Home Blog Page 2736

പുത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്. 
പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. 

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷഫലവും പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് (94.75%). പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍ ഒന്നാമത്. 99.75 ആണ് വിജയശതമാനം. 99.60 ശതമാനവുമായി വിജയവാഡ രണ്ടാമതും 99.30 ശതമാനത്തോടെ ചെന്നൈ മൂന്നാമതുമുണ്ട്.  cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിലും ഡിജിലോക്കറിലും ഫലം അറിയാം. 

സിബിഎസ്ഇ പ്ലസ്ടു , 87.98 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 99.91 ശതമാനം വിജയം രേഖപ്പെടുത്തിയ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.

ഇന്ത്യന്‍ നഗരങ്ങളില്‍ 96.95 ശതമാനം ജയവുമായി രണ്ടാം സ്ഥാനത്തുള്ളത് ബെംഗളൂരുവും 98.47 ശതമാനം വിജയവുമായി ചെന്നൈയും തൊട്ടു പിന്നിലുണ്ട്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടിയപ്പോള്‍ 24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്.

യുവാക്കള്‍ക്ക് കാറിലിരിക്കാന്‍ വയ്യ എംവിഡി എന്തു ചെയ്യും

ആലപ്പുഴ.കായംകുളത്ത് വീണ്ടും കാറിന്റെ വാതിൽ തുറന്നിട്ട് യുവാക്കളുടെ അഭ്യാസ യാത്ര. അപകടകരമായി സഞ്ചരിച്ച സംഘത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കസ്റ്റഡിയിലെടുത്തു. കായംകുളത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ മൂന്നു സംഭവങ്ങളിലും പോലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുത്തിരുന്നു

കായംകുളം- പുനലൂർ റോഡിൽ കറ്റാനം കോയിക്കൽ ജംഗ്ഷനിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരക്കാണ് വിവാഹത്തിന് പോയി മടങ്ങിവന്ന സംഘം സാഹസിക യാത്ര നടത്തിയത്. കാറിന്റെ പിന്നാലെ യാത്ര ചെയ്തവർ അപകടകരമായ യാത്രയുടെ വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അയച്ചുകൊടുത്തതോടെയാണ് കാർ യാത്ര സംഘത്തെ പിടികൂടാൻ മൂന്നു സ്ക്വാഡുകൾ രംഗത്തിറങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെ ഓച്ചിറയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഓച്ചിറ സ്വദേശി മർഫിൻ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറാണ് കസ്റ്റഡിയിലെടുത്ത് കായംകുളം സബ് ആർടിഒ ഓഫീസിൽ എത്തിച്ചത്. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്നവരുടെ പേരിൽ കേസടുത്ത ശേഷം ആവശ്യപ്പെടുന്ന സമയത്ത് എത്തണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. ചൂനാട് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരും വഴി കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോഴാണ് കാറിന്റെ ഡോർ തുറന്ന് അതിനുമുകളിൽ നിന്ന് യാത്ര ചെയ്തതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ ഒരു സംഘം ഡോർ തുറന്നു വച്ച് യാത്ര ചെയ്ത സംഭവം നൂറനാട് ഉണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം ചെയ്യിപ്പിച്ചിരുന്നു.

നിര്‍മ്മല പ്രണയം, പരസ്യത്തെ കോളജ് അധികൃതര്‍ തേച്ചു

മൂവാറ്റുപുഴ.പ്രണയം പശ്ചാത്തലമാക്കിയ പരസ്യചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമ്മല കോളേജ്.
ലൈബ്രറി മുറിക്കുള്ളിലെ പ്രണയമായിരുന്നു അഡ്മിഷൻ ക്ഷണിച്ചുകൊണ്ടുള്ള പരസ്യ ചിത്രത്തിന്റെ ഇതിവൃത്തം.
വ്യാപക വിമർശനമുയർന്നതോടെയാണ് പരസ്യം പിൻവലിച്ച് കോളേജ് മാനേജ്മെന്റ് ഖേദം പ്രകടിപ്പിച്ചത്.

കോളേജ് ലൈബ്രrറി മുറിയിലിരുന്ന് വിദ്യാർത്ഥികാണുന്ന പ്രണയസ്വപ്നമാണ് പരസ്യചിത്രം പറയുന്നത്

കോളേജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പോസ്റ്റ് ചെയ്തു. പിന്നാലെ രൂക്ഷവിമർശനം. ഇതോടെയാണ് കോതമംഗലം രൂപത വീഡിയോ പരസ്യപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചത്. അതേസമയം വീഡിയോ അബദ്ധത്തിൽ പ്രചരിക്കപ്പെട്ടെന്നാണ് കോളേജിന്റെ വിശദീകരണം. കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലാണ് നിർമ്മല കോളേജ്. വീഡിയോ പിൻവലിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

പോരുവഴിയില്‍ എസി പൊട്ടിത്തെറിച്ചത് മിന്നലേറ്റോ?

പോരുവഴി. എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച മിന്നലേറ്റെന്ന് സംശയം.പോരുവഴി ഇടക്കാടാണ് കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. വീടിലുണ്ടായിരുന്ന ഉണ്ടായിരുന്ന കട്ടിൽ, രണ്ടു ജനലുകൾ അടക്കമുള്ളവ പൂർണമായും കത്തി നശിച്ചു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.

എസി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ സംഭവം പരക്കെ ഭീതിയായിരിക്കയാണ്.

വീണ്ടും ടി ടി ഇ -ക്ക് ട്രെയിനിൽ മർദ്ദനം

കോഴിക്കോട്.വീണ്ടും ടി ടി ഇ -ക്ക് ട്രെയിനിൽ മർദ്ദനം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇ ക്ക് മർദ്ദനമേറ്റു. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ആളാണ് മർദ്ദിച്ചത്. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയിൽ തിരൂരിനടുത്ത് വച്ചാണ് സംഭവം. കോഴിക്കോട് റെയിൽവേ പൊലീസ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ കേസെടുത്തു

നവവധുവിന് മര്‍ദ്ദനം,വിരുന്നിന് വന്ന ബന്ധുക്കള്‍ക്കൊപ്പം യുവതി മടങ്ങി

കൊച്ചി. നവവധുവിന് മർദനം. ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ കേസെടുത്ത് പോലീസ്. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. സൽക്കാരചടങ്ങിന് എറണാകുളത്ത് നിന്ന് എത്തിയ വധുവിൻ്റെ വീട്ടുകാരാണ് പരാതി നൽകിയത്. യുവതിയുടെ ശരീരത്തിൽ മുഴുവൻ പരുക്കുകൾ കണ്ടതോടെ കാര്യം അന്വേഷിക്കുക ആയിരുന്നു. വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി

ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം;കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്.ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം;കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.കാണാതായ മത്സ്യ തൊഴിലാളി സലാമിന്റെ മൃതദേഹം കണ്ടെത്തിയത്.നേരത്തെ ഗഫൂറിന്റെ മൃതദേഹം കിട്ടിയിരുന്നു

ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്.ഇന്നലെ രാത്രി 1 മണിക്കാണ് പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടും കപ്പലും ഇടിച്ചു അപകടത്തിൽ പെട്ടത്. ഗഫൂറിന്റെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്

ഇന്നലെ രാത്രി 1 മണിക്കാണ് പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടും കപ്പലും ഇടിച്ചു അപകടത്തിൽ പെട്ടത്

കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും

കരുനാഗപ്പള്ളി . കഥാപ്രസംഗം എന്ന ജനകീയ കലാരൂപം പിറന്നിട്ട് നൂറുവർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി കുമാരനാശാൻ സർഗ്ഗഗായതിയുടെ നേതൃത്വത്തിൽ കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് പ്രമുഖ കാഥികർ പങ്കെടുത്ത കഥാപ്രസംഗമേളയും സാംസ്കാരിക സമ്മേളനവും നടന്നു. കഥാപ്രസംഗമേളയിൽ കാഥികരായ സി എൻ സ്നേഹലത, അനിത ചന്ദ്രൻ, തിരുമല വസന്തകുമാരി, കൊല്ലം കാർത്തിക്, ദേവകി രൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു.

വൈകിട്ട് ചേർന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പ്രൊഫ വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനായി. തൊടിയൂർ വസന്തകുമാരി സ്വാഗതം പറഞ്ഞു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വിജയകുമാർ, ഉമാസാന്ദ്ര, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ, രാജു മാടമ്പിശ്ശേരി എന്നിവർ സംസാരിച്ചു.കഥാപ്രസംഗകലയിൽ 50 വർഷം പിന്നിട്ട കായംകുളം വിമല, വെൻമണി രാജു, കഥാപ്രസംഗ പരിപോഷകൻ മുട്ടാല സുധാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച കഥാപ്രസംഗവും അരങ്ങേറി.

ചിത്രം: കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.