പൊന്നാനിയില്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബോട്ടിന്‍റെ സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഒപ്പമുണ്ടായിരുന്ന ഗഫൂര്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം. കപ്പലിന്‍റെ ഇടിയേറ്റ് ബോട്ട് പിളര്‍ന്നു പോയി. ബോട്ടിലുണ്ടായിരുന്ന മറ്റ് നാലുപേരെ കപ്പലിലുണ്ടായിരുന്നവര്‍ രക്ഷിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പൊന്നാനിയില്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു…. കപ്പലിന്‍റെ ഇടിയേറ്റ് ബോട്ട് പിളര്‍ന്നു
ആദിക്കാട് ജംഗ്ഷന് സമീപം ഓട്ടോടാക്സി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്
ശാസ്താംകോട്ട:ഓട്ടോടാക്സി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.തെങ്ങുംവിള സ്വദേശിയായ ഡ്രൈവർ ബഷീറിനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചവറ – ശാസ്താംകോട്ട റോഡിൽ കാരാളിമുക്ക് ആദിക്കാട് ജംഗ്ഷന് സമീപം ഞായർ 10 മണിയോടെയാണ് അപകടം നടന്നത്.
തേവലക്കര പടിഞ്ഞാറ്റക്കര കല്ലുംമൂട്ടിൽ നഫീസാബീവി നിര്യാതയായി
തേവലക്കര:പടിഞ്ഞാറ്റക്കര കല്ലുംമൂട്ടിൽ പരേതനയായ യൂനുസ്കൂട്ടിയുടെ ഭാര്യ നഫീസാബീവി (67) നിര്യാതയായി.മക്കൾ:അബ്ദുൽ റഷീദ്,ഫാത്തിമാബീവി.മരുമക്കൾ : ഷൈല,സിദ്ദിഖ്.വൈ (അസി.സെക്രട്ടറി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്).
മനക്കരയിൽ കിണറ്റിൽ അകപ്പെട്ടതൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ശാസ്താംകോട്ട:മനക്കരയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.മനക്കര ഉണ്ണിമന്ദിരത്തിൽ
ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെ
തൊഴിലാളിയായ ഹരിക്കുട്ടൻ പിള്ളയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുകളിൽ കയറാൻ കഴിയാതെ കിണറ്റിൽ അകപ്പെട്ടത്.ഞായർ രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം.വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസിന്റെ നേതൃത്വത്തിൽ
സ്ഥലത്ത് എത്തുകയും ഫയർമാൻ
വിജേഷ് കിണറ്റിൽ ഇറങ്ങി നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ ഹരിക്കുട്ടൻ പിളളയെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയുമായിരുന്നു.40 അടി താഴ്ചയും, വായു സഞ്ചാരം കുറവുള്ള കിണറ്റിൽ നിന്നുമാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്,ഗോപൻ
,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
ഡ്രൈവറായ ഹരിലാൽ,ഹോംഗാർഡ് പ്രദീപ്,ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ഇടയ്ക്കാട് തെക്ക് ചന്ദ്രാലയത്തിൽ രത്നമ്മ നിര്യാതയായി
പോരുവഴി:ഇടയ്ക്കാട് തെക്ക് ചന്ദ്രാലയത്തിൽ രത്നമ്മ (72)നിര്യാതയായി.മക്കൾ:ആർ.ലത,ആർ.ലതിക,സി.അജയകുമാർ.
മരുമക്കൾ:വാസുദേവൻ പിള്ള.കെ,സുധീർ.സി,പ്രജിത.ബി.
സംസ്കാരം ചൊവ്വ രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഓടിക്കൊണ്ടിരുന്ന കാറിൽ അഭ്യാസ പ്രകടനം: രണ്ടുപേര്‍ കസ്റ്റഡിയില്‍
ഓടിക്കൊണ്ടിരുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയ ആളെയും കാർ ഡ്രൈവറെയും മോട്ടർ വാഹന വകുപ്പ് പിടികൂടി. കായംകുളത്താണ് സംഭവം. വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കായംകുളം കെ.പി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിൽ വെച്ചാണ് കാറിന്‍റെ പിന്‍ സീറ്റിന്‍റെ ഭാഗത്തെ ചില്ല് താഴ്ത്തി ശരീരത്തിന്‍റെ പാതിയോളം പുറത്തേക്ക് ഇട്ട് ഡാൻസ് കളിച്ചത്. ഈ രംഗം പുറകിൽ വന്ന വാഹനത്തിലെ യാത്രക്കാർ പകർത്തി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആർ.ടി.ഒ എ.കെ ദിലുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹന ഉടമസ്ഥനെ കണ്ടെത്തി. രാത്രി എട്ടരയോടെ ചൂനാട് വെച്ച് വാഹനവും പിടികൂടി. ഓച്ചിറ മേന്മന സ്വദേശി മർസീൻ അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പ്രായപൂർത്തി ആകാത്തവരും ഇവരിൽ ഉൾപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
ലോക്സഭാ തിരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഒന്‍പത് സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും 96 സീറ്റുകളിലാണ് വോട്ടെടുപ്പ്. 1,717 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ക്രിക്കറ്റ് താരം യൂസുഫ് പഠാന്‍, ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ് ശര്‍മിള, അസദുദീന്‍ ഉവൈസി, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ, നടന്‍ ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരാണ് ജനവിധി തേടുന്നവരിൽ പ്രമുഖർ.
മുൻ മന്ത്രി എ.കെ. ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ
മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ റാം (68) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് റാമിനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതി നൽകുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഞായർ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജാജി നഗറിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് റാം നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്.
ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനുനേരെ ആക്രമണം
ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനുനേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു.
സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാത്രി 8.15നായിരുന്നു സംഭവം. വെെകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും ഉള്ളതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരികൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.
യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കെ എസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.
മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും കേസുകൾ വർദ്ധിപ്പിക്കുന്ന കൊവിഡ് 19 ഒമിക്രോൺ സബ് വേരിയന്റ് കെപി2ന്റെ 91 കേസുകളാണ് മഹരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ജനുവരിയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.
അവസാനത്തോടെയാണ് ഏറ്റവും കൂടുതൽ അപകടകാരിയായ ജെഎൻ 1-ൽ നിന്നും കെപി2 ഉത്ഭവിച്ചത്. മാർച്ചിൽ സംസ്ഥാനത്ത് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു.
പൂനെയ്ക്കും താനെയ്ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം കണ്ടെത്തി. സോലാപ്പൂരിൽ രണ്ട് കേസുകളും അഹമ്മദ്‌നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളിൽ ഓരോ കേസുകൾ വീതം കണ്ടെത്തി. എന്നാൽ മുംബൈയിൽ ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല.





































