Home Blog Page 2735

കുസാറ്റ് ക്യാമ്പസിനുള്ളിൽ പോലീസുകാരന്റെ നഗ്നത പ്രദർശനം

കൊച്ചി.കുസാറ്റ് ക്യാമ്പസിനുള്ളിൽ പോലീസുകാരന്റെ നഗ്നത പ്രദർശനം. കളമശ്ശേരി എ ആർ ക്യാമ്പിലെ പോലീസുകാരനാണ് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കളമശ്ശേരി AR ക്യാംപിലെ പോലീസുകാരൻ വൈക്കം സ്വദേശി ആനന്ദനുണ്ണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്യാമ്പസിന് പുറത്തുള്ള റോഡിലാണ് ആനന്ദനുണ്ണി വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തു.വഴിയോരത്തുനിന്ന് മൂത്രമൊഴിച്ചതേയുള്ളൂ എന്നാണ് ഇയാളുടെ വിശദീകരണം

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തു തീർപ്പായി

ചവറ .സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തു തീർപ്പായി. പരാതി പിൻവലിച്ച് ഡോക്ടർ ജാൻസി ജെയിംസ്. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിച്ചു . ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ പരാതി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിരുന്നില്ല.

പരാതി പിൻവലിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ഡോക്ടർ ജാൻസി ജെയിംസ് തയ്യാറായിട്ടില്ല, പരാതി പിൻവലിച്ച് ഡോക്ടർ ജാൻസി ജെയിംസ് തടിയൂരി. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിച്ചു . ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ പരാതി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിരുന്നില്ല. പരാതി പിൻവലിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ഡോക്ടർ ജാൻസി ജെയിംസ് തയ്യാറായിട്ടില്ല.

കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 112 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം . ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയില്‍ ഇവര്‍ക്ക് അവസരം നല്‍കും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 112 വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ പ്രത്യേക ഹിയറിങ് നടത്തി. കോപ്പിയടി സ്ഥിരീകരിച്ചതോടെ പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. കടുത്ത അച്ചടക്ക നടപടികള്‍ വേണ്ടെന്നും കുട്ടികളുടെ പ്രായവും ഭാവിയും പരിഗണിച്ച് ഒരു അവസരം കൂടി നല്‍കാമെന്നും തീരുമാനിച്ചു. അടുത്തമാസം നടക്കുന്ന സേ പരീക്ഷ കുട്ടികള്‍ക്ക് എഴുതാന്‍ അവസരം നല്‍കി. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. പരീക്ഷ ഹാളില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു അധ്യാപകര്‍ക്ക് വീഴ്ച ഉണ്ടായി എന്നും ഹയര്‍സെക്കന്‍ഡറി വിഭാഗം വിലയിരുത്തി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു,പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് വരന്‍റെ മര്‍ദ്ദനമേറ്റ നവവധു

കോഴിക്കോട്. പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ കുടുംബം.
വീഴ്ചകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്നതിൽ ഉൾപ്പെടെ പോലീസ് വിട്ടുവീഴ്ച ചെയ്തതായാണ്ണ് ആരോപണം.
കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ക്രൂരമർദ്ദനത്തിന് ഇരയായെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.
എന്നിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവദിവസം പരാതി അറിയിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ പിതാവ്.

പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തത്തിലും കുടുംബത്തിന് അമർഷമുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം കാര്യക്ഷമമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡന പരാതി ആയതുകൊണ്ട് തന്നെ എസ്പിയുടെ നിർദേശമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലന്നാണ് പോലീസ് നിലപാട്

നഗ്നതാ പ്രദർശനം നടത്തിയെന്ന് വിദ്യാർത്ഥിനിയുടെ പരാതി: പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

എറണാകുളം: കുസാറ്റ് ക്യാംപസിന് സമീപം നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ 
പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് അറസ്റ്റിൽ ആയത്. എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കുസാറ്റിലെ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കേസ്.

നൂറു മേനി വിജയം കൊയ്‌ത് വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ

ശാസ്താംകോട്ട.നൂറു മേനി വിജയം കൊയ്‌ത് വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ :-ഇക്കഴിഞ്ഞ പത്താം ക്ലാസ്സ്‌ സി. ബി. എസ്. സി. പരീക്ഷയിൽ ഇത്തവണയും തിളക്കമായി വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ.പരീക്ഷ എഴുതിയവരിൽ അഞ്ച് പേർ തൊണ്ണൂറിനു മേൽ ഉയർന്ന മാർക്ക് നേടി അഭിമാനമായി. ആറുകുട്ടികൾ ഡിസ്റ്റിങ്ക്ഷനും, രണ്ടുപേർ ഫസ്റ്റ്ക്ലാസ്സും കരസ്ഥമാക്കി. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

എടാ മോനേ..പുറത്തുണ്ട്,ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ

തൃശൂര്‍. ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ, ജയിൽ മോചിതനായ സന്തോഷത്തിൽ കൊലക്കേസ് പ്രതി അനൂപാണ് പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പങ്കെടുത്തു. പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

2020 മുതൽ വിയൂർ സെൻറർ ജയിലിൽ കൊലക്കേസ് വിചാരണ തടവുകാരനായ അനൂപിനെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി. തൃശ്ശൂർ കുറ്റൂരിലെ വീടിനെ സമീപത്തെ കോള്‍ പ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി.

ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗോടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗുണ്ടാ ഗ്രൂപ്പുകൾക്ക് പുറമേ വീര ആരാധന പങ്കുവെച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്. ജയിലിൽ കഴിയുന്നതിനിടയാണ് അച്ഛൻ മരിച്ചതെന്നും മരണാനന്തര ചടങ്ങുകൾ നടത്താനാകാത്തതിനാൽ അതിൻറെ ഭാഗമായുള്ള ഭക്ഷണമാണ് ഒരുക്കിയതെന്ന് ഗുണ്ടാ നേതാവ് അനൂപ് മാധ്യമത്തോട് പറഞ്ഞു.

നാലു കൊലപാതക കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയാണ് അനൂപ്. സംഭവത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ 4.76 കോടിയുടെ തട്ടിപ്പ്

കാസറഗോഡ്.സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ 4.76 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. അംഗങ്ങളറിയാതെ അവരുടെ പേരിൽ ബാങ്ക് സെക്രട്ടറി കെ. രതീശൻ സ്വർണ്ണവായ്പ എടുത്തെന്നാണ് പരാതി. ഇയാൾക്കെതിരെ ആദൂർ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി പി ഐ എം.

സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ വായ്പ എടുത്തു, പണയം വച്ച സ്വർണ്ണം കടത്തികൊണ്ട് പോയി, അപക്സ് ബാങ്ക് സൊസൈറ്റിയ്ക്ക് നൽകിയ പണം തട്ടിയെടുത്തു എന്നിങ്ങനെയാണ് പരാതി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്… തുടർന്ന് ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു…

പോലീസ് കേസെടുത്തതിന് പിന്നാലെ ബാങ്ക് സെക്രട്ടറി കെ രതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് സിപിഐഎം നിലപാട്.

ബാങ്ക് സെക്രട്ടറിയെ കൂടാതെ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി കർണാടകത്തിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം

മുവാറ്റുപുഴയിൽ പേവിഷബാധയുള്ള നായയുടെ ആക്രമണം, നഗരസഭയില്‍ വാക്സിനേഷൻ നടപടികൾ ആരംഭിച്ചു

മുവാറ്റുപുഴ. പേ വിഷബാധയുള്ള നായ ആളുകളെയും വളർത്തുമൃഗങ്ങളെയും കടിച്ച സാഹചര്യത്തിൽ മുവാറ്റുപുഴ നഗരസഭയിലെ തെരുവ് നായ്ക്കളുടെ വാക്സിനേഷൻ നടപടികൾ ആരംഭിച്ചു. പേവിഷ ബാധയുള്ള നായ സഞ്ചരിച്ച നാല് വാർഡുകളിലെ തെരുവ് നായകളെ വാക്സിനേഷൻ ചെയ്ത ശേഷം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഈ മാസം ഒമ്പതാം തിയതിയാണ് മുവാറ്റുപുഴയിൽ പേവിഷബാധയുള്ള നായയുടെ ആക്രമണം ഉണ്ടായത്. വിദ്യാർത്ഥികൾ അടക്കം എട്ട് പേർക്ക് നായയുടെ കടിയേറ്റിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകി തുടങ്ങി

പേവിഷബാധയുള്ള നായ സഞ്ചരിച്ച നാല് വാർഡുകളിലെ നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തിയ ശേഷം പ്രത്യേകം സജ്ജികരിച്ചിരിക്കുന്ന നീരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭയിലെ വളർത്ത് മൃഗങ്ങളുടെ ലൈസൻസും , പ്രതിരോധ കുത്തിവെയ്പുകൾ നടത്തിയത് സംബന്ധിച്ച പരിശോധനകളും ആരംഭിച്ചിട്ടുണ്ട്

കിഫ്ബി നിര്‍ത്തലാക്കുമെന്ന് സൂചന

തിരുവനന്തപുരം.കിഫ്ബി നിര്‍ത്തലാക്കുമെന്ന വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് കിഫ്ബി തുടങ്ങിയതെന്നും ലക്ഷ്യ പൂര്‍ത്തീകരണത്തോടെ ഇതു നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം പെന്‍ഷന്‍ കമ്പനിയും നിര്‍ത്തലാക്കും. ഇതു രണ്ടും സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

ധനവകുപ്പിലെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്താനാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും നിര്‍ത്തലാക്കുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയാണ്. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ സംവിധാനം നിര്‍ത്തലാക്കപ്പെടും. അതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെയും ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയേയും ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബിക്ക് രൂപം നല്‍കിയത്. സ്‌കൂളുകള്‍, ആശുപത്രികള്‍ അടക്കമുള്ളവയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചത് ഇതിലൂടെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതു നിര്‍ത്തലാക്കുമെന്ന് റിപ്പോറട്ടില്‍ പരാമര്‍ശിക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ ബാധ്യതയായി കേന്ദ്രം കണക്കാക്കുകയും കടമെടുക്കാനുള്ള പരിധിയില്‍ നിന്നും ഈ തുക കുറയ്ക്കുകയും ചെയ്തിരുന്നു.