻപാറ സെൻററിൽ ആയിരുന്നു അപകടം

വാഹനത്തിൽ ഏറെനേരം കുടുങ്ങിക്കിടന്ന ഡ്രൈവറെ ടോറസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ചവറ ബിജെഎം സർക്കാർ കോളേജിന് റാങ്കുകളുടെ തിളക്കം

ഒന്നാം റാങ്ക് നേടിയ മില്‍ഡ മത്തായി,രണ്ടാം റാങ്ക് നേടിയ ആര്യാ കൃഷ്ണന്‍,മൂന്നാം റാങ്ക് നേടിയ മഞ്ജിമ മോഹന്‍

ചവറ. കേരള സർവകലാശാല നടത്തിയ ന്യൂ ജനറേഷൻ എം എസ് സി സൂവോളജി കോഴ്സിന്റെ രണ്ടാം ബാച്ച് ഫലം പുറത്തു വന്നപ്പോൾ ആദ്യ മൂന്നു റാങ്കുകളും ചവറ ബിജെഎം സർക്കാർ കോളേജ് നേടി. മിൽഡ മത്തായി 1709 മാർക്കൊടു കൂടി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടി. ആര്യ കൃഷ്ണൻ  1707 മാർക്കോട് കൂടി രണ്ടാം റാങ്കും മഞ്ചിത മോഹനൻ 1701മാർക്ക്‌ മായി മൂന്നാം റാങ്കും നേടി. ആദ്യ 10 റാങ്കുകളിൽ ആറും ചവറ ബി ജെ എം സർക്കാർ കോളേജ് നു ലഭിച്ചു.

2020 മാർച്ചിലാണ് ചവറ BJM ഗവൺമെൻ്റ് കോളേജിൽ MSc സുവോളജി കോഴ്സ് അനുവദിച്ചത്. രണ്ടാം ബാച്ച് വിദ്യാർത്ഥികളാണ് ഈ തിളങ്ങുന്ന വിജയം നേടിയത്. ഈ ബാച്ചിലെ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്.കോളേജിലെ ചിട്ടയായ അദ്ധ്യയനം , അദ്ധ്യാപകരുടെ കൂട്ടായ ശ്രമം , ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.റ്റി .ഏ നടത്തിയ നിസ്തുലമായ സേവനങ്ങൾ ഇവയെല്ലാം  വിജയം കൈവരിക്കാൻ സഹായിച്ചു.
റാങ്ക് നേടിയ വിദ്യർത്ഥികളെയും അവരെ ഈ ചരിത്ര നേട്ടത്തിലേക്കു കൈപിടിച്ചുയർത്തിയ അധ്യാപകരെയും ശ്രി. സുജിത് വിജയൻ പിള്ള MLA അഭിനന്ദിച്ചു.

ബിലിവേഴ്സ് ചർച്ച്: പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കും വരെ ചുമതലകൾ 9 അംഗ സമിതിക്ക്

തിരുവല്ല: ബിലിവേഴസ് ഈസ് റ്റേൺ ചർച്ചിൻ്റെ പുതിയ മെത്രാപ്പോലിത്തയെ തിരഞ്ഞെടുക്കും വരെ സഭാ ചുമതലകൾ ഒൻപതംഗ സമിതി നിർവ്വഹിക്കും.ഇന്നലെ തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് ചേരുന്ന ബിഷപ്പുമാരുടെ പ്രത്യേക സിനഡ് യോഗമാണ് തീരുമാനമെടുത്തത്.
അമേരിക്കയിലെ ഡാലസിൽ പ്രഭാത സവാരിക്കിടെ വാഹനാപകടത്തിൽ കാലം ചെയ്ത സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും സഭാ സ്ഥാപകനുമായ ഡോ.മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ സം സ്ക്കാര ശുശ്രൂഷകൾ കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ നടത്താനും തീരുമാനമായി. ഭൗതീക ശരീരം വിട്ടുകിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും.
ചെന്നൈ അതിഭദ്രാസന ചുമതലയുള്ള ഡോ.സാമുവൽ മാർ തെയോഫിലോസ് അധ്യക്ഷത വഹിച്ചു.

ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുന്നു; നറുക്കെടുപ്പ് ജൂൺ 3ന്

അബുദാബി: ലോട്ടറി പ്രേമികൾക്ക് സന്തോഷവാർത്ത, താത്കാലികമായി നിർത്തലാക്കിയിരുന്ന അബുദാബിയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ മൂന്നിനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇൗ നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹമാണ് സമ്മാനം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. 

യുഎഇ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന മാറ്റം കാരണം എല്ലാ പ്രമുഖ സ്വകാര്യ റാഫിൾ ഡ്രോ ഓപറേറ്റർമാരും ഈ വർഷത്തിന്റെ തുടക്കത്തിൽ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷത്തിനായി യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിബന്ധനകൾ അനുസരിക്കാനുള്ള സന്നദ്ധത വിലയിരുത്താനും സ്ഥിരീകരിക്കാനുമായിരുന്നു ഇടവേള. 

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ് യുഎഇയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യക്കാരാണ് വിജയികളിൽ കൂടുതൽ. മലയാളികളടക്കം ഒട്ടേറെ പേരുടെ ജീവിതം തന്നെ മാറിമറിഞ്ഞു.  മറ്റു നറുക്കെടുപ്പുകളായ എമിറേറ്റ്സ് ഡ്രോ, മഹ്സൂസ് എന്നിവയും ഈ വർഷമാദ്യം താത്കാലികമായി നിർത്തലാക്കിയിരുന്നു.

കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 16 പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

ഈ ചൂടുകാലത്ത് പുതിന വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിതാ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ പുതിനയിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. 
ഈ ചൂടുകാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. 
മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. പുതിനയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ പുതിനയിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പുതിനയിലയിൽ സാലിസിലിക് ആസിഡും വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്. 
പുതിന വെള്ളത്തിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ശുദ്ധവും ആരോഗ്യകരവുമായ ചർമ്മത്തിനും സഹായിക്കുന്നു. മുഖക്കുരു, ഹോർമോൺ അസന്തുലിതാവസ്ഥ, വണ്ണം, ചുമ, ജലദോഷം, മലബന്ധം, പൊണ്ണത്തടി എന്നിവയും മറ്റും ഉള്ളവർക്ക് പുതിന വെള്ളം പ്രത്യേകിച്ചും ഗുണം ചെയ്യും.
കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുകയും സമ്മർദ്ദത്തിന് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന അഡാപ്റ്റോജെനിക് ഗുണങ്ങളും പുതിനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ‌ ഈ ​ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ പുതിന വെള്ളമായോ അല്ലാതെ സ്മൂത്തിയായോ സാലഡിനൊപ്പമോ കഴിക്കാവുന്നതാണ്. 
 

വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴ ലഭിക്കും

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.

അതേസമയം മഴ ലഭിച്ചിട്ടും സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. ഉഷ്ണതരംഗവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കെഎസ്ആർടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കൊച്ചിയില്‍‌ കെഎസ്ആർടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ആലുവ സ്വദേശി മുഹമ്മദ് സജാദാണ് മരിച്ച ഒരാള്‍. പാലാരിവട്ടം ചക്കരപ്പറമ്പില്‍ ബൈപാസിലാണ് അപകടമുണ്ടായത്. കെ.എസ്.ആര്‍.ട.സി ഓര്‍ഡിനറി ബസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതുകണ്ട കെ.എസ്.ആര്‍.ടി.സി.സ്കാനിയ ബസ് ബ്രേക്ക് ചവിട്ടിയെങ്കിലും നിര്‍ത്താനായില്ല. തുടര്‍ന്ന് മുന്‍പിലുണ്ടായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായയിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.