27.6 C
Kollam
Saturday 20th December, 2025 | 12:34:36 PM
Home Blog Page 2730

ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; രോഗിക്കൊപ്പമെത്തിയ സ്ത്രീ മുഖത്തടിച്ചതായി പരാതി

വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം. കൊല്ലം ചവറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനെയാണ് ആക്രമിച്ചത്. രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ സ്ത്രീ, ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു
ഒരു കുടുംബത്തിലെ രണ്ട് രോഗികളും ഇവര്‍ക്കൊപ്പം കൂട്ടിരിപ്പിനായി എത്തിയ 5 പേരുമാണ് ആരോഗ്യ കേന്ദ്രത്തിലേക്കെത്തിയത്. എന്നാല്‍ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ പരിചരണത്തിനായി നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവര്‍ പുറത്ത് പോകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ രോഗിക്കൊപ്പം എത്തിയ സ്ത്രീ, ഡോക്ടര്‍ എഴുതി കൊടുത്ത മരുന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തിലെത്തിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
രോഗിക്കൊപ്പമെത്തിയ സ്ത്രീ തന്നോട് മോശമായി പെരുമാറിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്ന് ഡോ. ജാന്‍സി ജെയിംസ് ആരോപിച്ചു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, ഡോക്ടറും രോഗികളോട് മോശമായി പെരുമാറിയെന്ന് ബന്ധുക്കളും ആരോപിച്ചു. രോഗികളുടെ പരാതിയും പരിശോധിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിക്കും.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 80 രൂപ

കൊച്ചി:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് ഇന്ന് 53,720 രൂപയിലാണ് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 6715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ച സ്വർണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.

സംസ്ഥാനത്ത് വെള്ളി വിലയിൽ തുടർച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,590 രൂപയാണ് ഇന്നത്തെ വില.

അക്ഷയതൃതീയ പ്രമാണിച്ച് ഈ മാസം പത്തിന് സ്വർണവില 53000 പിന്നിട്ടിരുന്നു. അക്ഷയതൃതീയ ദിനത്തിൽ മാത്രം രണ്ട് തവണ സ്വർണത്തിന്റെ വില വർധിക്കുകയും ചെയ്തു. വിവാഹ ആവശ്യങ്ങൾക്ക് അടക്കം നേരിയ ആശ്വാസമാണ് ഇന്ന് കുറഞ്ഞ സ്വർണനിരക്ക്.

കെ എസ് ഹരിഹരൻ്റെ വീടാക്രമണം; മൂന്ന് പേർക്കെതിരെ കേസ്സെടുത്തു

കോഴിക്കോട്:ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.

അതേസമയം രാത്രി തന്‍റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാൽ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി 8:15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയി. പൊലീസ് ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തു എറിഞ്ഞവർ പിന്നീട് വന്ന് അവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുപോയെന്നും ഹരിഹരൻ പറഞ്ഞു. അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെ കെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ഏറെ വിവാദമായത്. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.’. രൂക്ഷ വിമർശനവുമായി സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തി.

ലൈംഗിക പീഡനം: ഇമാമിനെ  മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി ; പ്രായപൂർത്തിയാവാത്ത 6 പേർ അറസ്റ്റിൽ

അജ്‍മീർ: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്.
അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ് അറിയിച്ചു. ഏപ്രില്‍ 27 നാണ് കൊലപാതകം നടന്നത്.

ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാർത്ഥികളും നല്‍കിയ മൊഴി. കേസന്വേഷണം ശ്രമകരമായിരുന്നെന്ന് അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച്‌ സൂചനകളൊന്നും ലഭിച്ചില്ല. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുന്‍പോട്ടു കൊണ്ടുപോയതെന്നും എസ്പി പറഞ്ഞു.

എന്നാല്‍ മദ്രസയിലെ വിദ്യാർത്ഥികളില്‍ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പീഡനം തുടർന്നതോടെ വിദ്യാർത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മർദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു. സംഭവത്തില്‍ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർർത്തിയാവാത്ത വിദ്യാർത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്. 
പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. 

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷഫലവും പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് (94.75%). പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍ ഒന്നാമത്. 99.75 ആണ് വിജയശതമാനം. 99.60 ശതമാനവുമായി വിജയവാഡ രണ്ടാമതും 99.30 ശതമാനത്തോടെ ചെന്നൈ മൂന്നാമതുമുണ്ട്.  cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിലും ഡിജിലോക്കറിലും ഫലം അറിയാം. 

സിബിഎസ്ഇ പ്ലസ്ടു , 87.98 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 99.91 ശതമാനം വിജയം രേഖപ്പെടുത്തിയ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.

ഇന്ത്യന്‍ നഗരങ്ങളില്‍ 96.95 ശതമാനം ജയവുമായി രണ്ടാം സ്ഥാനത്തുള്ളത് ബെംഗളൂരുവും 98.47 ശതമാനം വിജയവുമായി ചെന്നൈയും തൊട്ടു പിന്നിലുണ്ട്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടിയപ്പോള്‍ 24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്.

യുവാക്കള്‍ക്ക് കാറിലിരിക്കാന്‍ വയ്യ എംവിഡി എന്തു ചെയ്യും

ആലപ്പുഴ.കായംകുളത്ത് വീണ്ടും കാറിന്റെ വാതിൽ തുറന്നിട്ട് യുവാക്കളുടെ അഭ്യാസ യാത്ര. അപകടകരമായി സഞ്ചരിച്ച സംഘത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കസ്റ്റഡിയിലെടുത്തു. കായംകുളത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ മൂന്നു സംഭവങ്ങളിലും പോലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുത്തിരുന്നു

കായംകുളം- പുനലൂർ റോഡിൽ കറ്റാനം കോയിക്കൽ ജംഗ്ഷനിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരക്കാണ് വിവാഹത്തിന് പോയി മടങ്ങിവന്ന സംഘം സാഹസിക യാത്ര നടത്തിയത്. കാറിന്റെ പിന്നാലെ യാത്ര ചെയ്തവർ അപകടകരമായ യാത്രയുടെ വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അയച്ചുകൊടുത്തതോടെയാണ് കാർ യാത്ര സംഘത്തെ പിടികൂടാൻ മൂന്നു സ്ക്വാഡുകൾ രംഗത്തിറങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെ ഓച്ചിറയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഓച്ചിറ സ്വദേശി മർഫിൻ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറാണ് കസ്റ്റഡിയിലെടുത്ത് കായംകുളം സബ് ആർടിഒ ഓഫീസിൽ എത്തിച്ചത്. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്നവരുടെ പേരിൽ കേസടുത്ത ശേഷം ആവശ്യപ്പെടുന്ന സമയത്ത് എത്തണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. ചൂനാട് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരും വഴി കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോഴാണ് കാറിന്റെ ഡോർ തുറന്ന് അതിനുമുകളിൽ നിന്ന് യാത്ര ചെയ്തതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ ഒരു സംഘം ഡോർ തുറന്നു വച്ച് യാത്ര ചെയ്ത സംഭവം നൂറനാട് ഉണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം ചെയ്യിപ്പിച്ചിരുന്നു.

നിര്‍മ്മല പ്രണയം, പരസ്യത്തെ കോളജ് അധികൃതര്‍ തേച്ചു

മൂവാറ്റുപുഴ.പ്രണയം പശ്ചാത്തലമാക്കിയ പരസ്യചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമ്മല കോളേജ്.
ലൈബ്രറി മുറിക്കുള്ളിലെ പ്രണയമായിരുന്നു അഡ്മിഷൻ ക്ഷണിച്ചുകൊണ്ടുള്ള പരസ്യ ചിത്രത്തിന്റെ ഇതിവൃത്തം.
വ്യാപക വിമർശനമുയർന്നതോടെയാണ് പരസ്യം പിൻവലിച്ച് കോളേജ് മാനേജ്മെന്റ് ഖേദം പ്രകടിപ്പിച്ചത്.

കോളേജ് ലൈബ്രrറി മുറിയിലിരുന്ന് വിദ്യാർത്ഥികാണുന്ന പ്രണയസ്വപ്നമാണ് പരസ്യചിത്രം പറയുന്നത്

കോളേജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പോസ്റ്റ് ചെയ്തു. പിന്നാലെ രൂക്ഷവിമർശനം. ഇതോടെയാണ് കോതമംഗലം രൂപത വീഡിയോ പരസ്യപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചത്. അതേസമയം വീഡിയോ അബദ്ധത്തിൽ പ്രചരിക്കപ്പെട്ടെന്നാണ് കോളേജിന്റെ വിശദീകരണം. കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലാണ് നിർമ്മല കോളേജ്. വീഡിയോ പിൻവലിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

പോരുവഴിയില്‍ എസി പൊട്ടിത്തെറിച്ചത് മിന്നലേറ്റോ?

പോരുവഴി. എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച മിന്നലേറ്റെന്ന് സംശയം.പോരുവഴി ഇടക്കാടാണ് കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. വീടിലുണ്ടായിരുന്ന ഉണ്ടായിരുന്ന കട്ടിൽ, രണ്ടു ജനലുകൾ അടക്കമുള്ളവ പൂർണമായും കത്തി നശിച്ചു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.

എസി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ സംഭവം പരക്കെ ഭീതിയായിരിക്കയാണ്.