Home Blog Page 2747

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലവിവാഹമാണെന്ന വിവരത്തെത്തുടര്‍ന്ന് അധികൃതര്‍ ഇടപെട്ടു… വിവാഹം മുടങ്ങിയതോടെ പതിനാറുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു

കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
32-കാരനായ പ്രകാശുമായുള്ള വിവാഹനിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ബാലവിവാഹമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ സ്ഥലത്ത് എത്തുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറി.
ഇതില്‍ പ്രകോപിതനായ യുവാവ് വൈകീട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളെ ആക്രമിക്കുകയും പതിനാറുകാരിയെ പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് അറുക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
മടവൂരിന് സമീപം ആരാമ്പ്രത്ത് യുവതിയെ വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.
ആരാമ്പ്രം പുള്ളിക്കോത്ത് അനിത ആണ് മരിച്ചത്.
കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

വിഷ്ണുപ്രീയ വധം:അരും കൊലയ്ക്കുള്ള ശിക്ഷാവിധി തിങ്കളാഴ്ച; ഒന്നും പറയാനില്ലെന്ന് പ്രതി ശ്യാംജിത്ത്

കണ്ണൂർ:പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി തിങ്കളാഴ്ചയുണ്ടാകും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് വിധിച്ചത്.
എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതി ശ്യാംജിത്തിന്റെ മറുപടി. 2022 ഒക്ടോബർ 22 നായിരുന്നു പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ (23) പകൽ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

സംഭവത്തിൽ മണിക്കൂറുകൾക്കകം മാനന്തേരിയിലെ താഴെകളത്തിൽ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നിരസിച്ചയിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. ബാഗിൽ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകൾക്കും പരിക്കേൽപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 5 ദിവസം വേനൽമഴ തുടരാൻ സാധ്യത.
ഇന്ന് വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ട്.
വയനാട് യെല്ലോ അലർട്ട്. നാളെ മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.
പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്.

ജില്ലാകളക്ടറുടെ കുഴിനഖ ചികിത്സ: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം: കുഴിനഖം ചികിത്സിക്കാൻ, ഡോക്ടറെ വസതിയിൽ വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിയിൽ ചീഫ് സെക്രട്ടറിക്ക് അതൃപ്തി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി വി വേണു
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
എ പി എംമുഹമ്മദ് ഹനീഷിനോട് നിർദേശിച്ചു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജനറൽ ആശുപത്രി സർജനിൽ നിന്നും ഡിഎംഒ യിൽ നിന്നും, കളക്ടറിൽ നിന്നും വിവരങ്ങൾ തേടി.മൂന്നുമാസം മുമ്പും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ ഭാഗത്തുനിന്ന് സമാനമായ ദുരനുഭവം ഉണ്ടായതായി ഡോക്ടേഴ്സ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കെ ജി എം ഒ എ യുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് ഉന്നത ഇടപെടൽ. എന്നാൽ ജില്ലാ കളക്ടർ ജറോമിക് ജോർജ് ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് രണ്ട് തവണയായി പവന് വർധിച്ചത് 680 രൂപ

കൊച്ചി:
അക്ഷയതൃതീയ ദിവസത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് രണ്ട് തവണയായി പവന് 680 രൂപയാണ് വർധിച്ചത്. വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 45 രൂപ ഉയർന്ന് 6600 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 40 രൂപ കൂടി വർധിച്ച് 6700 രൂപയിലെത്തി

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,600 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിന്റെ വിലയിൽ നേരിയ കുറവ് വന്നിരുന്നു. എന്നാൽ അക്ഷയതൃതീയ ദിവസത്തിലെ വ്യാപാരം കണക്കിലെടുത്ത് വിലയിൽ മാറ്റമുണ്ടാകുകയായിരുന്നു

അതേസമയം വില കുത്തനെ ഉയർന്നതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്വർണം വാങ്ങുന്നവരുടെ എണ്ണം ഇന്ന് കുറവാണ്. ഇന്നലെ 52,920 രൂപയിലാണ് സ്വർണം വ്യാപാരം നടന്നത്‌

മലബാറും വിലക്കി; അരുത് അരുളി

കോഴിക്കോട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ അരളിപ്പൂവിന് മലബാര്‍ ദേവസ്വം ബോര്‍ഡും വിലക്കേര്‍പ്പെടുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല.
നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. തുളസി, പിച്ചി പൂവുകള്‍ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായത്.

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം. ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.പിതാവ് ഹാജരാക്കിയ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്.ജസ്നയുടെ തിരോധാനത്തിന് പിന്നിൽ അജ്ഞാത സുഹൃത്തിന് പങ്കെന്നതടക്കമുള്ള ആരോപണങ്ങൾക്കുള്ള തെളിവായിരുന്നു പിതാവ് കോടതിയിൽ ഹാജരാക്കിയത്.

ജസ്‌ന തിരോധാന കേസിൽ നിർണ്ണായക നീക്കമാണ് തിരുവനന്തപുരം സിജെഎം കോടതി നടത്തിയത്.ജസ്ന തിരോധാന
കേസ് അവസാനിപ്പിക്കേണ്ടതില്ല എന്നുള്ളതാണ് കോടതിയുടെ തീരുമാനം. തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.ഇതിനു പിന്നാലെ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായി കാണിച്ച് പിതാവ് കോടതിയെ സമീപിച്ചു. ജസ്ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ല എന്ന് പറഞ്ഞ പിതാവ് തിരോധാനത്തിനു പിന്നിൽ ഒരു അജ്ഞാത സുഹൃത്തിന് ബന്ധമെന്ന സംശയവും ഉന്നയിച്ചു.

എല്ലാ വ്യാഴാഴ്ചയും ജസ്ന പോകാറുള്ള പ്രാർത്ഥന കേന്ദ്രത്തിൽ വച്ചാണ് യുവാവിനെ പരിചയപ്പെട്ടതെന്നാണ് പിതാവ് പറയുന്നത്. കാണാതാകുന്ന ദിവസം ജസ്ന ഉപേക്ഷിച്ചിട്ട വസ്ത്രത്തിൽ അമിത രക്തക്കറകൾ കണ്ടത് ഗർഭിണി ആയിരുന്നുവെന്ന സംശയത്തിന് ഇട നൽകുന്നതായും കോടതിയിൽ പിതാവ് അറിയിച്ചു.ഈ സംശയത്തിൻ്റെ തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കുകയും ചെയ്തു. ഈ തെളിവും സി.ബി ഐയുടെ കേസ് ഡയറിയും കോടതി ഒത്ത് നോക്കി.പിതാവ് ഉന്നയിച്ച തെളിവുകളിൽ അന്വേഷണം നടന്നിട്ടില്ലന്ന് ബോധ്യമായതോടെയാണ് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെ 2018 മാർച്ച് 22 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സിബിഐക്കു വീണ്ടും വിശദമായി അന്വേഷിക്കേണ്ടി വരും.

നരേന്ദ്ര ദബോൽക്കർ വധക്കേസിൽ സൂത്രധാരനടക്കം മൂന്ന് പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു

പൂനെ.സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദബോൽക്കർ വധക്കേസിൽ സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേർ മാത്രമാണ് കുറ്റക്കാർ. ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാൻ മുന്നിട്ടിറങ്ങിയ ദബോൽക്കറെ വെടിവച്ച് കൊന്ന കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേർ മാത്രം കുറ്റക്കാർ. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിർമൂലെൻ സമിതി നരേന്ദ്ര ദബോൽക്കൽ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു. ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതൻ സൻസ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

ദബോൽക്കറെ കൊന്നാൽ അദ്ദേഹത്തിന്ർറെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ർറെ കണക്ക് കൂട്ടൽ. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി. ഇവരെയും അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കർ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാൽ ഇവർക്കെതിരെ തെളിവുകൾ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവർ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം